അന്ന കരിമ

ബൾഗേറിയൻ എഴുത്തുകാരിയും വിവർത്തകയും പത്രപ്രവർത്തകയും പത്രാധിപരുമായിരുന്നു അന്ന കരിമ (English: Anna Karima).

സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയിരുന്ന സാമൂഹിക പ്രവർത്തക കൂടിയായിരുന്നു അന്ന കരിമബൾഗേറിയൻ വിമൻസ് യൂനിയന്റെ സഹ സ്ഥാപകരിൽ ഒരാളാണ് ഇവർ. 1901 മുതൽ 1906 വരെ യൂനിയന്റെ അധ്യക്ഷയായിരുന്നു.

ജീവിത രേഖ

1871ൽ ജനിച്ച അന്ന കരിമ 1949ൽ അന്തരിച്ചു. ഗോതമ്പ വ്യാപാരിയായിരുന്ന റ്റൊഡോർ വെൽകോവിന്റെ മകളായാണ് ജനിച്ചത്. അധ്യാപികയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. 1888 സോഷ്യലിസ്റ്റായിരുന്ന യാങ്കോ സകാസോവിനെ വിവാഹം ചെയ്തു. 1891ലാണ് ഒരു എഴുത്തുകാരി എന്ന നിലയിൽ അറിയപ്പെടാൻ തുടങ്ങിയത്.1894ൽ കുടംബം സോഫിയയിലേക്ക് താമസം മാറി. അവിടെ വെച്ചാണ് അന്ന സാമൂഹിക നാവോത്ഥാന പ്രവർത്തനങ്ങളിൽ സജീവമായത്. 1897ൽ സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള കാംപയിന് വേണ്ടി സുസ്‌നാനി എന്ന സൊസൈറ്റി സ്ഥാപിച്ചു. ഇത് വഴി സോഫിയ സർവ്വകലാശാലയിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിക്കാൻ കാരണമായി. 1899 മുതൽ യുല്ല മലിനോവയും ഒന്നിച്ച് സെൻസ്‌കി ഗ്ലസ് എന്ന പത്രത്തിന്റെ എഡിറ്ററായി. 1901ൽ ബൾഗേറിയൻ വിമൻസ് യൂനിയൻ സ്ഥാപിച്ചു. കരിമയായായിരുന്നു യൂനിയന്റെ പ്രഥമ ചെയർപേഴ്‌സൺ. 27 പ്രാദേശിക വനിതാ സംഘടനകളുടെ ഒരു കൂട്ടായ്മയായിരുന്നു ഈ സംഘടന. രാജ്യത്തെ വനിതകൾക്ക് വിദ്യാഭ്യാസ മേഖലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെതിരായിട്ട് ഉയർന്നു വന്നതായിരുന്നു ഈ സംഘടന. ഇതു വഴി 1890കളിൽ രാജ്യത്തെ സർവ്വകലാശാലകളിൽ വനിതകൾക്ക് പഠനത്തിന് പ്രവേശനം ലഭിച്ചു.1906ൽ ബൾഗേറിയൻ വിമൻസ് യൂനിയനിൽ നിന്ന് വിട്ടു നിന്നു. 1908-1921 വരെ മറ്റൊരു വനിതാ സംഘടന (Ravnoparvie)രൂപീകരിച്ചു. 1918ൽ തൊഴിലെടുക്കുന്ന മാതാക്കൾക്ക് ആയി ആദ്യ ഡേ കെയർ സെന്റർ രൂപീകരിച്ചു.1921 മുതൽ 1928 വരെ രാഷ്ട്രീയ കാരണങ്ങളാൽ നാടുകടത്തപ്പെട്ടു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അന്ന_കരിമ&oldid=2513328" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്