രജിനികാന്ത്

ഇന്ത്യൻ ചലച്ചിത്ര അഭിനേതാവ്
(രജനികാന്ത് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തമിഴ് സിനിമയിലെ ഒരു പ്രമുഖ നടനും ഇന്ത്യൻ അഭിനേതാവുമാണ് രജിനികാന്ത്. ജനനം1950 ഡിസംബർ 12 നു ആണ് . യഥാർത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്‌വാദ്. ഇദ്ദേഹത്തേ ആരാധകർ "തലൈവർ" എന്നും വിളിക്കാറുണ്ട്. ഇദ്ദേഹം പ്രധാനമായും തമിഴ് ചലചിത്രങ്ങളിലാണ് പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇദ്ദേഹത്തിന് 2000ലെ പത്മഭൂഷൺഅടക്കമുള്ള പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും[2][3] ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും[4] രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. 2021-ൽ അറുപത്തിഏഴാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനർഹനായി.[5]

രജിനികാന്ത്
രജിനികാന്ത് 2018 - ൽ
ജനനം
ശിവാജിറാവു ഗെയ്ക്ക്‌വാദ്

(1950-12-12) ഡിസംബർ 12, 1950  (73 വയസ്സ്)[1]
ബാംഗ്ലൂർ,
പഴയ മൈസൂർ സംസ്ഥാനം
മറ്റ് പേരുകൾതലൈവർ
തൊഴിൽചലച്ചിത്രനടൻ,
നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവ കാലം1975-മുതൽ
ജീവിതപങ്കാളി(കൾ)ലത രജനികാന്ത്
കുട്ടികൾഐശ്വര്യ ധനുഷ്,
സൗന്ദര്യ രജനികാന്ത്
മാതാപിതാക്ക(ൾ)റാണോജിറാവു ഗെയ്ക്ക്‌വാദ്,
റാംബായി

ഇനി ഇദ്ദേഹത്തിന്റെ കുടുബംപചാത്തലവും ആദ്യകാലജീവിതവും നമ്മുക്ക് നോക്കാം കർണ്ണാടക, തമിഴ്‌നാട്അതിർത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തിലേക്ക് കുടിയേറിയ മറാഠ കുടുംബങ്ങളിലൊന്നിലാണ് രജനീകാന്തിന്റെ പിതാവായ റാണോജിറാവു ഗെയ്ക്‌വാദ് ജനിച്ചത്. റാണോജി റാവുവിന് കോൺസ്റ്റബിൾ ആയി ജോലി കിട്ടിയതിനെ തുടർന്ന് കുടുംബം ബാംഗ്ലൂർ നഗരത്തിലെ ഹനുമന്ത് നഗർ എന്ന സ്ഥലത്ത് വന്ന് താമസമാക്കി. കുടുംബത്തിലെ നാലാമത്തെ മകനായി ജനിച്ച ശിവാജി റാവുവിന്റെ ഏഴാമത്തെ വയസ്സിൽ അമ്മ റാംബായി മരിച്ചു.

ബാംഗ്ലൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സംഘിലുമായിരുന്നു പഠനം. ബാല്യത്തിലും കൗമാരത്തിലും ഏറെ ദാരിദ്ര്യം അനുഭവിക്കേണ്ടി വന്നു. അമ്മയുടെ അഭാവത്തിൽ കാര്യമായ നിയന്ത്രണങ്ങളില്ലാത്ത ബാല്യകാലം ശിവാജിയെ മോശമായ കൂട്ടുകെട്ടുകളിലേക്കും ദുഃശ്ശീലങ്ങളിലേക്കും വഴി നടത്തി. ഒപ്പം വീട്ടിൽ നിന്നും പണം മോഷ്ടിച്ച് സിനിമകൾ കാണുന്ന പതിവും തുടങ്ങിയിരുന്നു. ഇളയ മകനായ ശിവാജിയെ തന്നെപ്പോലെ ഒരു പോലീസ് കോൺസ്റ്റബിളാക്കണമെന്ന ആഗ്രഹമുണ്ടായിരുന്ന പിതാവിനെ ഇത് പലപ്പോഴും വിഷമിപ്പിച്ചിരുന്നു. പത്താം ക്ലാസ് പഠനം പൂർത്തിയാക്കിയ ശിവാജി കോളേജിൽ പ്രവേശനം നേടണമെന്ന പിതാവിന്റെ നിർദ്ദേശത്തിന് വിരുദ്ധമായി മദ്രാസിലേക്ക് പുറപ്പെട്ടു. എങ്ങനെയെങ്കിലും സിനിമയിൽ മുഖം കാണിക്കുക എന്ന ലക്ഷ്യത്തോടെ മദ്രാസിൽ അലഞ്ഞെങ്കിലും അദ്ദേഹത്തിന് അവസരങ്ങൾ ലഭിച്ചില്ല. കിട്ടിയ ചെറിയ ജോലികൾ ചെയ്തു പിടിച്ചു നിൽക്കുവാനുള്ള ശ്രമങ്ങളും നടത്തി. ഒടുവിൽ കൈയ്യിലുണ്ടായിരുന്ന തുക ചെലവായിത്തീർന്നപ്പോൾ|ബാംഗ്ലൂരിലേക്ക്]] തന്നെ മടങ്ങി വരേണ്ടി വന്നു.

