പെഷവാർ വിദ്യാലയ ആക്രമണം 2014

2014 ഡിസംബർ 16൹ തഹ്രിൿ-ഏ-താലിബാൻ പാകിസ്താൻ എന്ന ഭീകരസംഘടനയിലെ അംഗങ്ങളായ ഒമ്പതു തീവ്രവാദികൾ പാകിസ്താനിലെ പെഷവാർ നഗരത്തിലെ ആർമി പബ്ലിൿ സ്കൂളിനു നേരെ ആക്രമണം ചെയ്തു.[6] ഇവർ ഉന്നമിട്ടതു് പ്രസ്തുത വിദ്യാലയത്തിലെ ജീവനക്കാരെയും വിദ്യാർത്ഥികളെയുമായിരുന്നു. ആക്രമണത്തിൽ 132 വിദ്യാർത്ഥികൾ അടക്കം 145 പേർ കൊല്ലപ്പെട്ടു.[7] ആക്രമണത്തിൽ 122 പേർക്കു് പരിക്കേറ്റു.[6]

2014 പെഷവാർ ആർമി സ്കൂൾ ആക്രമണം
ആക്രമണം നടന്ന സ്ഥലം: ആർമി പബ്ലിക്ക് സ്കൂൾ
സ്ഥലംദി ആർമി പബ്ലിക്ക് സ്കൂൾ, വർസക് റോഡ്, പെഷവാർ, പാകിസ്താൻ
നിർദ്ദേശാങ്കം34°00′49″N 71°32′10″E / 34.01361°N 71.53611°E / 34.01361; 71.53611
തീയതി16 December 2014
11:00 am PST[1] – 19:56 pm PST[2] (UTC+05:00)
ആക്രമണലക്ഷ്യംStudents and school staff
ആക്രമണത്തിന്റെ തരം
ചാവേർ സ്ഫോടനം, കൂട്ടക്കൊല, ബന്ദികൾ, വെടിവയ്പ്പ്
മരിച്ചവർ154 (includes perpetrators)[3][4]
മുറിവേറ്റവർ
114[5]
ആക്രമണം നടത്തിയത്തഹ്രിൿ-ഏ-താലിബാൻ പാകിസ്താനിലെ ഒമ്പതംഗ സംഘം[4]
ഉദ്ദേശ്യംഓപ്പറേഷൻ സർബ്ബ്-ഏ-അസ്ബിനുള്ള പ്രതികാരം

പശ്ചാത്തലം

പ്രസ്തുത സ്കൂൾ സ്ഥിതിചെയ്യുന്നതു് പെഷാവർ കന്റോണ്മെന്റിനു സമീപമാണു്. ഇവിടുത്തെ വിദ്യാർത്ഥികൾ സൈനികരുടെയും സാധാരണപൗരന്മാരുടെയും മക്കളാണു്.[8]

ആക്രമണം

ഡിസംബർ 16 ചൊവ്വാഴ്ച രാവിലെ ഇന്ത്യൻ സമയം പത്തരമണിയോടെയാണു് ഭീകരർ വിദ്യാലയത്തിലേയ്ക്കു് കടന്നു കയറിയതു്. സൈനിക യൂണിഫോമിൽ തോക്കുമായി എത്തിയ ആറ് ഭീകരരാണ് സ്‌കൂളിൽ ആക്രമണം നടത്തിയത്. തുടർച്ചയായി സ്‌ഫോടനങ്ങളും നടത്തി. അഞ്ഞൂറിലധികം കുട്ടികളും ഒട്ടേറെ അധ്യാപകരും ഈ സമയം സ്‌കൂളിലുണ്ടായിരുന്നു. പിന്നീട് ഇതിൽ ഭൂരിഭാഗം പേരെയും സൈന്യം ഒഴിപ്പിച്ചു. തുടർന്നു് എട്ടരമണിക്കൂർ പാകിസ്താൻ സൈന്യവുമായ ഇവരുടെ ഏറ്റുമുട്ടൽ നീണ്ടുനിന്നു.[7] ഭീകരരിൽ ഒരാൾ ചാവേറായി പൊട്ടിത്തെറിച്ചപ്പോൾ ബാക്കിയുള്ളവരെ സൈന്യം വധിക്കുകയായിരുന്നു.

10 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മുതിർന്ന വിദ്യാർഥികളുള്ള ഒരു ബ്ലോക്കിലാണ് സ്‌ഫോടനമുണ്ടായത്.

അക്രമത്തെ തുടർന്ന് അടച്ചിട്ട വിദ്യാലയം 2015 ജനുവരി 12-ന് വീണ്ടും തുറന്നു. സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ പാകിസ്താൻ സൈനിക മേധാവി ജനറൽ റഷീൽ ഷരീഫ് കുട്ടികളേയും മാതാപിതാക്കളേയും സ്വീകരിച്ചു. [9]

അക്രമ കാരണം

വടക്കൻ വസീരിസ്താനിലുണ്ടായ സൈനിക നടപടികൾക്ക് പ്രതികാരമായാണ് തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ സ്‌കൂൾ ആക്രമിച്ചതെന്നാണ് താലിബാന്റെ നിലപാട്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്