അഫ്സൽ ഗുരു

{{Infobox Criminal| name = മുഹമ്മദ് അഫ്സൽ ഗുരു| image =| image_size =| caption =| birth_date = (1969-06-30)30 ജൂൺ 1969| birth_place = ബരമുല്ല ജില്ല, ജമ്മു കശ്മീർ, ഇന്ത്യ| native_name = افضل گورو‬| native_name_lang = Urdu| death_date = 2013 ഫെബ്രുവരി 09 (aged 43)| death_place = തിഹാർ ജയിൽ, ഡെൽഹി, ഇന്ത്യ| cause = തൂക്കിലേറ്റി| resting_place = തിഹാർ ജയിൽ| nationality = ഇന്ത്യൻ| known_for = [[2001 Indian Parliament attack|2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചു] പിന്നീട് ഇന്ത്യൻ പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ തെളിവില്ലാതെ ശിക്ഷ നടപ്പാക്കലും.| alias =| height =| religion = ഇസ്ലാം| weight =| allegiance = ജെയ്ഷ്-ഇ-മുഹമ്മദ്| motive =| charge = 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം| conviction = കൊലപാതകം
ഗൂഢാലോചന
ഇന്ത്യയ്ക്കെതിരെ യുദ്ധം നടത്തൽ
സ്ഫോടകവസ്തുക്കൾ കൈവശംവയ്ക്കൽ| conviction_penalty = വധശിക്ഷ| conviction_status = 2009 ഫെബ്രുവരി 08:00 (IST)നു തൂക്കിക്കൊന്നു.[1]| reward_amount =| capture_status =| wanted_by =| partner(s) =| wanted_since =| time_at_large =| predecessor =| successor =| escape =| escape_end =| occupation =| residence =| comments =| spouse = താബാസും ഗുരു| parents = ഹബീബുള്ള (അച്ഛൻ), അയേഷ ബീഗം (അമ്മ)| children =| footnotes =}}2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു (30 ജൂൺ 1969 – 9 ഫെബ്രുവരി 2013). കാശ്മീറിൽ ജനിച്ച അഫ്സൽ ഗുരുവിനെ കുറ്റവാളിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വധശിക്ഷക്ക് വിധിക്കുകയും തൂക്കിലേറ്റുകയും ചെയ്തു. പാകിസ്താനിലെ വിരമിച്ച പട്ടാളക്കാരിൽ നിന്ന് തീവ്രവാദ പരിശീലനം ലഭിച്ച ഗുരു[2][3] പാർലമെന്റ് ആക്രമണത്തിൽ പ്രധാന പങ്ക് വഹിച്ചതായി കണ്ടെത്തി. തീവ്രവാദികൾക്ക് ഡൽഹിയിൽ രഹസ്യ സങ്കേതം ഒരുക്കിയതും ഇയാളായിരുന്നു. ആക്രമണം നടക്കുന്നതിന് മിനിറ്റുകൾക്ക് മുൻപ് തീവ്രവാദികളും അഫ്സൽ ഗുരുവും തമ്മിൽ നടന്ന ഫോൺ സംഭാഷണം ട്രാക്ക് ചെയ്തതാണ് ആക്രമണത്തിൽ ഇയാൾക്കുണ്ടായിരുന്ന പങ്ക് തെളിയിക്കാൻ സഹായകമായത്. പിന്നീട് ഗുരു ഇത് കുറ്റസമ്മതത്തിലും പറയുകയുണ്ടായി. 2001-ൽ മറ്റ് മൂന്നു പേരോടൊപ്പം ഗുരു അറസ്റ്റിലായി.[4]

അഫ്സൽ ഗുരുവിന്റെ വാദങ്ങൾ

താൻ പോലീസിന്റെ ഇൻഫോർമർ ആയിരുന്നെന്നും, ദേവീന്ദർ സിങ് എന്ന പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് എന്ന വ്യക്തിക്ക് ഡൽഹിയിൽ സൗകര്യങ്ങളൊരുക്കാൻ ആവശ്യപ്പെട്ടപ്പോൾ അത് ചെയ്യുകയായിരുന്നു താനെന്നുമാണ് അഫ്സൽ ഗുരു വാദിച്ചിരുന്നത്[5][6][7]. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച ദേവീന്ദർ സിങ് 2020-ൽ തീവ്രവാദികളെ കടത്തുന്നതിനിടെ അറസ്റ്റിലായി[8][9][10]. ഇതേത്തുടർന്ന് പാർലമെന്റ് ആക്രമണക്കേസിൽ ദേവീന്ദർ സിങിന്റെ പങ്കിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കശ്മീർ ഐ.ജി പ്രസ്താവിച്ചു[11][12].

അഫ്സൽ ഗുരുവിനനുകൂലമായ മറുവാദങ്ങൾ  ,

പോലീസിന്റെ ചാർജ് ഷീറ്റിൽ പോലും അഫ്സൽ ഗുരുവിനെതിരെ ആരോപണമുണ്ടായിരുന്നില്ലെന്നും കോടതിക്ക് മുന്നിൽ സാഹചര്യത്തെളിവുകൾ മാത്രമാണ് നിരത്തിയിരിക്കുന്നതെന്നും സാമൂഹിക പ്രവർത്തകയായ അരുന്ധതി റോയ് ആരോപണമുന്നയിച്ചു[അവലംബം ആവശ്യമാണ്]. അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെയും കുടുംബത്തിന് മൃതദേഹം വിട്ടുകൊടുക്കാത്തതിനെതിരെയും മനുഷ്യാവകാശ സംഘടനകളും ജമ്മുകശ്മീരിലെ ഭരണപക്ഷവും സി.പി.എം. അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും രംഗത്തെത്തി. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റുന്ന കാര്യം സർക്കാർ കുടുംബത്തെ മുൻകൂട്ടി അറിയിച്ചില്ലെന്ന്‌ ആരോപണം ഉണ്ടായി. അതിരഹസ്യമായി ഗുരുവിനെ തൂക്കിലേറ്റി രണ്ടുദിവസം കഴിഞ്ഞാണ് വിവരമറിയിച്ചുകൊണ്ടുള്ള കത്ത് കുടുംബാംഗങ്ങൾക്ക് ലഭിച്ചത്.

പാർലമെൻറ് ആക്രമണവും മുംബൈ ഭീകരാക്രമണവും സർക്കാർതന്നെ ആസൂത്രണം ചെയ്തതാണെന്നും ഭീകരവിരുദ്ധ കരിനിയമങ്ങൾ നടപ്പിലാക്കാനുള്ള സർക്കാർ നാടകമായിരുന്നു ഈ ആക്രമണങ്ങളെന്നും എസ്.ഐ.ടി, സി.ബി.ഐ സംഘത്തിൽ അംഗമായിരുന്നു ശർമ ആരോപണമുന്നയിച്ചിരുന്നു[അവലംബം ആവശ്യമാണ്].

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അഫ്സൽ_ഗുരു&oldid=4023177" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്