ഈസ്റ്റ്മാൻ കൊഡാക് കമ്പനി

അമേരിക്കൻ ഫോട്ടോഗ്രാഫി കമ്പനി

അമേരിക്കയിലെ റോച്ചെസ്റ്റർ, ന്യൂയോർക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഡിജിറ്റൽ ചിത്രനിർമ്മാണരംഗത്തുള്ള ഒരു കമ്പനിയാണ് ഈസ്റ്റ്മാൻ കൊഡാക്[4]. 1889 ലാണ് ജോർജ്ജ്‌ ഈസ്റ്റ്‌മാൻ കമ്പനി സ്ഥാപിച്ചത്. ഫോട്ടോഗ്രാഫിയെ സാധാരണക്കാർക്ക് പ്രാപ്യമാക്കിയത് കൊഡാക്ക് കമ്പനിയുടെ ഉത്പന്നങ്ങളായിരുന്നു. കൊഡാക് കമ്പനിയുടെ ഫിലിം ഉല്പന്നങ്ങൾ ലോകപ്രശസ്തമാണ്. ഇരുപതാം നൂറ്റാണ്ടിലെ ഫിലിം വ്യവസായത്തിലെ ലോകമാർക്കറ്റിൽ പ്രധാനപങ്ക് കൊഡാക് കമ്പനിക്കായിരുന്നു. 1976ൽ അമേരിക്കയിലെ വിപണിയുടെ 90% പങ്കും കമ്പനി സ്വന്തമാക്കി[5].

ഈസ്റ്റ്മാൻ കൊഡാക് കമ്പനി
Public
Traded asNYSE: KODK
Russell 2000 Index component
വ്യവസായം
  • Graphic arts
  • Imaging technology
  • Consumer products
മുൻഗാമിThe Eastman Dry Plate Company
സ്ഥാപിതംസെപ്റ്റംബർ 4, 1888; 135 വർഷങ്ങൾക്ക് മുമ്പ് (1888-09-04)[1]
സ്ഥാപകൻs
ആസ്ഥാനംKodak Tower
Rochester, New York, U.S.
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Jim Continenza
(Executive Chairman)
ഉത്പന്നങ്ങൾDigital imaging, photographic materials, equipment and services
വരുമാനംDecrease US$ 1.325 billion (2018)[2]
പ്രവർത്തന വരുമാനം
Increase US$ -118 million (2018)[2]
മൊത്ത വരുമാനം
Decrease US$ -16 million (2018)[2]
മൊത്ത ആസ്തികൾDecrease US$ 1.511 billion (2018)[2]
Total equityDecrease US$ -3 million (2018)[2]
ജീവനക്കാരുടെ എണ്ണം
5,400 (2018)[3]
വെബ്സൈറ്റ്www.kodak.com

1990ന് ശേഷം ഫിലിം വ്യവസായത്തിന് തകർച്ച നേരിടുകയും, ഡിജിറ്റൽ ഫോട്ടോഗ്രഫി വളർന്ന് വരികയും ചെയ്തതോടെ കൊഡാക് കമ്പനിക്ക് ക്ഷീണം സംഭവിക്കുകയും, 2007നു ശേഷം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു[6][7]. വിപണിയിൽ പിടിച്ചുനിൽക്കാനായി കൊഡാക് ഡിജിറ്റൽ, ഡിജിറ്റൽ പ്രിന്റിംഗ് രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. പേറ്റന്റ് നിയമയുദ്ധങ്ങളില്ലുടെയും വരുമാനം കണ്ടെത്താൻ ശ്രമിച്ചു.[8][9].2012 ജനുവരിയിൽ കമ്പനി പാപ്പരായതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകി[10][11][12].2012 ഫെബ്രുവരിയിൽ കാമറകളുടെ ഉത്പാദനം നിർത്തിയതായും, ഡിജിറ്റൽ ഇമേജിങ് രംഗത്ത് ശ്രദ്ധിക്കുമെന്നും പ്രഖ്യാപനമുണ്ടായി[13][14] 2013 ജനുവരിയിൽ കോടതി സാമ്പത്തികസഹായത്തിന് അനുമതി നൽകി[15].

