പട്രീഷ്യ നീൽ
പട്രീഷ്യ നീൽ (ജനനം: പാറ്റ്സി ലൂയിസ് നീൽ, ജനുവരി 20, 1926 - ഓഗസ്റ്റ് 8, 2010) സ്റ്റേജിലും സ്ക്രീനിലും നിറഞ്ഞുനിന്നിരുന്ന ഒരു അമേരിക്കൻ നടിയായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്തെ വിധവയായ ഹെലൻ ബെൻസണെ അവതരിപ്പിച്ച ദി ഡേ എർത്ത് സ്റ്റുഡ് സ്റ്റിൽ (1951), സമ്പന്നയായ മാട്രൺ എമിലി യൂസ്റ്റേസ് ഫൈലൻസന്റെ വേഷത്തിൽ പ്രത്യക്ഷപ്പെട്ട ബ്രേക്ക്ഫാസ്റ്റ് അറ്റ് ടിഫാനീസ് (1961), മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടിയതും, അവശയായ വീട്ടുജോലിക്കാരി അൽമ ബ്രൌണിന്റെ വേഷം അവതരിപ്പിച്ചതുമായ ഹുഡ് (1963) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. ദ ഹോംകമിംഗ്: എ ക്രിസ്മസ് സ്റ്റോറി (1971) എന്ന ടെലിവിഷൻ സിനിമയായിൽ ഒരു തറവാട്ടമ്മയായി പ്രത്യക്ഷപ്പെടുകയും ഈ ചിത്രത്തിലെ ബൊളീവിയ വാൾട്ടൺ എന്ന കഥാപാത്രത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കപ്പെട്ട ദി വാൾട്ടൺസ് എന്ന പരമ്പരയിൽ വീണ്ടും അഭിനയിച്ചിരുന്നു.
പട്രീഷ്യ നീൽ | |
---|---|
പ്രമാണം:Patricia Neal - 1952.jpg | |
ജനനം | Patsy Louise Neal ജനുവരി 20, 1926 Packard, Kentucky, U.S. |
മരണം | ഓഗസ്റ്റ് 8, 2010 Edgartown, Massachusetts, U.S. | (പ്രായം 84)
അന്ത്യ വിശ്രമം | Abbey of Regina Laudis |
കലാലയം | Northwestern University |
തൊഴിൽ | Actress |
സജീവ കാലം | 1945–2009 |
ജീവിതപങ്കാളി(കൾ) | |
കുട്ടികൾ | 5, including Tessa, Ophelia, and Lucy Dahl |
ബന്ധുക്കൾ | Sophie Dahl (granddaughter) Phoebe Dahl (granddaughter) |
ആദ്യകാലവും വിദ്യാഭ്യാസവും
കെൻടക്കിയിലെ വിറ്റ്ലി കൌണ്ടിയിലെ പാക്കാർഡിൽ വില്യം ബർഡെറ്റ് നീൽ (1895-1944), യൂറ മിൽഡ്രെഡ് (മുമ്പ്, പെട്രി) നീൽ (1899–2003) എന്നിവരുടെ മകളായി പാറ്റ്സി ലൂയിസ് നീൽ ജനിച്ചു. അവർക്ക് രണ്ട് സഹോദരങ്ങൾ ഉണ്ടായിരുന്നു.[1][2] ടെന്നസിയിലെ നോക്സ്വില്ലെയിൽ വളർന്ന അവർ അവിടെ നോക്സ്വില്ലെ ഹൈസ്കൂളിൽ വിദ്യാഭ്യാസത്തിനു ചേരുകയും നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിൽ നാടകം പഠിക്കുകയും ചെയ്തു. അവിടെ പൈ ബീറ്റ ഫൈ സോറിറ്റിയിലെ അംഗമായിരുന്നു.