ഒരു സ്ഥിരം തൊഴിൽ ലഭിച്ചാൽ ശിവാജിയുടെ സ്വഭാവം മെച്ചപ്പെടുമെന്നുള്ള ധാരണയിൽ മൂത്ത സഹോദരൻ സത്യനാരായണ റാവു മുൻകൈയ്യെടുത്ത് കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ|കർണ്ണാടക ട്രാൻസ്പോർട്ട് കോർപ്പറേഷനിൽകണ്ടക്ടറായി ജോലി വാങ്ങി നൽകി. കണ്ടക്ടറായി ജോലി ചെയ്യുമ്പോഴും ശിവാജി റാവു നാടകങ്ങളിൽ അഭിനയിക്കാൻ സമയം കണ്ടെത്തി. അങ്ങനെയിരിക്കെ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ അഭിനയ കോഴ്സിലേക്കുള്ള പ്രവേശന അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള പരസ്യം പത്രങ്ങളിൽ വന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കുക എന്ന മോഹം ഉള്ളിൽ കൊണ്ടു നടന്ന ശിവാജിയെ ഇതിനപേക്ഷിക്കുവാൻ സുഹൃത്തായ രാജ് ബഹാദൂർ സ്നേഹപൂർവ്വം നിർബന്ധിച്ചു. 1973ൽ മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന ശിവാജിക്ക് രണ്ടു വർഷത്തെ പഠനകാലത്ത് ആവശ്യമായ സാമ്പത്തിക സഹായങ്ങൾ ചെയ്തു കൊടുക്കുവാനും രാജ് ബഹാദൂർ ശ്രദ്ധിച്ചിരുന്നു.

അഭിനയജീവിതത്തിന്റെ തുടക്കം ഈ വർഷത്തിൽ 197-ൽ കെ. ബാലചന്ദർസംവിധാനം ചെയ്ത അപൂർവ രാഗങ്ങൾ എന്ന ചിത്രത്തിലൂടെയാണ് ശിവാജി റാവു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ശിവാജി റാവുവിന്റെ പേര് രജിനികാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്. ഇതേ വർഷം പുറത്തിറങ്ങിയ കന്നട] ചിത്രമായ കഥാ സംഗമയാണ് രജിനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്. ബാലചന്ദറിനെയാണ് രജിനി ഗുരുവായി കരുതുന്നതെങ്കിലും ഈ നടന്റെ വളർച്ചക്ക് ഊർജ്ജം പകർന്ന സംവിധായകൻ |എസ്.പി. മുത്തുരാമനാണ്. മുത്തുരാമൻ സംവിധാനം ചെയ്ത ഭുവന ഒരു കേൾവിക്കുറി(1977) എന്ന ചിത്രത്തിലെ വേഷം രജിനിയെ ശ്രദ്ധേയനാക്കി.

