ജെന റോളണ്ട്സ്

അമേരിക്കന്‍ ചലചിത്ര നടന്‍
(Gena Rowlands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വിർജീനിയ കാത്‌റിൻ "ജെന" റോളണ്ട്സ് (ജനനം: ജൂൺ 19, 1930) ആറ് പതിറ്റാണ്ടിലേറെക്കാലം ചലച്ചിത്ര, നാടക, ടെലിവിഷൻ മേഖലകളിൽ നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. നാല് തവണ എമ്മി അവാർഡും രണ്ടുതവണ ഗോൾഡൻ ഗ്ലോബ് പുരസ്കാര ജേതാവുമായിരുന്ന അവർ അന്തരിച്ച നടനും സംവിധായകനുമായിരുന്ന മുൻ ഭർത്താവ് ജോൺ കാസ്സാവെറ്റുമായി എ വുമൺ അണ്ടർ ദി ഇൻഫ്ലുവൻസ് (1974), ഗ്ലോറിയ (1980) എന്നിവയുൾപ്പെടെ പത്ത് ചിത്രങ്ങളിൽ സഹകരിച്ച് പ്രവർത്തിച്ചതിലൂടെയും പ്രശസ്തയാണ്. ഈ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങൾ അവർക്ക് ലഭിച്ചിരുന്നു. ഓപ്പണിംഗ് നൈറ്റ് (1977) എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച നടിക്കുള്ള സിൽവർ ബിയർ അവാർഡും അവർ നേടി. വൂഡി അല്ലന്റെ അനതർ വുമൺ (1988), പുത്രൻ നിക്ക് കാസ്സാവെറ്റ്സിന്റെ ചിത്രമായ ദ നോട്ട്ബുക്ക് (2004) എന്നിവയിലെ വേഷങ്ങളിലൂടെയും അവർ അറിയപ്പെടുന്നു. 2015 നവംബറിൽ റോളണ്ടിന് അവളുടെ അതുല്യമായ വെള്ളിത്തിരയിലെ പ്രകടനങ്ങൾക്കുള്ള അംഗീകാരമായി ഒരു ഓണററി അക്കാദമി അവാർഡ് ലഭിച്ചിരുന്നു.[1]

ജെന റോളണ്ട്സ്
റോളണ്ട്സ് 1955ൽ
ജനനം
വിർജീനിയ കാത്റീൻ റോളണ്ട്സ്

(1930-06-19) ജൂൺ 19, 1930  (93 വയസ്സ്)
കലാലയംഅമേരിക്കൻ അക്കാദമി ഓഫ് ഡാമാറ്റിക് ആർട്സ്
തൊഴിൽഅഭിനേത്രി
സജീവ കാലം1952–ഇതുവരെ
ജീവിതപങ്കാളി(കൾ)
ജോൺ കാസാവെറ്റ്സ്
(m. 1954; died 1989)

റോബർട്ട് ഫോറസ്റ്റ്
(after 2012)
കുട്ടികൾനിക്ക് കാസാവെറ്റ്സ്
അലക്സാണ്ട്ര കാസാവെറ്റ്സ്
സോയെ കാസാവെറ്റ്സ്
മാതാപിതാക്ക(ൾ)എഡ്വിൻ മൈർവിൻ റോളാണ്ട്സ
ലേഡി റോളാണ്ട്സ്

ആദ്യകാലം

വിസ്കോൺസിനിലെ മാഡിസണിലാണ് 1930 ജൂൺ 19 നാണ് റോളണ്ട്സ് ജനിച്ചത്. ഐറിഷ് വംശജയും വീട്ടമ്മയായിരുന്ന മാതാവ് മേരി അല്ലെൻ (നീൽ) പിന്നീട് ലേഡി റോളണ്ട്സ് എന്ന സ്റ്റേജ് നാമത്തിൽ നടിയായും ജോലി ചെയ്തിരുന്നു.[2][3] പിതാവ് എഡ്വിൻ മർവിൻ റോളണ്ട്സ് ഒരു ബാങ്കറും സംസ്ഥാന നിയമസഭാംഗവുമായിരുന്നു.[4] വെൽഷ് വംശജനുമായിരുന്ന അദ്ദേഹം വിസ്കോൺസിൻ പ്രോഗ്രസീവ് പാർട്ടി അംഗമായിരുന്നു.[5] ഡേവിഡ് റോളണ്ട്സ് എന്ന പേരിൽ അവർക്ക് ഒരു സഹോദരനുണ്ടായിരുന്നു.

1939-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിലേയ്ക്ക് എഡ്വിൻ നിയമിതനായപ്പോൾ കുടുംബം വാഷിംഗ്ടൺ ഡി.സിയിലേക്ക് താമസം മാറുകയും 1942 ൽ ഓഫീസ് ഓഫ് പ്രൈസ് അഡ്മിനിസ്ട്രേഷന്റെ[6] ബ്രാഞ്ച് മാനേജരായി നിയമിതനായപ്പോൾ വിസ്കോൺസിനിലെ മിൽ‌വാക്കിയിലേക്കും പിന്നീട് മിനസോട്ടയിലെ മിനിയാപൊളിസിലേക്ക് താമസം മാറി. 1947 മുതൽ 1950 വരെയുള്ള കാലത്ത് വിസ്കോൺസിൻ സർവ്വകലാശാലയിൽ[7] വിദ്യാഭ്യാസത്തിന് ചേർന്ന റോളണ്ട്സ് അവിടെ സൗന്ദര്യത്തിന്റെപേരിൽ ശ്രദ്ധിക്കപ്പെട്ട ഒരു വിദ്യാർത്ഥിനിയായിരുന്നു.[8] കോളേജിൽ പഠിക്കുമ്പോൾ കാപ്പ കാപ്പ ഗാമ എന്ന വനിതാസമാജത്തിലും അംഗമായിരുന്നു.[9] പിന്നീട് അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്‌സിൽ നാടകം പഠിക്കാനായി അവർ ന്യൂയോർക്ക് നഗരത്തിലേക്ക് പോയി.

സ്വകാര്യജീവിതം

1954 ഏപ്രിൽ 9 ന് ജോൺ കാസ്സാവെറ്റിനെ വിവാഹം കഴിച്ച അവർ 1989 ഫെബ്രുവരി 3 ന് അദ്ദേഹത്തിന്റെ മരണംവരെ ഈ ബന്ധം തുടർന്നിരുന്നു. കാർനെഗീ ഹാളിലെ അമേരിക്കൻ അക്കാദമിയിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും അവിടെ വിദ്യാർത്ഥികളായിരുന്നു. അവരുടെ മൂന്ന് മക്കളായ നിക്ക്, അലക്സാണ്ട്ര, സോ എന്നിവരെല്ലാംതന്നെ അഭിനയരംഗത്തുള്ളവരും സംവിധായകരുമാണ്. 2012 ൽ വിരമിച്ച വ്യവസായി റോബർട്ട് ഫോറസ്റ്റിനെ അവർ വിവാഹം കഴിച്ചു.

ബാല്യകാലത്ത് താൻ നടി ബെറ്റി ഡേവിസിന്റെ ആരാധകയായിരുന്നുവെന്ന് റോളണ്ട്സ് പ്രസ്താവിച്ചു. ഡേവിസിന്റെ മകളായി അവർ സ്ട്രേഞ്ചേർസ്‍ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു.[10]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെന_റോളണ്ട്സ്&oldid=3926952" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