ആറ്റിങ്ങൽ റാണി

ആറ്റിങ്ങൽ കൊട്ടാരം തിരുവിതാംകൂറിന്റെ മാതൃഗൃഹമായി കരുതിപ്പോന്നു.[1] ആറ്റിങ്ങൽ കൊട്ടാരത്തിലെ മുതിർന്ന സ്തീയാണ് ആറ്റിങ്ങൽ റാണി അഥവാ ആറ്റിങ്ങൽ മൂത്ത തമ്പുരാൻ. മുഴുവൻ പേർ ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി -പേർ- എന്നാണ്. ആറ്റിങ്ങൽ കൊട്ടാരത്തിലെ തമ്പുരാട്ടിമാരുടെ സന്തതി പരമ്പരകളായിരുന്നു തിരുവിതാംകൂർ രാജാക്കന്മാർ.[2] ഇവിടെയാണ് തിരുവിതാംകൂർ രാജവംശത്തിന്റെ തുടക്കം. അനിഴം തിരുനാൾ മാർത്താണ്ടവർമ്മയ്ക്കു മുൻപ് ആറ്റിങ്ങൽ റാണി വേണാട് രാജാവിനും അതീതയായിരുന്നതായി ചരിത്ര താളുകൾ സാക്ഷ്യം പറയുന്നുണ്ട്. അതുപോലെതന്നെ അവർ തൃപ്പാപ്പൂർസ്വരൂപത്തിന്റെ മൂപ്പും വഹിക്കുന്നുണ്ട്. തിരുവിതാംകൂറിൽനിന്നു സ്വതന്ത്രമായി നിൽക്കുന്ന വലിയൊരു ഭൂപ്രദേശവും അവർക്ക് സ്വന്തമായുണ്ടായിരുന്നു. ഇളയ തമ്പുരാട്ടിയെ ആറ്റിങ്ങൽ ഇളയ റാണിയായും കരുതി ബഹുമാനിച്ചിരുന്നു.[3]

ആറ്റിങ്ങൽ കൊട്ടാരം

കൊല്ലവർഷം അഞ്ചാം നൂറ്റാണ്ടിൽ തിരുവിതാംകൂർ ഭരിച്ചിരുന്ന ആദിത്യവർമ്മയുടെ കാലത്താണ് ഈ കൊട്ടാരം നിർമ്മിച്ചത്. കോലത്തുനാട്ടിൽ നിന്ന് രണ്ട് തമ്പുരാട്ടിമാരെ ദത്തെടുത്ത് അവർക്കായി നൽകിയതായിരുന്നു ഈ കൊട്ടാരക്കെട്ടുകൾ.[4]

ആറ്റിങ്ങലിന്റെ ലയനം

ആറ്റിങ്ങൽ റാണിമാർ പാരമ്പര്യമായി വേണാട്ടു രാജകുടുംബത്തിലെ തലമുതിർന്ന വനിതാംഗങ്ങൾ ആയിരുന്നു. ഇവർ മുൻപുള്ള രാജാക്കന്മാരോട്‌ ആലോചിക്കാതെയും അവരറിയാതെയും വിദേശീയരുമായി വ്യാപാരബന്ധങ്ങളിലും സന്ധികളിലും ഏർപ്പെട്ടിരുന്നു. ഇത്തരം രഹസ്യക്കരാറുകൾ രാജ്യത്തിന്റെ നിലനിൽപിന്‌ ഭീഷണിയാകുമെന്ന് തിരിച്ചറിഞ്ഞ മാർത്താണ്ഡവർമ്മ തന്നിൽ നിക്ഷിപ്തമായ രാജാധികാരം ഉയോഗിച്ച്‌ ആറ്റിങ്ങലിന്റെ ഭരണസ്ഥാനം ഇല്ലാതാക്കുകയും വേണാടിന്റെ പൂർണ്ണ അധീനതയിൽ കൊണ്ടു വരികയും ചെയ്തു. ഇതിന് ശേഷം തിരുവിതാംകൂർ മഹാരാജാക്കന്മാരാണ് ക്ഷേത്രത്തിന്റെയും കാര്യങ്ങൾ തീരുമാനം എടുത്തിരുന്നത്.മാർത്താണ്ഡവർമ്മ - ആറ്റിങ്ങലിന്റെ ലയനം ഇതിൽ കൊടുത്തിരിക്കുന്ന കണക്കുകൾ ഒന്നും തന്നെ പരസ്പര ബന്ധമില്ലാത്തതും ആധികാരിക മായി അവലംബിക്കാൻ സന്ദേഹം ഉളവാക്കുന്നതും ആകുന്നു

