അമാൻഡ ബൈൻസ്

അമേരിക്കന്‍ ചലചിത്ര നടന്‍

അമാൻഡ ലോറ ബൈൻസ് (ജനനം: ഏപ്രിൽ 3, 1986) ഒരു അമേരിക്കൻ അഭിനേത്രിയാണ്. 1990 കളിലും 2000 കളിലും ടെലിവിഷനിലും ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചതിലൂടെ അവർ പ്രശസ്തയാണ്.[1][2]

അമാൻഡ ബൈൻസ്
Bynes in February 2009
ജനനം (1986-04-03) ഏപ്രിൽ 3, 1986  (38 വയസ്സ്)
തൌസൻറ് ഓക്സ്, കാലിഫോർണിയ, യു.എസ്.
വിദ്യാഭ്യാസംFashion Institute of Design & Merchandising
തൊഴിൽനടി
സജീവ കാലം
  • 1993–2010
ടെലിവിഷൻ
  • All That
  • The Amanda Show
  • What I Like About You
പങ്കാളി(കൾ)Paul Michael (2019–)

1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും നിക്കലോഡിയൻ ചാനലിന്റെ ഓൾ ദാറ്റ് (1996–2000) എന്ന സ്കെച്ച് കോമഡി പരമ്പരയിലൂടെയും അതിന്റെ ഉപോൽപ്പന്നമായ ദി അമാൻഡാ ഷോയിലൂടെയും (1999–2002) ഒരു ബാലതാരമായാണ് അമാൻഡ ബൈൻസ് ശ്രദ്ധേയയായത്. 2002 മുതൽ 2006 വരെ, WBയുടെ വാട്ട് ഐ ലൈക്ക് എബൌട്ട് യു എന്ന ഹാസ്യപരമ്പരയിൽ ഹോളി ടൈലർ എന്ന കഥാപാത്രമായി ബൈൻസ് അഭിനയിച്ചു. ബിഗ് ഫാറ്റ് ലയറിൽ (2002) കെയ്‌ലി എന്ന കഥാപാത്രമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ച് ബൈൻസ് പിന്നീട് വാട്ട് എ ഗേൾ വാണ്ട്സ് (2003), ഷീ ഈസ് ദി മാൻ (2006), ഹെയർസ്‌പ്രേ (2007) സിഡ്നി വൈറ്റ് (2007), ഈസി എ (2010) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ സിനിമകളിൽ അഭിനയിച്ചു.[3]

ആദ്യകാലം

1986 ഏപ്രിൽ 3 ന്[4] കാലിഫോർണിയയിലെ തൌസന്റ് ഓക്‌സിൽ ഡെന്റൽ അസിസ്റ്റന്റും ഓഫീസ് മാനേജരുമായ ലിന്നിന്റേയും (മുമ്പ്, ഓർഗൻ) ദന്തഡോക്ടറായ റിക്ക് ബൈൻസിന്റേയും മൂന്ന് മക്കളിൽ ഇളയവളായി അമാൻഡ് ബൈൻസ് ജനിച്ചു.[5] കത്തോലിക്കാ വിശ്വാസിയായ പിതാവ് ഐറിഷ്, ലിത്വാനിയൻ, പോളിഷ് വംശജനാണ്.[6] ജൂത മതവിശ്വാസിയായ മാതാവ് പോളണ്ട്, റഷ്യ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള കനേഡിയൻ ദമ്പതികളുടെ മകളായി ജനിച്ചു.[7][8]

അഭിനയരംഗം

സിനിമ

വർഷംപേര്കഥാപാത്രംകുറിപ്പുകൾ
2002ബിഗ് ഫാറ്റ് ലയർKaylee
2003ഷാർലറ്റ്സ് വെബ് 2: വിൽ‌ബേർസ് ഗ്രേറ്റ് അഡ്വഞ്ചർNellie (voice)
2003വാട്ട് എ ഗേൾ വാണ്ട്സ്Daphne Reynolds
2005റോബോട്ട്സ്Piper Pinwheeler (voice)
2005ലവ് റെക്ഡ്Jenny Taylor
2006ഷി ഈസ് ദ മാൻViola Hastings
2007ഹെയർസ്പ്രേPenny Pingleton
2007സിഡ്നി വൈറ്റ്Sydney White
2010ഈസി എMarianne Bryant

Television

വർഷംപേര്കഥാപാത്രംകുറിപ്പുകൾ
1996–2000ഓൾ ദാറ്റ്Various rolesLead role (seasons 36)
1997–1999ഫിഗർ ഇറ്റ് ഔട്ട്PanelistSeasons 1–4
1998ബ്ലൂസ് ക്ലൂസ്HerselfEpisode: "Blue's Birthday"
1999Arli$$Crystal DupreeEpisode: "Our Past, Our Present, Our Future"
1999–2002The Amanda ShowHost / Various rolesLead role
2000CrashboxPink RobotEpisode: "Amanda Bynes"
2000Double Dare 2000Herself2 episodes; contestant
2001The Drew Carey ShowSketch playerEpisode: "Drew Carey's Back-to-School Rock 'n' Roll Comedy Hour"
2001The Nightmare RoomDanielle WarnerEpisode: "Don't Forget Me"
2001–2002RugratsTaffy (voice)Recurring role (season 9)
2002–2006What I Like About YouHolly TylerLead role
2008Family GuyAnnaVoice; Episode: "Long John Peter"
2008Living ProofJamieTelevision film

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=അമാൻഡ_ബൈൻസ്&oldid=3763943" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്