ജെ. മഹേന്ദ്രൻസംവിധാനം ചെയ്ത മുള്ളും മലരും  1978 ൽ തമിഴ് സിനിമയിൽ രജിനിയുടെ സിംഹാസനം ഉറപ്പിച്ചു. മുത്തുരാമന്റെ ആറിലിരുന്ത് അറുപതുവരെ 1977 ഈ നടന്റെ പ്രതിഛായക്ക് മാറ്റുകൂട്ടി. എഴുപതുകളുടെ അവസാന ഘട്ടത്തിൽ കമലഹാസൻ നായകനായ ചിത്രങ്ങളിൽ വില്ലൻ വേഷമായിരുന്നു രജിനിക്ക് പതിവായി ലഭിച്ചിരുന്നത്. പതിനാറു വയതിനിലെ, അവർഗൾ തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുന്നു. താരപദവിയില്ലെക്കി ഇറങ്ങിയത് 1980കളിലാണ്.

രജിനിയുടെ അഭിനയ ജീവിതത്തിലെ സംഭവബഹുലമായ കാലഘട്ടമെന്ന് പറയാം. രജിനി അഭിനയം നിർത്തുന്നതായുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചു. അമിതാഭ് ബച്ചൻ നായകനായ ഡോൺ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

നായകൻ എന്ന നിലയിൽ തമിഴകം അംഗീകരിച്ച രജിനിയുടെ ഹിറ്റ് ചിത്രങ്ങൾ ഒന്നിനു പുറകെ ഒന്നായി പുറത്തിറങ്ങി. മുരട്ടുകാളൈ, പോക്കിരി രാജ (1982 തമിഴ് ചിത്രം )|പോക്കിരി രാജ]], താനിക്കാട്ടു രാജ, നാൻ മഹാൻ അല്ലൈ, മൂണ്രു മുഗം തുടങ്ങിയ ചിത്രങ്ങൾ പ്രദർശനശാലകളിൽ പുതിയ ചരിത്രം കുറിച്ചു. കെ. ബാലചന്ദർ സ്വയം നിർമിച്ച നെട്രികൻ മറ്റൊരു നാഴികക്കല്ലായി. അമിതാഭ് ബച്ചൻ ചിത്രങ്ങളുടെ റീമേക്കുകളാണ് ഈ കാലഘട്ടത്തിൽ രജിനിയുടെ വളർച്ചക്ക് കരുത്തായത്.

ഖുദ്-ദാർ, നമക് ഹലാൽ, ലവാരീസ്, ത്രിശൂൽ, കസ്മേ വാദേ തുടങ്ങിയ ബച്ചൻ ചിത്രങ്ങൾ പഠിക്കാത്തവൻ, വേലൈക്കാരൻ പണക്കാരൻ, മിസ്റ്റർ ഭരത, ധർമത്തിൻ തലൈവൻ തുടങ്ങിയ പേരുകളിൽ തമിഴിൽ പുറത്തിറങ്ങി.

രജിനിയുടെ താര പരിവേഷം ക്രമേണ വാനോളമുയരുകയായിരുന്നു. തൊണ്ണൂറുകളിൽ മന്നൻ, മുത്തു, ബാഷ പടയപ്പ തുടങ്ങിയ ചിത്രങ്ങൾ ആരാധകർക്ക് ഉത്സവമായി.1993-ൽ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജിനി താൻ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചെങ്കിലും അതുണ്ടായില്ല. 1995-ൽ പുറത്തിറങ്ങിയ രജിനി ചിത്രമായ മുത്തു ജാപ്പനീസ് ഭാഷയിൽ ഡബ്ബ് ചെയ്യുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന ഖ്യാതി നേടി. ഈ ഒറ്റ ചിത്രത്തോടെ രജിനി ജപ്പാനിൽ ജനപ്രിയനായി. ഏറെ വിദേശ ആരാധകരുള്ള ഇന്ത്യൻ ചലച്ചിത്രതാരങ്ങളിൽ മുൻനിരയിലാണ് രജിനി. 2007-ൽ പുറത്തിറങ്ങിയ ശിവാജി (തമിഴ് ചലച്ചിത്രം)|ശിവാജി ദ ബോസ് എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലും ടോപ് ചാർട്ടിൽ സ്ഥാനം പിടിക്കുന്ന ആദ്യ തമിഴ് ചിത്രമായി.

