ആഖ്യാതം

ഭാഷണസന്ദർഭത്തിലെ സാമാന്യവിഷയമാണു ആഖ്യ (Subject), ഈ സാമാന്യവിഷയത്തെ ക്കുറിച്ചുള്ള വിശേഷണ പ്രസ്ഥാവനയാണു ആഖ്യാതം (Predicate)

Wiktionary
Wiktionary
ആഖ്യാതം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

കേരള പാണിനി നിർവചിക്കുന്ന പ്രകാരം

അനേകങ്ങളും നാനാജാതികളും ആയ പദങ്ങൾകൊണ്ടു നിർമ്മിതമായ ഒരു വാക്യത്തെ നാം അഴിച്ചു നോക്കിയാൽ സർവസാധാരണമായിട്ടു രണ്ടു ഭാഗങ്ങൾ കാണും:

  • നാം ഏതിനെപ്പറ്റി സംസാരിക്കുന്നുവോ ആ വസ്തു ( അങ്ങനെ ഒരു വസ്തു ഉണ്ടോ ഇല്ലയോ എന്നു നോക്കാതെ അത് സിദ്ധം തന്നെ എന്നു സ്വീകരിച്ചുകൊണ്ടു അതിൻറെ ഉപവിചാരണ ചെയ്യുന്നതിലാണ് വക്താവിൻറെ ഉദ്ദേശ്യം നിലകൊള്ളുന്നത്).
  • ആ വസ്തുവിനെപ്പറ്റി നാം എന്തു സംഗതി സംസാരിക്കുന്നുവോ. ആ സംഗതിയാണ് വക്താവിന് വാക്യപ്രയോഗദ്വാരാ സാധിക്കേണ്ടത്. വക്താവ് ഇതുകൊണ്ട്, വാസ്തവത്തിൽ ശ്രോതാവിന് അജ്ഞാതപൂർവമോ അവ്വണ്ണം (ശ്രോതാവിൻറെ അറിവിലില്ലാത്തത്) എന്നു കൽപ്പിക്കപ്പെടുന്നതോ ആയ ഒരു സംഗതിയുടെ സംബന്ധം ആ വസ്തുവിൽ കുറിക്കുന്നു.

ഇങ്ങനെ ഉണ്ടാകുന്ന രണ്ടു ഭാഗങ്ങളിൽ ആദ്യത്തേത് ആഖ്യ എന്നും, രണ്ടാമത്തേത് ആഖ്യാതം എന്നും, ഇവയുടെ യോഗം വാക്യമെന്നും പറയപ്പെടുന്നു.

ഉദാ:
1) വിവാഹം കഴിഞ്ഞു നഗരത്തിലേക്കു മടങ്ങി വന്ന രാമൻ.
2) അച്ഛൻറെ നിയോഗത്താൽ വനവാസത്തിനു പോയി.

ഇവിടെ രാമനെപ്പറ്റിയാണു നാം സംസാരിക്കുന്നത്; അങ്ങനെ ഒരാൾ ഉണ്ടെന്നു സിദ്ധവൽക്കരിച്ചിട്ട് -വനവാസത്തിനു പോയി- എന്നുള്ള അയാൾ ചെയ്ത പ്രവർത്തിയെ കുറിക്കുന്നതിന് ഈ വാക്യം പ്രയോഗിക്കുന്നു. ഈ സംഗതി ശ്രോതാവിൻറെ അറിവിലില്ലാത്ത കാര്യമാണ് എന്ന് ചിന്തിച്ചുകൊണ്ട് വക്താവ് അതിനെ രാമകൃതമായിട്ടു വിധിക്കുന്നു. അതിനാൽ 1 എന്ന അടയാളമിട്ട ഭാഗം ആഖ്യയും 2 എന്ന അടയാളമിട്ട ഭാഗം ആഖ്യാതവും ആകുന്നു.

ഇവ കൂടി കാണുക

അവലംബം

  • കേരളപാണിനീയം


"https:https://www.search.com.vn/wiki/index.php?lang=ml&q=ആഖ്യാതം&oldid=3729234" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്