നാമം

കൊഡാക് (KODAK) എന്ന പേര് എങ്ങനെ ഉണ്ടായി എന്നതിനെക്കുറിച്ച് വ്യത്യസ്താഭിപ്രായങ്ങളുണ്ട്. നോർത്ത് ഡക്കോട്ട (NORTH DAKOTA) എന്നതിന്റെ ചുരുക്കപ്പേരായ നൊഡാക് എന്നതിൽ നിന്നാണ് കൊഡാക് രൂപം കൊണ്ടത് എന്നാണ് ഒരഭിപ്രായം. ഈസ്റ്റ്മാന് കാമറയുടെ പേറ്റന്റ് കൈമാറിയ ഡേവിഡ് ഹൂസ്റ്റണിന്റെ സംസ്ഥാനമാണ് നോർത്ത് ഡക്കോട്ട[16][17][18]. എന്നാൽ കൊഡാക് എന്ന നാമം ഈസ്റ്റ്മാൻ കമ്പനി തുടങ്ങുന്നതിന് മുൻപേ നിലവിലുണ്ടായിരുന്നെന്നും അഭിപ്രായമുണ്ട്[19]

ചരിത്രം

റോച്ചസ്റ്ററിൽ സ്ഥിതിചെയ്യുന്ന കൊഡാക് പ്രധാന ഓഫീസ്, 1910

1889ൽ സ്ഥാപിച്ചത് മുതൽ വിലകുറഞ്ഞ കാമറകളും അനുബന്ധ ഉല്പന്നങ്ങളും വില്പന തുടങ്ങി. ഫിലിം, രാസവസ്തുക്കൾ, പേപ്പർ തുടങ്ങിയ അനുബന്ധ ഉല്പന്നങ്ങളിൽ നിന്ന് സ്ഥായിയായ വരുമാനമാണ് കമ്പനിക്ക് കിട്ടിക്കൊണ്ടിരുന്നത്.

ജപ്പാൻ കമ്പനിയായ ഫ്യൂജി ഫിലിംസിന്റെ ആഗമനത്തോടെ അമേരിക്കൻ വിപണിയിൽ കടുത്ത മത്സരം നടന്നു. ലോകവ്യാപാരസംഘടനയിൽ ഫ്യൂജിക്കെതിരെ കൊഡാക് പരാതി നൽകിയെങ്കിലും അത് തള്ളിപ്പോയി[20]. തങ്ങളുടെ എതിരാളികളെ ശരിയായി വിലയിരുത്തുന്നതിലും, മറുതന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിലും കൊഡാക് കമ്പനി പിന്നിലായിരുന്നു എന്ന് കരുതപ്പെടുന്നു[21][22][23][23][24].

ഡിജിറ്റൽ രംഗത്ത്

1975ൽ കൊഡാക് കമ്പനി ആദ്യത്തെ ഡിജിറ്റൽ കാമറ വികസിപ്പിച്ചെങ്കിലും[25] തങ്ങളുടെ ഫിലിം വ്യവസായത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ട് പിൻവലിഞ്ഞു[26][27].

1990കളിൽ വീണ്ടും ഡിജിറ്റൽ രംഗത്തേക്ക് പുഃനപ്രവേശനം ചെയ്ത കൊഡാക്, 1994ൽ ആപ്പിൾ കമ്പനിയുടെ ക്വിക്ക്‌ടേക്ക് എന്ന ഡിജിറ്റൽ കാമറ നിർമ്മിച്ചു. 1996ൽ കൊഡാക് ഡി.സി-20, ഡി.സി-25 എന്നീ ഡിജിറ്റൽ കാമറകൾ കൊഡാക് സ്വന്തമായി വിപണിയിലിറക്കി. 2005 വരെ ഡിജിറ്റൽ കാമറ വ്യവസായത്തിൽ മുൻനിരയിൽ തന്നെയുണ്ടായിരുന്നെങ്കിലും, 2010 ആകുമ്പോൾ കൊഡാക് വളരെ പിറകോട്ട് പോയി[28].

