ഇസ്ലാമിക ഭീകരത

(ഇസ്ലാമിക ഭീകരപ്രവർത്തനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മതപരമായ പ്രചോദനത്താൽ പ്രകോപിതരായ ഇസ്ലാമിസ്റ്റ് സംഘടനകൾ പൗരസമൂഹത്തിനെതിരെ നടത്തുന്ന അക്രമപ്രവർത്തനങ്ങളാണ് ഇസ്ലാമിക ഭീകരപ്രവർത്തനം എന്നറിയപ്പെടുന്നത്. [1]

2001 സെപ്റ്റംബർ 11-നും, 2013 മേയ് മാസത്തിനുമിടയിൽ ഇസ്ലാമിക തീവ്രവാദസംഘടനകൾ ആക്രമണം നടത്തിയിട്ടുള്ള രാജ്യങ്ങൾ

ഇന്ത്യ, ഇറാഖ്, അഫ്ഗാനിസ്ഥാൻ, നൈജീരിയ, പാക്കിസ്ഥാൻ, യെമൻ, സിറിയ എന്നിവിടങ്ങളിലാണ് ഇസ്ലാമിക ഭീകരത മൂലമുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളും കൂടുതൽ മരണങ്ങളും സംഭവിച്ചത്.[2] 2016-ലെ ആഗോള തീവ്രവാദ സൂചിക പ്രകാരം 2015-ൽ, ഐസിസ്, ബോക്കോ ഹറാം, താലിബാൻ, അൽ-ഖ്വൊയ്ദ എന്നീ നാല് ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകളാണ് 74 ശതമാനത്തോളം ഇസ്ലാമിക ഭീകരവാദത്തിൽ നിന്നുള്ള മരണങ്ങൾക്ക് കാരണമായത്.[3] ആഗോളതലത്തിൽ ഏകദേശം 2000 മുതൽ ഈ സംഭവങ്ങൾ നടന്നിട്ടുണ്ട്. ഇത് ആഫ്രിക്കയിലെയും ഏഷ്യയിലെയും മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളോടൊപ്പം ഇന്ത്യ, അമേരിക്ക, യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ, ബെൽജിയം, സ്വീഡൻ, റഷ്യ, ഓസ്‌ട്രേലിയ, കാനഡ, ശ്രീലങ്ക, ഇസ്രായേൽ, ചൈന, ഫിലിപ്പീൻസ് തുടങ്ങിയ മുസ്ലീം ഇതര ഭൂരിപക്ഷമുള്ള പ്രദേശങ്ങളെയും ബാധിക്കുന്നു. ഇത്തരം ആക്രമണങ്ങൾ മുസ്‌ലിങ്ങളെയും അമുസ്‌ലിങ്ങളെയും ലക്ഷ്യം വച്ചിട്ടുണ്ടെങ്കിലും ഭൂരിപക്ഷവും മുസ്‌ലിംകളെ ബാധിക്കുന്നു.[4] തട്ടികൊണ്ടുപോകൽ, മനുഷ്യ ബോംബായി മാറി നിരപരാധികളടക്കമുള്ളവരെ കൂട്ടക്കൊല ചെയ്യൽ, സ്കൂൾ ബസ്സ് ആക്രമിക്കൽ, വിമാനങ്ങൾ തട്ടിയെടുക്കൽ, ഇന്റർനെറ്റിലൂടെ പുതിയ അനുയായികളെ ചേർക്കൽ എന്നിവയെല്ലാം ഇവരുടെ മുഖ്യ പ്രവർത്തികളാണ്.

തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതായി കണ്ടെത്തി ഇസ്ലാമിക വിദ്യാർത്ഥി പ്രസ്ഥാനമായ സിമിയെ 2001 മുതൽ ഇന്ത്യൻ സർക്കാർ നിരോധിച്ചു. സിമി ലഷ്കർ-ഇ-ത്വയ്യിബ അൽ ഖാഇദ തുടങ്ങിയ അന്തർദേശീയ ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ഇടപെടൽ നടത്തിയിരുന്നു.[5]

ഇസ്ലാമിക തീവ്രവാദ സംഘടനയായ ലഷ്കർ-ഇ-ത്വയ്യിബ ഇന്ത്യയും ഇസ്രയേലും അവരുടെ മുഖ്യ ശത്രുക്കളായി കണകാക്കുന്നു.[6]

