എമി ജാക്സൺ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

ഒരു ബ്രിട്ടീഷ് മോഡലും ചലച്ചിത്രനടിയുമാണ് എമി ജാക്സൺ (ജനനം:1992 ജനുവരി 31). തമിഴ്, ബോളിവുഡ് ചലച്ചിത്രങ്ങളിലൂടെയാണ് ഇവർ പ്രേക്ഷകശ്രദ്ധ നേടിയത്.[3][4] പതിനാറാം വയസ്സിൽ മോഡലിംഗ് രംഗത്തു പ്രവർത്തിച്ചു തുടങ്ങിയ ഏമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ് സൗന്ദര്യമത്സരത്തിൽ വിജയിയായിരുന്നു. 2010-ൽ പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ അഭിനയരംഗത്തേക്കു പ്രവേശിച്ചു. പിന്നീട് തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഏക് ദീവാനാ ഥാ, തങ്കമകൻ, , തെരി, 2.0 എന്നിവയാണ് പ്രധാന ചലച്ചിത്രങ്ങൾ. സൂപ്പർ ഗേൾ ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ (ഇമ്ര അർദീൻ) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമി ജാക്സണായിരുന്നു..

എമി ജാക്സൺ
ആമി ജാക്സൺ 2017-ൽ
ജനനം
ആമി ലൂയിസ് ജാക്സൺ

(1992-01-31) 31 ജനുവരി 1992  (32 വയസ്സ്)[1]
ഡഗ്ലസ്, ഐൽ ഓഫ് മാൻ
തൊഴിൽ
  • നടി
  • മോഡൽ
സജീവ കാലം2008–തുടരുന്നു
മാതാപിതാക്ക(ൾ)
  • അലൻ ജാക്സൺ
  • മാർഗരിറ്റ ജാക്സൺ
വെബ്സൈറ്റ്www.iamamyjackson.co.uk

ആദ്യകാല ജീവിതം

ബ്രിട്ടനിലെ ഐൽ ഒഫ് മാൻ എന്ന സ്ഥലത്തെ ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് എമി ജാക്സണിന്റെ ജനനം.[5][6][7][8] അലൻ ജാക്സണും മാർഗരിറ്റ ജാക്സണുമാണ് എമിയുടെ മാതാപിതാക്കൾ.[5] എമിയുടെ മൂത്ത സഹോദരിയുടെ പേര് അലീസിയ എന്നാണ്. എമിക്കു രണ്ടു വയസ്സുള്ളപ്പോൾ ജാക്സൺ കുടുംബം ലിവർ പൂളിലേക്കു താമസം മാറി.സെന്റ് എഡ്വേർഡ്സ് കോളേജിലാണ് എമിയുടെ ബിരുദപഠനം പൂർത്തിയായത്.[9][10][11]

ഔദ്യോഗിക ജീവിതം

2008–2010: മോഡലിംഗ്

ബോസ് മോഡൽ മാനേജേമെന്റ്, മോഡൽസ് വൺ എന്നീ സ്ഥാപനങ്ങൾക്കു വേണ്ടി മോഡലിംഗ് ആരംഭിച്ച[12][13] ആമി ജാക്സൺ 2009-ലെ മിസ് ടീൻ വേൾഡ്, മിസ് ടീൻ ഗ്രേറ്റ് ബ്രിട്ടൻ, മിസ് ടീൻ ലിവർ പൂൾ എന്നീ സൗന്ദര്യമത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.[14][15][16]

2010–2014: അഭിനയം

മിസ് ടീൻ വേൾഡ് സൗന്ദര്യ മത്സരത്തിൽ വിജയിയായതോടെയാണ് ചലച്ചിത്രത്തിൽ അഭിനയിക്കുവാനുള്ള അവസരങ്ങൾ ഏമിയെത്തേടിയെത്തുന്നത്. 2010-ൽ ആര്യ നായകനായി പുറത്തിറങ്ങിയ മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ഈ ചിത്രം പറയുന്നത്. മികച്ച നിരൂപകശ്രദ്ധ നേടിയ ഈ ചിത്രത്തിൽ ബ്രിട്ടീഷ് ഗവർണർ ജനറലിന്റെ മകളായാണ് ഏമി ജാക്സൺ അഭിനയിച്ചത്.[17][18][19][20] മികച്ച പുതുമുഖ നായികയ്ക്കുള്ള വിജയ് അവാർഡ് നാമനിർദ്ദേശം ഈ ചിത്രത്തിലുടെ ഏമിക്കു ലഭിച്ചു.