നാൾവഴി

1880 മുതൽ 1900 വരെ

An original Kodak camera, complete with box, camera, case, felt lens plug, manual, memorandum and viewfinder card
An advertisement from The Photographic Herald and Amateur Sportsman (November 1889).
  • 1880 ഏപ്രിൽ: ജോർജ്ജ് ഈസ്റ്റ്മാൻ റോച്ചസ്റ്ററിൽ ഡ്രൈ പ്ലേറ്റ് നിർമ്മാണം തുടങ്ങുന്നു.
  • 1881 ജനുവരി 1': ഈസ്റ്റ്മാനും ഹെന്റ്രി എ. സ്ട്രൊങും ചേർന്ന് ഈസ്റ്റ്മാൻ ഡ്രൈ പ്ലേറ്റ് കമ്പനി തുടങ്ങി[29].
  • 1884:ഹെന്റ്രി എ. സ്റ്റ്രൊങുമായി പിരിഞ്ഞ് ഈസ്റ്റ്മാൻ ഡ്രൈ പ്ലേറ്റ് ആൻഡ് ഫിലിംസ് കമ്പനി 14 പേരുടെ പങ്കാളിത്തത്തോടെ ആരംഭിച്ചു.
  • 1885: ഈസ്റ്റ്മാൻ ഫിലിം റോൾ കണ്ടുപിടിച്ചു.
  • 1888 സെപ്തംബർ 4: കൊഡാക് എന്ന പേര് രജിസ്റ്റർ ചെയ്തു[30].
  • 1888: 6.4 സെന്റീമീറ്റർ വ്യാസമുള്ള വൃത്താകൃതിയിലുള്ള ചിത്രം എടുക്കാൻ കഴിയുന്ന ആദ്യത്തെ കൊഡാക് കാമറ പുറത്തിറങ്ങി.
  • 1889: ഈസ്റ്റ്മാൻ കമ്പനി രൂപീകരിക്കപ്പെട്ടു[1]
  • 1891: രണ്ടാം നിര കാമറ പുറത്തിറക്കി.[31]
  • 1892: നിങ്ങൾ ബട്ടൻ അമർത്തൂ, ബാക്കി ഞങ്ങൾ ചെയ്തോളാം എന്ന പരസ്യത്തോടെ ഈസ്റ്റ്മാൻ കൊഡാക് കമ്പനിയായി മാറി[1]"[32]
  • 1895: $5 പോക്കറ്റ് കാമറ പുറത്തിറക്കി[33].

1900 to 2000

A Brownie No 2. camera
  • 1900: ബ്രൗണി കാമറ പുറത്തിറക്കിയതോടെ കാമറകളുടെ വിപണി സജീവമായി.
  • 1901: നിലവിലുള്ള ഈസ്റ്റ്മാൻ കൊഡാക് കമ്പനി, ന്യുജഴ്സി രൂപീകരിക്കപ്പെട്ടു.
  • By 1920: എക്‌സ്‌പോഷർ സമയത്ത് നെഗറ്റീവിന്റെ മാർജിനിൽ ഡാറ്റ റെക്കോർഡുചെയ്യുന്നതിന് ഒരു ഓട്ടോഗ്രാഫിക് ഫീച്ചർ ഉൾക്കൊള്ളുന്ന കാമറകൾ പുറത്തിറക്കി. പനോരാമിക് ചിത്രങ്ങൾ നിർമ്മിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു ബോക്സ് ക്യാമറ ഒഴികെ എല്ലാ കൊഡാക് ക്യാമറകളിലും ഈ സവിശേഷത വിതരണം ചെയ്യുകയും 1932 ൽ നിർത്തലാക്കുകയും ചെയ്തു.

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്