ഭീകരാക്രമണങ്ങൾ

  • അവിവിം സ്കൂൾ ബസ് കൂട്ടക്കൊല (Avivim school bus massacre)

ഇസ്രയേലിലെ ഒരു സ്കൂൾ ബസ്സിൽ പോപ്പുലർ ഫ്രന്റ് ഫോർ ദ ലിബറേഷൻ ഓഫ് പലസ്തീൻ- ജെനറൽ കമാന്റ് എന്ന സംഘടന നടത്തിയ ആക്രമണമാണ് ഇത്. 9 കുഞ്ഞുങ്ങളടക്കം 12 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2001 ഇന്ത്യൻ പാർലമെന്റ് ആക്രമണം ലഷ്കർ-ഇ-ത്വയ്യിബ, ജെയ്‌ഷ്-ഇ-മുഹമ്മദ് എന്നീ തീവ്രവാദ സംഘടനകൾ സംയുക്തമായി ഇന്ത്യൻ പാർലമെന്റ് മന്ദിരത്തിനു നേരെ നടത്തിയ ആക്രമണമാണ്.[7] അഞ്ച് തീവ്രവാദികളടക്കം 12 പേരുടെ മരണത്തിനു കാരണമായി ഈ ആക്രമണം.

റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച്‌ അമേരിക്കയിലെ ന്യൂയോർക്ക്‌ നഗരത്തിലുള്ള ലോകവ്യാപാരകേന്ദ്രം, വിർജീനിയയിൽ ഉള്ള പ്രതിരോധ വകുപ്പ്‌ ആസ്ഥാനം എന്നിവിടങ്ങളിലാണ്‌ അൽഖാഇദ നടത്തിയ ആക്രമണം.[8] 2500-ലധികം ആൾക്കാർ കൊല്ലപെട്ടു.

  • 2007 ഉത്തർ‌പ്രദേശ് സ്‌ഫോടനപരമ്പര

2007 നവംബർ 23-ന് ഉത്തർ‌പ്രദേശിലെ വാരണസിയിൽ നടന്ന ഭികരാക്രമണം. ഇന്ത്യൻ മുജാഹിദീൻ ഇതിന്റെ ഉത്തരവദിത്തം ഏറ്റെടുത്ത്.[9]

  • 2008 ജയ്പൂർ സ്‌ഫോടനപരമ്പര

2008 മേയ് 6-ന് രാജസ്ഥാൻ തലസ്ഥാനമായ ജയ്പൂറിൽ നടന്ന സ്‌ഫോടനപരമ്പര. ഇന്ത്യൻ മുജാഹിദീൻ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചത്.[10][11]

  • 2008 അഹമ്മദാബാദ് സ്‌ഫോടനപരമ്പര

2008 ജൂലൈ 26 ഗുജറാത്തിലെ അഹമ്മദാബാദിൽ നടന്ന ബോംബ് സ്‌ഫോടനങ്ങൾ. ഇസ്ലാമിക ഭീകര പ്രസ്ഥാനമായ ഹർകത്-ഉൽ-ജിഹാദ്-എ-ഇസ്ലാമി ഇതിന്റെ ഉത്തരവാദിത്ത്വം ഏറ്റെടുത്തു.[12]

2014 ഡിസംബർ 16൹ തഹ്രിൿ-ഏ-താലിബാൻ പാകിസ്താൻ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ ഒമ്പതു തീവ്രവാദികൾ പാകിസ്താനിലെ പെഷവാർ നഗരത്തിലെ ആർമി പബ്ലിൿ സ്കൂളിനു നേരെ ആക്രമണം ചെയ്തു. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.

ഇറാഖിലും സിറിയയിലും സ്വാധീനമുള്ള സ്വന്തമായി ഖിലാഫത്ത് (ഇസ്‌ലാമിക രാഷ്ട്രം) പ്രഖ്യാപിച്ച ഒരു സായുധ ജിഹാദി ഗ്രൂപ്പാണ് ഇസ്‌ലാമിക്ക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് ലെവാന്റ്റ് (ഇറാഖിലും ഷാമിലുമുള്ള ഇസ്‌ലാമിക രാഷ്ട്രം).

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഇസ്ലാമിക_ഭീകരത&oldid=3970917" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