ആറ്റിങ്ങൽ റാണിമാർ

  • 1253 - 1282 : ശ്രീ ഉമാദേവി
  • 1577 - 1578 : മകയിരം തിരുനാൾ
  • 1677 - 1684 : മൂത്ത റാണി അശതി തിരുനാൾ ഉമയമ്മ റാണി
  • 1684 - 1690 : ഇളയ റാണി കാർത്തിക തിരുനാൾ
  • 1690 - 1718 : മൂത്ത റാണി കാർത്തിക നാൾ ഉമ ബായി
  • 1690 - 1693 : ഇളയ റാണി
  • 1718 - 1748 : മൂത്ത റാണി പാർവ്വതി ബായി
  • 1749 - 1788 : ഇളയ റാണി ഉത്രാടം തിരുനാൾ അത്തം ബായി
  • 1788 - 1810 : മൂത്ത റാണി ഭരണി നാൾ പാർവ്വതി
  • 1788 - 1810 : ഇളയ റാണി ഉതൃം നാൾ ഉമ
  • 1810 - 1815 : മൂത്ത റാണി ഗൗരി ലക്ഷ്മി ബായി (സ്വന്തം നിലയിൽ രാജ്യം ഭരിച്ച ഏക മഹാറാണി - ഭരണകാലം 1810-1815)
  • 1810 - 1829 : ഇളയ റാണി ഗൌരി പാർവ്വതി ബായി (റീജന്റായി രാജഭരണം നടത്തി - ഭരണകാലം 1815-1829)
  • 1815 - 1837 : മൂത്ത റാണി രുക്മിണി ബായി
  • 1837 - 1853 : റാണി ഗൗരി പാർവ്വതി ബായി
  • 1853 - 1857 : ഇളയ റാണി പൂരാടം തിരുനാൾ ലക്ഷ്മി ബായി
  • 1857 - 1901 : മൂത്ത റാണി ഭരണി നാൾ ലക്ഷമി ബായി
  • 1901 - 1985 : മൂത്ത റാണി സേതു ലക്ഷ്മി ബായി ( പരമാധികാരി ശ്രീപദ്മനാഭസേവിനി, വഞ്ചിധർമ്മ വർധിനി, രാജ രാജേശ്വരി, മഹാറാണി പൂരാടം തിരുനാൾ സേതു ലക്ഷ്മി ബായി, മഹാരാജാവ്, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, ഇന്ത്യൻ കിരീടാവകാശിയുടെ സഹചാരി, തിരുവിതാംകൂറിലെ മഹാറാണി റീജൻ്റ് ) ( റീജന്റായി രാജഭരണം നടത്തി - രാജ്യ ഭരണകാലം 1924-1931)
  • 1985 - 2008 ജൂൺ: കാർത്തിക തിരുനാൾ ലക്ഷ്മി ബായി ((അമ്മ മഹാറാണി സേതു പാർവതി ഭായിയുടെ മകൾ ) (ഹേർ ഹൈനസ് ശ്രീ പത്മനാഭ സേവിനി വഞ്ചി ധർമ്മ ദ്യുമനി രാജരാജേശ്വരി റാണി കാർത്തിക തിരുനാൾ ലക്ഷ്മി ബായി)
  • 2008 ജൂൺ മുതൽ 2008 നവംബർ വരെ - ഉത്രം തിരുനാൾ ലളിതാംബ (മഹാറാണി സേതു ലക്ഷ്മി ഭായിയുടെ മൂത്ത മകൾ) (ശ്രീപദ്മനാഭസേവിനി വഞ്ചിദർമ്മ വർധിനി രാജ രാജേശ്വരി മഹാറാണി ഉത്രം തിരുനാൾ ലളിതാംബ, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, തിരുവിതാംകൂർ മഹാറാണി )
  • 2008 നവംബർ -2017 ജൂലൈ: കാർത്തിക തിരുനാൾ ഇന്ദിരാ ബായി (മഹാറാണി ലക്ഷ്മി ബായിയുടെ രണ്ടാമത്തെ മകൾ) (ശ്രീപദ്മനാഭസേവിനി വഞ്ചിദർമ്മ വർധിനി രാജ രാജേശ്വരി മഹാറാണി കാർത്തിക തിരുനാൾ ഇന്ദിരാ ബായി, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, തിരുവിതാംകൂർ മഹാറാണി)
  • 2017 ജൂലൈ- : ഭരണി തിരുനാൾ രുക്മിണി ബായി (തിരുവിതാംകൂറിലെ ഉത്രം തിരുനാൾ ലളിതാംബാ ബായിയുടെ മകൾ (മഹാറാണി സേതു ലക്ഷ്മി ബായിയുടെ കൊച്ചുമകൾ) (ശ്രീപദ്മനാഭസേവിനി വഞ്ചിദർമ്മ വർധിനി രാജ രാജേശ്വരി മഹാറാണി ഭരണി തിരുനാൾ രുക്മിണി ബായി, ആറ്റിങ്ങൽ മൂത്ത തമ്പുരാൻ, തിരുവിതാംകൂർ മഹാറാണി)

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ആറ്റിങ്ങൽ_റാണി&oldid=4078482" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്