എങ്കിലും രജിനിയുടെ സ്വന്തം ചിത്രം എന്നു വിശേഷിപ്പിച്ച ബാബാ എന്ന ചിത്രം ബോക്സ് ഓഫീസിൽ തകർന്നു വീണപ്പോളും വിതരണക്കാർക്കും തീയേറ്റർ ഉടമകൾക്കും നഷ്ടപരിഹാരം നൽകിക്കൊണ്ട് രജിനി ഇന്ത്യയിലെ മറ്റുതാരങ്ങൾക്കു മാതൃകയായി. ദർബാർ എന്ന ചിത്രം മികച്ച നിരൂപക അഭിപ്രായം നേടുക ഉണ്ടായി.[6]

അദ്ദേഹം അഭിനയിച്ച ഭാഷങ്ങൾ ഇതൊക്കെ യാണ്

തമിഴ്,തമിഴിനു പുറമെ തെലുങ്ക്, കന്നട, മലയാളം, ഹിന്ദി, ബംഗാളി ചിത്രങ്ങളിൽ രജിനി അഭിനയിച്ചിട്ടുണ്ട്. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ഐ.വി. ശശി ചിത്രത്തിൽ |കമൽഹാസനൊപ്പം കമറുദ്ദീൻ എന്ന വില്ലനായി അഭിനയിച്ചു. അതുപോലെ ഗർജ്ജനം എന്ന മലയാള ചിത്രത്തിലും നായകവേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ധാ കാനൂൻ എന്ന ചിത്രത്തിലൂടെ ബോളിവുഡ്|ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച രജിനിക്ക് പക്ഷേ അവിടെ ചുവടുറപ്പിക്കാനായില്ല.1988-ൽ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

അദ്ദേഹത്തിന് കിട്ടിയ പുരസ്‌കാറങ്ങളാണ്

  • തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡ് (1984)
  • തമിഴ്‌നാട് സർക്കാരിന്റെ എം.ജി.ആർ അവാർഡ് (1989)
  • നടിഗർ സംഘത്തിന്റെ കലൈചെൽവം അവാർഡ് (1995)
  • ഇന്ത്യൻ സർക്കാരിന്റെ |പത്മഭൂഷൺ അവാർഡ്]] (2000]])
  • മഹാരാഷ്ട്ര സർക്കാരിന്റെ രാജ്‌കപൂർ അവാർഡ് (2007)
  • ഇന്ത്യൻ സർക്കാരിന്റെ പത്മവിഭൂഷൺ|പത്മവിഭൂഷൺ അവാർഡ്]] (2016]])
  • 67-ാം ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം] (2021)

രാഷ്ട്രീയത്തിന്റെ കൂടികാഴ്ച 1995 ൽ പ്രധാനമന്ത്രി |പി.വി. നരസിംഹറാവുമായി നടത്തിയ കൂടിക്കാഴ്ച്ചയെ തുടർന്ന് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്|കോൺഗ്രസിന് പിന്തുണ നൽകാൻ സന്നദ്ധനാണെന്ന് രജിനി പ്രഖ്യാപിച്ചു.രജിനിയുടെ പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിന് 130 സീറ്റ്വരെ ലഭിക്കുമെന്ന് കുമുദം മാസികയുടെ അഭിപ്രായ സർവേയിൽ കണ്ടെത്തിയിരുന്നു.1996ൽ കോൺഗ്രസ് ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം|എ.ഐ.എ.ഡി.എം.കെയുമായി]] സഹകരിക്കാൻ തീരുമാനിച്ചപ്പോൾ രജിനി ദ്രാവിഡ മുന്നേറ്റ കഴകം|ഡി.എം.കെ-തമിഴ് മാനില കോൺഗ്രസ്|ടി.എം.സി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ സൈക്കിൾ ആയിരുന്നു ടി.എം.സിയുടെ ചിഹ്നം. അണ്ണാമലൈ എന്ന ചിത്രത്തിൽ സൈക്കിളിൽ സഞ്ചരിക്കുന്ന രജിനികാന്തിന്റെ ചിത്രമാണ് പാർട്ടി പോസ്റ്ററുകളിൽ ഉപയോഗിച്ചത്. എ.ഐ.എ.ഡി.എം.കെ അധികാരത്തിലെത്തിയാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചു.1998 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിലും രജിനി ഡി.എം.കെ-ടി.എം.സി മുന്നണിക്കൊപ്പമായിരുന്നു. 1998-ലെ കോയമ്പത്തൂർ ബോംബ് സ്ഫോടനം|കോയമ്പത്തൂർ ബോംബ് സ്ഫോടനത്തെ]] തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ ഐ.ഐ.എ.ഡി.എം.കെ-ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പി മുന്നണി ഭൂരിഭാഗം സീറ്റുകളിലും വിജയിച്ചു.2002 ൽ കാവേരി നദീജല തർക്കത്തിൽ കർണാടകത്തിന്റെ] നിലപാടിൽ പ്രതിഷേധിച്ച് രജിനികാന്ത് ഉപവാസ സമരം നടത്തി. നദീ ബന്ധന പദ്ധതിക്ക് ഒരു കോടി രൂപ നൽകാൻ തയ്യാറാണെന്ന് പ്രഖ്യാപിച്ച താരരാജാവ് പ്രധാനമന്ത്രി എ.ബി. വാജ്പേയ്|എ.ബി. വാജ്‌പേയിയെ കണ്ട് നദീ-ബന്ധന പദ്ധതിക്ക് പിന്തുണ അറിയിച്ചു.

