ഇ. ചന്ദ്രശേഖരൻ നായർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(ഇ. ചന്ദ്രശേഖരൻനായർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരള സംസ്ഥാനത്തിലെ മന്ത്രിയായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ഇ. ചന്ദ്രശേഖരൻ നായർ (ജനനം: 02 ഡിസംബർ 1928 - മരണം: 29 നവംബർ 2017). ആറ്, എട്ട്, നിയമസഭകളിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. പത്താം നിയമസഭയിൽ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകൾ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു.പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളിനിയോജകമണ്ഡലങ്ങളെ നിയമസഭയിൽ പ്രതിനിധീകരിച്ചു. [1] എ. ഈശ്വരപിള്ളയുടെയും ഇടയിലഴികത്ത് മീനാക്ഷിയമ്മയുടേയും മകനായി 1928 ഡിസംബർ രണ്ടിനാണ് ചന്ദ്രശേഖരൻ നായർ ജനിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് 2017 നവംബർ 29-ന് ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിൽ വച്ച് അന്തരിച്ചു. 89 വയസ്സായിരുന്നു അപ്പോൾ അദ്ദേഹത്തിന്. മനോരമ നായരാണ് ഭാര്യ. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും ഇദ്ദേഹത്തിനുണ്ട്.

ഇ. ചന്ദ്രശേഖരൻ നായർ
കേരളത്തിന്റെ ഭക്ഷ്യം, പൊതുവിതരണ വകുപ്പ് മന്ത്രി
ഓഫീസിൽ
ജനുവരി 25 1980 – ഒക്ടോബർ 20 1981
മുൻഗാമിഇ. ജോൺ ജേക്കബ്
പിൻഗാമിയു.എ. ബീരാൻ
ഓഫീസിൽ
ഏപ്രിൽ 2 1987 – ജൂൺ 17 1991
മുൻഗാമിയു.എ. ബീരാൻ
പിൻഗാമിടി.എച്ച്. മുസ്തഫ
ഓഫീസിൽ
മേയ് 20 1996 – മേയ് 13 2001
മുൻഗാമികെ.കെ. രാമചന്ദ്രൻ
പിൻഗാമിജി. കാർത്തികേയൻ
കേരളത്തിന്റെ നിയമം, ടൂറിസം വകുപ്പ് മന്ത്രി
ഓഫീസിൽ
മേയ് 20 1996 – മേയ് 13 2001
മുൻഗാമികെ.എം. മാണി, ആര്യാടൻ മുഹമ്മദ്
പിൻഗാമികെ.എം. മാണി, കെ.വി. തോമസ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മേയ് 14 1996 – മേയ് 16 2001
മുൻഗാമിപി.എസ്. ശ്രീനിവാസൻ
പിൻഗാമിഎ.എൻ. രാജൻ ബാബു
മണ്ഡലംകരുനാഗപ്പള്ളി
ഓഫീസിൽ
മാർച്ച് 3 1987 – ഏപ്രിൽ 5 1991
മുൻഗാമിഎ. ജോർജ്
പിൻഗാമികെ. പ്രകാശ് ബാബു
മണ്ഡലംപത്തനാപുരം
ഓഫീസിൽ
മാർച്ച് 22 1977 – മാർച്ച് 17 1982
മുൻഗാമിഎം.എൻ. ഗോവിന്ദൻ നായർ
പിൻഗാമികെ.ആർ. ചന്ദ്രമോഹൻ
മണ്ഡലംചടയമംഗലം
ഓഫീസിൽ
മാർച്ച് 3 1967 – ഫെബ്രുവരി 1 1970
മുൻഗാമിഡി. ദാമോദരൻ പോറ്റി
പിൻഗാമിസി. അച്യുതമേനോൻ
മണ്ഡലംകൊട്ടാരക്കര
ഓഫീസിൽ
മാർച്ച് 16 1957 – ജൂലൈ 31 1959
പിൻഗാമിഡി. ദാമോദരൻ പോറ്റി
മണ്ഡലംകൊട്ടാരക്കര
വ്യക്തിഗത വിവരങ്ങൾ
ജനനം
ഇടയിലഴികത്ത് ചന്ദ്രശേഖരൻ നായർ

(1928-12-02)ഡിസംബർ 2, 1928
കൊട്ടാരക്കര
മരണംനവംബർ 29, 2017(2017-11-29) (പ്രായം 88)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
പങ്കാളിമനോരമ നായർ
മാതാപിതാക്കൾ
  • കെ. രാമ വർമ്മ (അച്ഛൻ)
വസതിതിരുവനന്തപുരം
As of ജൂൺ 17, 2020
ഉറവിടം: സ്റ്റേറ്റ്ഓഫ് കേരള

സി.പി.ഐ.യുടെ ദേശീയ നിർവാഹക സമിതിയംഗം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, അഖിലേന്ത്യ സഹകരണ ബാങ്ക് ഫെഡറേഷന്റെ ചെയർമാൻ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1996കരുനാഗപ്പള്ളി നിയമസഭാമണ്ഡലംഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ., എൽ.ഡി.എഫ്.
1987പത്തനാപുരം നിയമസഭാമണ്ഡലംഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ., എൽ.ഡി.എഫ്.എ. ജോർജ്കേരള കോൺഗ്രസ് (എം.), യു.ഡി.എഫ്.
1982കൊട്ടാരക്കര നിയമസഭാമണ്ഡലംആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്.ഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ., എൽ.ഡി.എഫ്.
1967കൊട്ടാരക്കര നിയമസഭാമണ്ഡലംഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ.ആർ. ബാലകൃഷ്ണപിള്ളകേരള കോൺഗ്രസ്
1957കൊട്ടാരക്കര നിയമസഭാമണ്ഡലംഇ. ചന്ദ്രശേഖരൻ നായർസി.പി.ഐ.

പ്രസിദ്ധീകരണങ്ങൾ

  • കേരളാ മോഡൽ ഡെവലപ്മെന്റ്
  • പ്രോബ്ലംസ് ആന്റ് സൊലൂഷൻസ്
  • ഹിന്ദുമതം ഹിന്ദുത്വം

അവലംബം

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