മമിത ബൈജു

മലയാള ചലച്ചിത്ര നടി

മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ഒരു അഭിനേത്രിയാണ് മമിത ബൈജു.[2][3] 2017-ൽ വേണുഗോപനൻ സംവിധാനം ചെയ്ത സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ഓപ്പറേഷൻ ജാവ (2021) എന്ന ചിത്രത്തിലെ അൽഫോൻസ, ഖോ ഖോ (2021) എന്ന ചിത്രത്തിലെ അഞ്ജു, സൂപ്പർ ശരണ്യ (2022) എന്ന ചിത്രത്തിലെ സോന പ്രേമലു (2024) ലെ റീനു എന്നീ വേഷങ്ങളിലൂടെ പ്രശസ്തിയിലേക്ക് ഉയർന്നു.[4][5][6]

മമിത ബൈജു
ജനനം
നമിത ബൈജു[1]

22 ജൂൺ 2000
കിടങ്ങൂർ,ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽനടി
സജീവ കാലം2017–തുടരുന്നു
മാതാപിതാക്ക(ൾ)ബൈജു കെ., മിനി ബൈജു

ആദ്യകാലജീവിതം

കേരളത്തിലെ കോട്ടയം ജില്ലയിലെ കിടങ്ങൂർ സ്വദേശിയാണ് മമിത ബൈജു.[7] ഡോ.ബൈജു കൃഷ്ണൻ, മിനി ബൈജു എന്നിവർ മാതാപിതാക്കളും മിഥുൻ ബൈജു മൂത്ത സഹോദരനുമാണ്.

കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്‌കൂൾ, കിടങ്ങൂർ എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ മമിത ഇപ്പോൾ കൊച്ചിയിലെ സേക്രഡ് ഹാർട്ട് കോളേജിൽ മനഃശാസ്ത്രത്തിൽ ബിരുദത്തിന് പഠിക്കുന്നു.

പുരസ്ക്കാരങ്ങൾ

ഖോ ഖോ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2020-ലെ മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചു.[8]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=മമിത_ബൈജു&oldid=4080869" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്