2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രജിനി ബി.ജെ.പി-എ.ഐ.എ.ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. രജിനിയുടെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.

2017 രജിനികാന്ത് ബി ജെ പിയിൽ ചേർന്നേക്കും എന്ന വാർത്ത നിരവധി രാഷ്ട്രീയ പ്രതികരണങ്ങൾക്ക് വഴി തെളിച്ചു. അണ്ണാ ഡി എം കെ മന്ത്രിമാരായ വേലുമണി സെല്ലുർ കെ രാജു എന്നിവർ രജിനിമാങ്കത്തിന്റെ രാഷ്ട്രീയപ്രവേശനം ശരത് കുമാറിന്റെയും വിജയകാന്തിന്റെയും രാഷ്ട്രീയ ഭാവിയുമായി താരതമ്യം ചെയ്യുകയുണ്ടായി. [7]രജനികാന്ത് 2021 ജൂലൈ 12-ന് തന്റെ പാർട്ടിയായ രജനി മക്കൾ മന്ദ്രം (ആർഎംഎം) പിരിച്ചുവിടുകയും ഭാവിയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ തനിക്ക് പദ്ധതിയില്ലെന്നും പറഞ്ഞു.

രജനിയുടെ കുടുംബത്തെ പരിചയപെടാം 1981 ഫെബ്രുവരി 26 ന് രജിനികാന്ത് ലതയെ വിവാഹം ചെയ്തു. ഇവർക്ക് രണ്ടു മക്കൾ-ഐശ്വര്യ ആർ. ധനുഷ സൗന്ദര്യ രജനികാന്ത് എന്നിങ്ങനെ രണ്ടുമക്കൾ ആണ് ആശ്രം എന്ന പേരിൽ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പലാണ് ലത. യുവ നടൻ ധനുഷ് ആണ് ഐശ്വര്യയെ വിവാഹം ചെയ്തിരിക്കുന്നത്.

