വിക്കിവാൻഡ്

വിക്കിപീഡിയ ലേഖനങ്ങൾ സുഖമമായി വായിക്കാൻ ഉതുകുന്ന സോഫ്റ്റ് വെയര്‍

വിക്കിപീഡിയ ലേഖനങ്ങൾ സുഖമമായി വായിക്കാൻ ഉതുകുന്ന സോഫ്റ്റ് വെയറാണ് വിക്കിവാൻഡ് (Wikiwand). അനവധി ബ്രൗസറുകളിൽ എക്സ്റ്റെൻഷനായും, മൊബൈൽ ആപ്പ് ആയും ഇത് ലഭ്യമാണ്.

വിക്കിവാൻഡ്
വിക്കിവാൻഡിലെ വിക്കിപീഡിയയുടെ പേജ് ചിത്രീകരിക്കുന്ന സ്ക്രീൻഷോട്ട്
Type of businessPrivate
ലഭ്യമായ ഭാഷകൾEnglish
ആസ്ഥാനംSan Francisco, California[അവലംബം ആവശ്യമാണ്]
സേവന മേഖലWorldwide
സ്ഥാപകൻ(ർ)Lior Grossman, Ilan Lewin
അദ്ധ്യക്ഷൻSaar Wilf
സി.ഈ.ഓ.Tomer Lener (2015 — present)
Lior Grossman (2013 — 2015)
പ്രധാന ആളുകൾItay Cohen (COO)
ഉദ്യോഗസ്ഥർ10+
യുആർഎൽwww.wikiwand.com
വാണിജ്യപരംYes
അംഗത്വംNone
ആരംഭിച്ചത്2013
നിജസ്ഥിതിActive
വിക്കിവാൻഡ്

ചരിത്രം

ലിയോർ ഗ്രോസ്മാൻ(Lior Grossman), ഇലൻ ലെവിൻ(Ilan Lewin) എന്നിവർ ചേർന്ന് 2014ലാണ് വിക്കിവാൻഡ് നിർമ്മിച്ചിറക്കിയത്. ഈ സോഫ്റ്റ് വെയർ നിർമ്മിക്കാനുണ്ടായ കാരണത്തെക്കുറിച്ച് ഗ്രോസ്മാൻ ഇപ്രകാരം പറയുന്നു.

ലോകത്തിൽ ഏറ്റവും അധിക സന്ദർശിക്കപ്പെടുന്ന വെബ്സൈറ്റുകളിൽ അഞ്ചാം സ്ഥാനവും, അമ്പത് കോടിയിലധികം ആളുകൾ സന്ദർശിക്കുന്നതുമായ വെബ് സൈറ്റാണ് വിക്കിപീഡിയ. എന്നിട്ടും ഈ സൈറ്റിന്റെ കെട്ടിനും മട്ടിനും ഒരു പതിറ്റാണ്ടിലേറേയായിട്ടും ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് ഞങ്ങൾക്ക് കൗതുകരമായി തോന്നുന്നു. തിങ്ങിനിരങ്ങിയും, കുത്തിനിറച്ചത് പോലെയും, വായിക്കാൻ ദുർഗ്രഹമായ ചെറിയ അക്ഷരവിന്യാസവും തീരെ ഉപയോക്ത സൗഹൃദമല്ലാത്തതുമായ സജ്ജീകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ഇപ്പോഴത്തെ സൈറ്റ് [1].

2015 മാർച്ചിൽ, ഐഫോൺ, ഐപാഡ് എന്നിവയ്ക്കായി വിക്കിവാൻഡ് ഒരു ഐഒഎസ് ആപ്ലിക്കേഷൻ പുറത്തിറക്കി.[2]

2020 ഫെബ്രുവരിയിൽ, ഒരു ആൻഡ്രോയിഡ് ആപ്പ് വികസിപ്പിക്കുകയായിരുന്നു.[3]

2021-ൽ, ഒരു വിക്കിവാൻഡ് പേജ് സന്ദർശിക്കുന്നത് സന്ദർശകൻ്റെ ഉപകരണത്തിൽ നൂറുകണക്കിന് അഭ്യർത്ഥനകളും നിരവധി മെഗാബൈറ്റ് ഡാറ്റയും പരസ്യദാതാക്കളുമായി കൈമാറ്റം ചെയ്യാൻ ഇടയാക്കി.[4]

2023 ജനുവരി 12-ന്, വേർഡ്‌ട്യൂൺ റീഡുമായി സഹകരിച്ച് ടെക്‌സ്‌റ്റ്-ടു-സ്പീച്ച്, എഐ - ജനറേറ്റഡ് സംമ്മറീസ് എന്നിവ പോലുള്ള പുതിയ ഫീച്ചറുകളും ഓവർഹോൾ ചെയ്ത ഇൻ്റർഫേസും സഹിതം വിക്കിവാൻഡ് 2.0 ഔദ്യോഗികമായി സമാരംഭിച്ചു.[5]മാർച്ച് 1-ന്, എല്ലാ ലേഖനങ്ങളുടെയും മുകളിൽ ജിപിടി-3(GPT-3)-യിൽ അധിഷ്ഠിതമായ ഒരു ചോദ്യോത്തര ഫീച്ചർ ചേർത്തു.[6]

ലഭ്യത

  1. ക്രോം
  2. സഫാരി
  3. ഫൈയർഫോക്സ്
  4. വിക്കിവാൻഡിന്റെ വെബ്സൈറ്റിലൂടെയും

വിക്കിവാൻഡ് ലഭിക്കുന്നു.ഐ ഫോൺ, ഐപാഡ് ആപ്പുകൾ ആയും 2015 മുതൽക്ക് വിക്കിവാൻഡ് ലഭിക്കുന്നു.

സാമ്പത്തികം

ആറു ലക്ഷം ഡോളർ വിക്കിവാൻഡിനു സഹായ ധനമായി ലഭിച്ചു കഴിഞ്ഞു. ലാഭത്തിന്റെ 30% വിക്കിമീഡിയ ഫൗണ്ടേഷനു സംഭാവന ചെയ്യുന്നതായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് നടത്തിപ്പുകാർ.[1][7][8] ഇത് ലഭ്യമാണ്

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=വിക്കിവാൻഡ്&oldid=4078620" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