ആസ്ട്രിഡ് ബിജോർക്ക്മാൻ

ആസ്ട്രിഡ് കരോള ബിജോർക്ക്മാൻ (ജീവിതകാലം: 9 ജനുവരി 1886[1] - 20 ജനുവരി 1967[2]) ഒരു സ്വീഡിഷ് മെഡിക്കൽ ഡോക്ടറായിരുന്നു. ഔഷധ വ്യാപാരിയായിരുന്ന കാൾ ബിജോർക്മാന്റെയും മാറ്റി എഗർസ്ട്രോമിന്റെയും മകളും ബ്രിഡ്ജ് ഡിസൈനർ ആക്സൽ ബിജോർക്മാന്റെ കസിനും ആയിരുന്നു അവൾ.[3]

ആസ്ട്രിഡ് ബിജോർക്ക്മാൻ
ജനനം(1886-01-09)9 ജനുവരി 1886
ഓസ്കർഷം, സ്വീഡൻ
മരണം20 ജനുവരി 1967(1967-01-20) (പ്രായം 81)
ഉപ്‌സല, സ്വീഡൻ
ദേശീയതസ്വീഡൻ
തൊഴിൽphysician

ഓസ്കർഷാമിലാണ് ബിജോർക്മാൻ ജനിച്ചത്.[4] 1904-ൽ സ്റ്റോക്ക്‌ഹോമിലെ ടെർഷ്യറി സ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ, 1917-ൽ കരോലിൻസ്‌ക ഇൻസ്റ്റിറ്റ്യൂട്ടിൽ വൈദ്യശാസ്ത്ര ലൈസൻസിയായി യോഗ്യത നേടി.[5][6] 1912-ൽ ഉപ്‌സാല എപ്പിഡെമിക് ഹോസ്പിറ്റലിലും 1917-ൽ സാറ്റേഴ്‌സ് ഹോസ്പിറ്റലിലും 1918-ൽ ഉദ്ദേവല്ല ഹോസ്പിറ്റലിലും ഡോക്ടറായി അവർ ജോലി ചെയ്തു. ഇൻഫ്ലുവൻസ പകർച്ചവ്യാധി സമയത്ത്, അവൾ 1918-19 കാലഘട്ടത്തിൽ ബോർഗോംസ് ആശുപത്രിയിൽ ജോലി ചെയ്തു.[7] തുടർന്ന്, 1919-27-ൽ ലണ്ട് ഹോസ്പിറ്റലിലും 1927-30 ഹെൽസിംഗ്ബോർഗ് ഹോസ്പിറ്റലിലും ജോലി ചെയ്ത അവർ 1930-ൽ കാൾഷാഗൻസ് ഹോസ്പിറ്റലിൽ ചീഫ് ഫിസിഷ്യനായും 1931-36 കാലത്ത് അവിടെ ഹോസ്പിറ്റൽ മാനേജരായും 1936-51 ൽ വനേഴ്‌സ്‌ബോർഗിലെ റെസ്റ്റാഡ്സ് ആശുപത്രിയിലുമായി ജോലി ചെയ്തു.[8] സ്വീഡനിലെ ആദ്യത്തെ വനിതാ ചീഫ് ഫിസിഷ്യനും ഹോസ്പിറ്റൽ മാനേജരുമായിരുന്നു ആസ്ട്രിഡ് ബ്യോർക്ക്മാൻ. 1945-ൽ അവർക്ക് ‘സൈസ് 8’ ഇല്ലിസ് കോറം സ്വർണ്ണ മെഡൽ ലഭിച്ചു.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