Jump to content

ഹർത്താൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ ഹർത്താൽ അനുകൂലികളുടെ ജാഥ
ദേശീയപാതയിലെ ഹർത്താൽ ഉപരോധം

ഭരണഘടനാപരമായ ഒരു സമര രീതിയാണ് ഹർത്താൽ. പ്രതിഷേധമായോ,ദുഃഖസൂചകമായോ കടകളും,വ്യാപാര സ്ഥാപനങ്ങളും,തൊഴിൽ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മറ്റും അടച്ചിടുന്നതിനെയാണ് സാങ്കേതികാർത്ഥത്തിൽ ഹർത്താൽ എന്ന് പറയുന്നത്. ബന്ദ് പോലെ നിർബന്ധപൂർവ്വമായ ഒരു സമര പരിപാടിയല്ല ഹർത്താൽ. പക്ഷേ പലപ്പോഴും അക്രമാസക്തമാകുന്നതായും നിർബന്ധപൂർവ്വമാകുന്നതും കണ്ടുവരുന്നു. ഗാന്ധിജി വിഭാവനം ചെയ്ത ഹർത്താൽ തീർത്തും അഹിംസയോടെയായിരിക്കണം എന്നാണ്. ഹർത്താൽ ആഹ്വാനത്തോട് എല്ലാവരും സ്വമേധയാ പങ്കെടുക്കുക എന്നതാണു് അതിന്റെ സ്വഭാവം പക്ഷേ ജനങ്ങൾ അതിൽ സ്വമേധയാ പങ്കെടുക്കുകയല്ല, മറിച്ചു ഭയംമൂലം ഹർത്താലിൽ സഹകരിക്കാൻ നിർബന്ധിതരാവുകയാണ്‌ ഇന്ന് പലപ്പോഴും[അവലംബം ആവശ്യമാണ്]. അതിനാൽ ഹർത്താൽ ഭരണഘടനാപരമാണ്‌ എന്ന സുപ്രീംകോടതി വിധിക്കു സാങ്കേതികമായ നിലനിൽപ്പുമാത്രമേയുള്ളൂ എന്ന വിമർശനം നിലനിൽക്കുന്നു. ഇന്ന് ഓരോ രാഷ്ട്രീയപാർട്ടികളും ആഹ്വാനം ചെയ്യുന്ന ഹർത്താൽ പൂർണ്ണമാക്കുവാൻ ജനങ്ങളെ നിർബന്ധിതരാക്കുന്നു. "സേ നോ ടു ഹർത്താൽ (Say No to Harthal)" [1] [2] പോലെയുള്ള ബഹുജനപ്രസ്ഥാനങ്ങൾ ഇപ്പോൾ ഹർത്താലിനെതിരെ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രികളിലും റയിൽവേ സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും മറ്റും അത്യാവശ്യം പോകേണ്ടിവരുന്ന യാത്രക്കാർക്കു വാഹനസൗകര്യം ഒരുക്കുകയാണ് ഈ സന്നദ്ധസംഘങ്ങൾ ചെയ്യുന്നത്.

ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജിയാണ്‌ ഹർത്താൽ പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ജനങ്ങൾ എല്ലാ വ്യാപാരവ്യവഹാരങ്ങളിൽ നിന്ന് ഒരു ദിവസം വിട്ടുനിന്ന് പ്രാർത്ഥനയും വൃതവും സ്വീകരച്ചു ഹർത്താലിൽ പങ്കെടുത്തു. എങ്കിലും പ്രാർത്ഥനയും നിരാഹാരവും ഹർത്താലിന്റെ ഭാഗമാവണമെന്നില്ല. "തൊഴിൽ ആരാധനയായിരിക്കണം" എന്ന് പഠിപ്പിച്ചതും ഗാന്ധിജിയാണ്[അവലംബം ആവശ്യമാണ്].

പേരിനുപിന്നിൽ

ഹർത്താൽ എന്നത് ഗുജറാത്തി പദമാണ്‌ ഹർ എന്നാൽ എല്ലാം അഥവാ എല്ലായ്പ്പോഴും എന്നും താൽ എന്നാൽ പൂട്ട് എന്നുമാണർത്ഥങ്ങൾ. അതായത് എല്ലാം അടച്ചിടുയെന്നോ എല്ലായ്പോഴും അടച്ചിടുക എന്നോ ഒക്കെയാണ് ഹർത്താലിന്റെ അർത്ഥം.

കേരളത്തിലെ ഹർത്താലുകൾ

ഹർത്താലിന്റെ സ്വന്തം നാട് എന്ന പരിഹാസ്യ വിമർശനത്തിന് ഇരയായിട്ടുള്ള നാടാണ് കേരളം. വർഷത്തിൽ അനേകം സംസ്ഥാന ഹർത്തലുകളും പ്രാദേശിക ഹർത്താലുകളും കേരളത്തിൽ നടക്കുന്നു. മുഖ്യധാരാ രാഷട്രീയ പാർട്ടികൾ മുതൽ ചെറു പാർട്ടികൾ വരെ അവരവർക്ക് താല്പര്യമുള്ള വിഷയത്തിൽ മിന്നൽ ഹർത്താലുകൾ കേരളത്തിൽ അടിച്ചേൽപ്പിക്കാറുണ്ട്. പൊതുവെ ഹർത്താലുകളെല്ലാം കേരളത്തിൽ വിജയിക്കുന്ന തരത്തിലാണ് നടക്കാറുള്ളത്. കടകളും ഓഫീസുകളും വാഹനങ്ങളുമെല്ലാം മുടങ്ങുന്നതോടെ ജനജീവിതം ദുസ്സഹമാകുന്ന കാഴ്ചകളാണ് കേരളത്തിൽ ഓരോ ഹർത്താലും സമ്മാനിക്കുന്നത്.

1997-ൽ കേരള ഹൈക്കോടതി ബന്ദ് നിരോധിച്ചതിന് ശേഷമാണ് ബന്ദിന് സമാനമായ ഹർത്താൽ വ്യാപകമായത്.

ഹർത്താലുകളുടെ പട്ടികകൾ

അവലംബം

"https://www.search.com.vn/wiki/?lang=ml&title=ഹർത്താൽ&oldid=3838389" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