രജിനികാന്തിന്റെ ചിത്രങ്ങൾ

വർഷംചിത്രംകഥാപാത്രംഭാഷകൂടെ അഭിനയിച്ചവർമറ്റ് വിവരങ്ങൾ
1975അപൂർവ്വ രാഗങ്ങൾ പാണ്ഡ്യൻതമിഴ്കമലഹാസൻ, ജയസുധ, ശ്രീവിദ്യ
1976കഥാ സംഗമകന്നഡകല്യാൺ കുമാർ, സരോജ ദേവി, ആരതി
അന്തുലേനി കഥമൂർത്തിതെലുഗുജയപ്രദ, ശ്രീപ്രിയ, കമലഹാസൻ
മൂണ്ട്രു മുടിച്ച്പ്രസാദ്തമിഴ്കമലഹാസൻ, ശ്രീദേവി
ബാലു ജെനുകന്നഡരാംഗോപാൽ, ഗംഗാധർ, ആരതി
1977അവർഗൾറാംനാഥ്തമിഴ്കമലഹാസൻ, സുജാത
കാവിക്കുയിൽതമിഴ്ശിവകുമാർ, ശ്രീദേവി, ഫടാഫട് ജയലക്ഷ്മി
രഘുപതി രാഘവ രാജാറാംരാജാറാംതമിഴ്സുമിത്ര
ചിലകമ്മ ചെപ്പിണ്ടികാശിതെലുഗുശ്രീപ്രിയ, സംഗീത
ഭുവന ഒരു കേൾവിക്കുറിസമ്പത്ത്തമിഴ്ശിവകുമാർ, സുമിത്ര, ജയ
ഒന്തു പ്രേമദ കഥെകന്നഡഅശോക്, ശാരദ
പതിനാറു വയതിനിലെപരട്ടൈതമിഴ്കമലഹാസൻ, ശ്രീദേവി
സഹോദര സവാൽകന്നഡവിഷ്ണുവർധൻ, ദ്വാരകിഷ്, കവിത
ആടു പുലി ആട്ടംരജിനിതമിഴ്കമലഹാസൻ, ശ്രീപ്രിയ, സംഗീത
ഗായത്രിരാജരത്തിനംതമിഴ്ജയശങ്കർ, ശ്രീദേവി, രാജസുലോചന
കുങ്കുമ രക്ഷെകന്നഡഅശോക്, മഞ്ജുള വിജയകുമാർ
ആറു പുഷ്പങ്ങൾതമിഴ്വിജയകുമാർ, ശ്രീവിദ്യ
തോളിറേയി ഗാഡിചിന്തിതെലുഗുജയചിത്ര, മുരളി മോഹൻ
ഏമേ കഥതെലുഗുമുരളി മോഹൻ, ജയസുധ, ശ്രീപ്രിയ
ഗലാട്ടേ സംസാരകന്നഡവിഷ്ണുവർധൻ, മഞ്ജുള
1978ശങ്കർ സലിം സൈമൺസൈമൺതമിഴ്ലത, വിജയകുമാർ, മഞ്ജുള വിജയകുമാർ
കിലാഡി കിട്ടുശ്രീകാന്ത്കന്നഡവിഷ്ണുവർധൻ, പദ്മ ഖന്ന, കവിത
അന്നഡമുല സവാൽlതെലുഗുകൃഷ്ണ, ജയചിത്ര, ചന്ദ്രകല
ആയിരം ജന്മങ്ങൾരമേഷ്തമിഴ്ലത, വിജയകുമാർ, പദ്മപ്രിയ
മാത്തു തപഡ മഗചന്ദ്രുകന്നഡഅനന്ത് നാഗ്, ശാരദ, ആരതി
മാൻഗുഡി മൈനർതമിഴ്ശ്രീപ്രിയ, വിജയകുമാർ
ഭൈരവിമൂകയ്യൻതമിഴ്ശ്രീപ്രിയ, ഗീത
ഇളമൈ ഊഞ്ഞാലാടുകിറുതുമുരളിതമിഴ്കമലഹാസൻ, ശ്രീപ്രിയ, ജയചിത്ര
ചതുരംഗംതമിഴ്ജയചിത്ര, ശ്രീകാന്ത്, പമീല
പാവത്തിൻ സംബളംതമിഴ്മുത്തുരാമൻ, പമീലഅതിഥിതാരം
വാനക്കാട്ടുകുറിയ കാതലിയേതമിഴ്ശ്രീദേവി, ജയചിത്ര
വയസു പിളിചിണ്ടിമുരളിതെലുഗുകമലഹാസൻ, ശ്രീപ്രിയ, ജയചിത്ര
മുള്ളും മലരുംകാളിതമിഴ്ശോഭ, ഫടാഫട് ജയലക്ഷ്മിമികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം നേടി