വിണ്ണൈത്താണ്ടി വരുവായാ എന്ന തമിഴ് ചിത്രം 2012-ൽ ഏക് ദീവാനാ ഥാ എന്ന പേരിൽ ഹിന്ദിയിലേക്കു പുനർനിർമ്മിച്ചപ്പോൾ ആമി ജാക്സണാണ് നായികാവേഷം കൈകാര്യം ചെയ്തത്.[21][22] ഈ ചിത്രത്തിലെ ഏമിയുടെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.[23]

2012-ൽ വിക്രം നായകനായ താണ്ഡവം എന്ന തമിഴ് ചിത്രത്തിൽ ഏമി ജാക്സൺ ഒരു ആംഗ്ലോ-ഇന്ത്യൻ പെൺകുട്ടിയായി വേഷമിട്ടു.[24] ഈ ചിത്രത്തിലെ അഭിനയത്തിനു മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരത്തിനുള്ള നാമനിർദ്ദേശം ഏമിക്കു ലഭിച്ചു.[25] റാംചരൺ, ശ്രുതി ഹാസൻ എന്നിവർ നായികാനായകന്മാരായ യെവഡു (2014) ആണ് ഏമി അഭിനയിക്കുന്ന ആദ്യത്തെ തെലുങ്ക് ചലച്ചിത്രം.[26]

2015–2016

ഏമി ജാക്സൺ

എസ്. ഷങ്കർ സംവിധാനം ചെയ്ത (2015) എന്ന തമിഴ് ചലച്ചിത്രം ആമി ജാക്സണിന്റെ അഭിനയജീവിതത്തിൽ വഴിത്തിരിവായി.[27] വിക്രം നായകനായ ഈ ചിത്രത്തിന്റെ മുതൽമുടക്ക് വളരെ ഉയർന്നതായിരുന്നു.[28][29] ചിത്രത്തിനു സമ്മിശ്രപ്രതികരണമാണ് ലഭിച്ചതെങ്കിലും ഏമിയുടെ അഭിനയം നിരൂപകപ്രശംസ നേടി.[30][31][32][33][34] ഈ ചിത്രത്തിനു ശേഷം അക്ഷയ് കുമാർ നായകനായ സിംഗ് ഈസ് ബ്ലിങ് (2015) എന്ന ഹിന്ദി ചലച്ചിത്രത്തിൽ അഭഇനയിച്ചു.[35][36][37] തുടർന്ന് തങ്കമകൻ, ഗീതു, തെരി എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു.[38][29][39]

2017–മുതൽ

സൂപ്പർ ഗേൾ എന്ന പ്രശസ്ത ഇംഗ്ലീഷ് ടെലിവിഷൻ പരമ്പരയിൽ സാറ്റേൺ ഗേൾ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.[40] എന്തിരൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 2.0-ൽ രജനികാന്ത്, അക്ഷയ് കുമാർ എന്നിവരോടൊപ്പം ഒരു പ്രധാന വേഷത്തിൽ ഏമി ജാക്സൺ അഭിനയിക്കുന്നുണ്ട്.

