ഇ. ശ്രീധരൻ (ചരിത്ര പണ്ഡിതൻ)

ചരിത്ര പണ്ഡിതനും കേരള യൂണിവേഴ്സിറ്റി മുൻ ചരിത്രവി ഭാഗം റീഡറുമായിരുന്നു പ്രൊഫ. ഇ. ശ്രീധരൻ (മരണം: 02 ആഗസ്റ്റ് 2020).

ഇ. ശ്രീധരൻ
ജനനം
ഇ. ശ്രീധരൻ

മരണം
തിരുവനന്തപുരം
ദേശീയതഇന്ത്യൻ
തൊഴിൽചരിത്ര പണ്ഡിതനും അധ്യാപകനും
അറിയപ്പെടുന്ന കൃതി
നെപ്പോളിയന്റെ ജീവചരിത്രം

ജീവിതരേഖ

പാലക്കാട് ചെർപ്പുളശ്ശേരി ഇടമരത്താടിയാണ് തറവാട്. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെയാണ് എം.എ. ബിരുദം നേടിയത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ഗവ. ആർട്സ് കോളേജ്, തലശ്ശേരി ബ്രണ്ണൻ കോളേജ്, കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല എന്നിവിടങ്ങളിൽ ചരിത്രാധ്യാപകനായിരുന്നു. ഹിസ്റ്റോറിയോഗ്രാഫി, ഹിസ്റ്റോറിക്കൽ മെത്തഡോളജി എന്നീ വിഷയങ്ങളിൽ നിഷ്ണാതനായിരുന്നു. 'ഹിസ്റ്റോറിയോഗ്രാഫി (ബി.സി. 600 മുതൽ 2000 വരെ)' എന്ന ഗ്രന്ഥം ചരിത്രാധ്യാപകർക്കും ഗവേഷകർക്കുമിടയിൽ ലോകശ്രദ്ധ നേടിയിരുന്നു. ഈ കൃതിയും 'എ മാനുവൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് മെത്തഡോളജി' എന്ന ഗ്രന്ഥവും വിവിധ ഭാരതീയ ഭാഷകളിൽ വിവർത്തനം ചെയ്തിട്ടുണ്ട്. മലയാളത്തിൽ രചിച്ച 'നെപ്പോളിയന്റെ ജീവചരിത്രം' ബൃഹദ് ഗ്രന്ഥമാണ്. [1]ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'ലോകചരിത്രം (1600 മുതൽ 1960 വരെ)' 17 പതിപ്പുകൾ പിന്നിട്ടു. രാജാ രവിവർമയെക്കുറിച്ചുള്ള ഏക വിഷയപ്രബന്ധവും ഋഗ്വേദം, സാംഖ്യശാസ്ത്രം എന്നിവയെ അധികരിച്ചു തയ്യാറാക്കിയ പ്രാചീന ഭാരതത്തിലെ ശാസ്ത്രീയതയുടെ തുടക്കം എന്ന പ്രബന്ധവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.[2]ഭാര്യ: പുത്തേഴത്ത് സത്യ

02 ആഗസ്റ്റ് 2020 ന് അന്തരിച്ചു.

കൃതികൾ

  • 'ഹിസ്റ്റോറിയോഗ്രാഫി (ബി.സി. 600 മുതൽ 2000 വരെ)'
  • 'എ മാനുവൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ച് മെത്തഡോളജി'
  • 'നെപ്പോളിയന്റെ ജീവചരിത്രം'
  • ലോക ചരിത്രം (കെ പി ദേവദാസുമായി ചേർന്നെഴുതിയത്)

പുരസ്കാരങ്ങൾ

ശ്രീധരമേനോൻ പുരസ്കാരം, മികച്ച അധ്യാപകനുള്ള പ്രൊഫ. കൊച്ചുണ്ണി പണിക്കർ സ്മാരക പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്