എടച്ചേന കുങ്കൻ നായർ

(എടച്ചേന കുങ്കൻ നായര് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളവർമ്മ പഴശ്ശിരാജായുടെ സൈന്യത്തലവന്മാരിൽ ഒരാളായിരുന്നു എടച്ചേന കുങ്കൻ നായർ. ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ നയിച്ച യുദ്ധങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിയിട്ടുണ്ട്.[1][2] അദ്ദേഹത്തോടൊപ്പം സഹോദരന്മാരായ കോമപ്പൻ, അമ്പു എന്നിവരും ഈ യുദ്ധങ്ങളിൽ സജീവ പങ്കുവഹിച്ചു. വയനാട്ടിലെ ഈ നായർ പ്രമുഖന്റെ സ്വാധീനത്തിലാണ്‌ വയനാടൻ ജനത ഒന്നടങ്കം പഴശ്ശിക്കൊപ്പം യുദ്ധത്തിൽ അണിചേർന്നത്.

1802 ഒക്ടോബർ 11ന്‌ ബ്രിട്ടീഷുകാരുടെ അധീനതയിലുള്ള പനമരം കോട്ട ആക്രമിച്ച് കീഴടക്കിയ കുങ്കൻ നായരും സംഘവും വയനാട്ടിലുടനീളം ബ്രീട്ടീഷുകാർക്കെതിരെ ആക്രമണം ശക്തമാക്കി. കുങ്കൻ നായരുടെ നേതൃത്വത്തിലുള്ള പഴശ്ശിപ്പട ഒളിയുദ്ധമുറയിലൂടെ നിരവധി ഇംഗ്ലീഷ് പട്ടാളക്കാരെ വകവരുത്തുകയും കനത്ത നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തു. എന്നാൽ പഴശ്ശിരാജാവിന്റെ മരണത്തോടെ ശക്തി ക്ഷയിച്ച ബ്രിട്ടീഷ് വിരുദ്ധ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ, 1805-ൽ പന്നിച്ചാൽ എന്ന സ്ഥലത്തുവെച്ച് ബ്രിട്ടീഷുകാർ ഈ ധീരയോദ്ധാവിനെ കൊലപ്പെടുത്തി..[3]

ഈസ്റ്റിന്ത്യാ കമ്പനി രേഖകളിൽ കുങ്കനെ പരാമർശിച്ചിരുന്നത് "ഒരു തരത്തിലും വഴങ്ങാത്ത ലഹളത്തലവൻ" എന്നാണു!

തൊഴിൽ

പഴശ്ശിരാജയുടെ ഒന്നാം പടത്തലവനായി പിന്നീട് മാറിയ തലക്കൽ ചന്തു എടച്ചേന കുങ്കൻന്റെ കീഴിലാണ് ജോലി തുടങ്ങിയത്. പഴശ്ശിരാജയും അദ്ദേഹത്തിന്റെ ഒന്നാം പടത്തലവന്മാരും ചന്തുവിനെ ഏറ്റവും കഴിവുള്ള പടത്തലവനായാണ് കണ്ടിരുന്നത്. പഴശ്ശിരാജ അദ്ദേഹത്തിന്റെ അനുചരരോട് പറയുമായിരുന്നത്രെ "എല്ലാ നായന്മാരും എന്നെ വിട്ടു പോയാലും കുറിച്യരുണ്ടെങ്കിൽ ഞാൻ പിന്നേയും ബ്രിട്ടീഷുകാരോട് പൊരുതും”. ചന്തു പിടിക്കപ്പെട്ട് തൂക്കിലേറ്റിയപ്പോൾ “എന്റെ വലതു കൈ നഷ്ടപ്പെട്ടു”വെന്ന് എടച്ചേന കുങ്കൻ പറഞ്ഞുവത്രെ.[4]

പനമരം കോട്ട കൂട്ടക്കൊല

വയനാട്ടിലെ കാർഷികോൽപ്പന്നങ്ങൾക്ക് വലിയ നികുതി ചുമത്തിയത് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് കർഷകർക്കിടയിൽ വലിയ എതിർപ്പുണ്ടാക്കി. കമ്പനിയുടെ ഒരു ശിപായിയെ ഒരു കുറിച്യനിൽ നിന്ന് നെല്ലു ചോദിച്ചതിന് എടച്ചേന കുങ്കൻ കൊല്ലുകയുണ്ടായി.[5] പഴശ്ശി രാജയ്ക്കു വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തുകൊണ്ടിരുന്ന എടച്ചേന കുങ്കനുമായികുറിച്യർക്ക് അടുപ്പമുണ്ടാക്കി. തലക്കൽ ചന്തുവും എടച്ചേന കുങ്കനും 175 കുറിച്യ വില്ലാളികളടക്കമുള്ള ഗോത്ര സേന, 1802 ഒക്ടോബർ 11ന് 101മത് ഗ്രെനേഡിയേഴ്സും 4മത് ബോംബെ ഗ്രെനേഡിയേഴ്സും ഉണ്ടായിരുന്ന പനമരത്തെ ബ്രിട്ടീഷ് കോട്ട പിടിച്ചെടുത്തു[5]കമാന്റിങ്ങ് ഓഫീസർ ക്യാപ്റ്റൻ ഡിക്കിൻസണും ലെഫ്. മാക്സ്വെലും ഉൾപ്പെടെ കോട്ടയിലുണ്ടായിരുന്ന 70 പട്ടാളക്കാരും കൊല്ലപ്പെട്ടു.[5] ബ്രിട്ടീഷ് സേന നടത്തിയ തിരിച്ചടിയിൽ 1805 നവംബർ 1805ൽ തലക്കൽ ചന്തുവിനെ ചതിയിൽ പിടിച്ചു. ബ്രിട്ടീഷ് പട്ടാളം തലക്കൽ ചന്തുവിനെ ഇപ്പോൾ പന്നിച്ചാൽ എന്നറിയപ്പെടുന്ന പന്നിയിൽ വച്ച് 1805 നവംബർ 15ന് വധിച്ചു.[6]

സ്മാരകം

കബനി നദിക്കരയിൽ പനമരത്തിനടുത്ത് തല്യ്ക്കൽ ചന്തുവിനായി ഒരു സ്മാരകം 2012 സെപ്തംബർ 22ന് കേരള സർക്കാർ ഉദ്ഘാടനം ചെയ്തു. [7] ചന്തുവും ഗോത്ര പട്ടാളക്കാരും ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ മാതൃകകളും കുറിച്യരും ഗോത്രക്കാരും ഉപയോഗിച്ചിരുന്ന പാരമ്പര്യ കാർഷികോപകരണങ്ങളും ഈ സ്മാരകത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.[7]

അവലംബം

എടച്ചേന കുങ്കൻ നായർ മലംബനി വന്നനു മരിചതെന്നു പലരും അഭിപ്രയപ്പെദുന്നു..............

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്