മറ്റു പ്രവർത്തനങ്ങൾ

മൃഗങ്ങളെ സംഗക്ഷിക്കുന്നതിനുള്ള പെറ്റയുടെ ഒരു പരിപാടിയിൽ ആമി ജാക്സൻ പങ്കെടുത്തിരുന്നു.[41] മുംബൈയിലെ സെന്റ് ജൂഡ് ആശുപത്രിയിലും മറ്റുമുള്ള ചാരിറ്റി പ്രവർത്തനങ്ങളിലും ആമി സജീവമാണ്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രചരണ പരിപാടികളിലും സജീവമായി ഇടപെടുന്നു. [42] പോണ്ട്സ് ബ്യൂട്ടി, യാദ്ലി ലണ്ടൻ എന്നീ കമ്പനികളുടെ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡറാണ് ആമി ജാക്സൺ.[43][44]

സ്വകാര്യ ജീവിതം

2012-ൽ ബോളിവുഡ് നടൻ പ്രതീക് ബബ്ബറുമായി ആമി പ്രണയത്തിലായിരുന്നുവെങ്കിലും[45][46] പിന്നീട് ഈ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.[47] 2013-ൽ ബോക്സിംഗ് താരം ജോ സെൽകിർക്കുമായും ഏമി പ്രണയത്തിലായിരുന്നു. പക്ഷേ ഈ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല.[48] സെൽകിർക്ക് ഏമിയെ ബലാത്സംഗം ചെയ്യുവാൻ ശ്രമിച്ചുവെന്നും അനിന്റെ പേരിൽ സെൽകിർക്കിനു 12 മാസം ജയിൽ ശിക്ഷ അനുഭവിക്കേണ്ടതായി വന്നുവെന്നും വാർത്തകളുണ്ട്.[49][50]

2017-ൽ ഏമി ജാക്സൻ തന്റെ പേരിലുള്ള മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഈ ആപ്പുവഴി ഏമിയുടെ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബന്ധിപ്പിച്ചിട്ടുണ്ട്.[51]

ചലച്ചിത്രങ്ങൾ

Key
Denotes films that have not yet been released

Film

വർഷംസിനിമകഥാപാത്രംഭാഷകുറിപ്പുകൾ
2010മദ്രാസ് പട്ടണംആമി വിൽക്കിൻസൺതമിഴ്മികച്ച പുതുമുഖനായികയ്ക്കുള്ള വിജയ് പുരസ്കാരം - നാമനിർദ്ദേശം
2012ഏക് ദീവാനാ ഥാജെസിഹിന്ദി
താണ്ഡവംസാറ വിനായകംതമിഴ്മികച്ച സഹനടിക്കുള്ള ഫിലിംഫെയർ പുരസ്കാരം - നാമനിർദ്ദേശം
2014യെവഡുശ്രുതിതെലുങ്ക്
2015ദിയതമിഴ്സൈമ പുരസ്കാരം, ഏഷ്യാവിഷൻ പുരസ്കാരം
സിംഗ് ഈസ് ബ്ലിങ്ങ്സാറ റാണഹിന്ദി
തങ്ക മകൻഹേമ ഡിസൂസതമിഴ്
2016ഗീതുനന്ദിനി രാമാനുജംതമിഴ്
തെരിആനിതമിഴ്
ഫ്രീക്കി അലിമേഘഹിന്ദി
ദേവിജെനിഫർതമിഴ്ഗാനരംഗത്തിൽ അഭിനയിച്ചു
ദേവിതെലുങ്ക്
Tutak Tutak Tukiyaഹിന്ദി
20182.0 TBATamil
ഹിന്ദി
Post Production
ദ വില്ലൻTBAകന്നഡചിത്രീകരണം നടക്കുന്നു
ബൂഗി മാൻനിമിഷഇംഗ്ലീഷ്

Television

വർഷംപരിപാടികഥാപാത്രംകുറിപ്പുകൾ
2017- മുതൽസൂപ്പർ ഗേൾഇമ്ര അർദീൻ[52]

മറ്റു ബഹുമതികൾ

  • 2013: The Times of India's Most Desirable Woman of 2012 #22[53]
  • 2013: FHM World's Sexiest 100 Women:#56
  • 2013: The Times of India's Most Promising Female Newcomer 2012: #7[54] (for Ekk Deewana Tha)
  • 2015: SIIMA Awards's - Stylish Youth Icon of South Indian cinema (female)

അവലംബം

പുറം കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=എമി_ജാക്സൺ&oldid=4022337" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