ഇരൈവൻ കൊടുത്ത വരംതമിഴ്സുമിത്ര, ശ്രീകാന്ത്
തപ്പിഡ താളദേവുകന്നഡകമലഹാസൻ, സരിത
തപ്പു താളങ്ങൾദേവതമിഴ്കമലഹാസൻ, സരിത
അവൾ അപ്പടി താൻAdvertising Bossതമിഴ്കമലഹാസൻ, ശ്രീപ്രിയ, സരിത
തായ് മീടു സത്യംബാബുതമിഴ്ശ്രീപ്രിയ, മോഹൻ ബാബു
എൻ കേൾവിക്ക് എന്ന ബദൽതമിഴ്ശ്രീപ്രിയ, വിജയകുമാർ
ജസ്റ്റീസ് ഗോപിനാഥ്തമിഴ്ശിവാജി ഗണേശൻ, കെ. ആർ. വിജയ, സുമിത്ര
പ്രിയഗണേശ്തമിഴ്ശ്രീദേവി, അംബരീഷ്
1979പ്രിയഗണേശ്കന്നഡശ്രീദേവി, അംബരീഷ്
കുപ്പത്ത് രാജരാജതമിഴ്മഞ്ജുള വിജയകുമാർ, വിജയകുമാർ
ഇദ്ദരു അസാദ്യുലേതെലുഗുകൃഷ്ണ, ജയപ്രദ,
ഗീത, സൗകാർ ജാനകി
തായില്ലാമെ നാൻ ഇല്ലൈരാജതമിഴ്കമലഹാസൻ, ശ്രീദേവിഅതിഥിതാരം
അലാവുദ്ദീനും അത്ഭുതവിളക്കും കമറുദ്ദീൻമലയാളംകമലഹാസൻ, ശ്രീപ്രിയ, ജയഭാരതി
നിനൈത്താലെ ഇനിക്കുംദിലീപ്തമിഴ്കമലഹാസൻ, ജയപ്രദ,
ജയസുധ, ഗീത
അന്തമൈന അനുഭവംദിലീപ്തെലുഗുകമലഹാസൻ, ജയപ്രദ,
ജയസുധ, ഗീത
അലാവുദ്ദീനും അർപുതവിളക്കുംകമറുദ്ദീൻതമിഴ്കമലഹാസൻ, ശ്രീപ്രിയ,
സാവിത്രി, ജയഭാരതി
ധർമ്മ യുദ്ധംരാജതമിഴ്ശ്രീദേവി
നാൻ വാഴ വയ്പേൻമൈക്കിൾ ഡിസൂസതമിഴ്ശിവാജി ഗണേശൻ, കെ.ആർ. വിജയ
ടൈഗർതെലുഗുഎൻ.ടി. രാമറാവു, രാധ സലൂജ, സുഭാഷണി
ആറിലിരുന്ത് അറുപത് വരെസന്താനംതമിഴ്ചോ രാമസ്വാമി, ഫടാഫട് ജയലക്ഷ്മി
അണ്ണൈ ഒരു ആലയംവിജയ്തമിഴ്ശ്രീപ്രിയ , മോഹൻ ബാബു, ജയമാലിനി
അമ്മ എവരിക്കൈന അമ്മവിജയ്തെലുഗുമോഹൻ ബാബു, ശ്രീപ്രിയ, ജയമാലിനി
1980ബില്ലബില്ല,
രാജ
തമിഴ്ശ്രീപ്രിയ
നച്ചത്തിരംതമിഴ്ശ്രീപ്രിയ, മോഹൻ ബാബുഅതിഥിതാരം
റാം റോബർട്ട് റഹിംറാംതെലുഗുകൃഷ്ണ, ചന്ദ്രമോഹൻ, ശ്രീദേവി
അൻപുക്ക് നാൻ ആടിമൈഗോപിനാഥ്തമിഴ്രതി അഗ്നിഹോത്രി, സുജാത
കാളികാളിതമിഴ്വിജയകുമാർ, സീമ
മായാദ്രി കൃഷ്ണുഡുകൃഷ്ണുഡുതെലുഗുശ്രീധർ, രതി അഗ്നിഹോത്രി, സുജാത
നാൻ പോട്ട സവാൽതമിഴ്റീന റോയി
ജോണിജോണി,
വിദ്യാസാഗർ
തമിഴ്ശ്രീദേവി, ഉണ്ണിമേരി
കാളികാളിതെലുഗുചിരഞ്ജീവി, സീമ
എല്ലാം ഉൻ കൈരാശിതമിഴ്സീമ, സൗകാർ ജാനകി
പൊല്ലാതവൻമനോഹർതമിഴ്ലക്ഷ്മി, ശ്രീപ്രിയ
മുരട്ടു കാളൈകാളിയൻതമിഴ്രതി അഗ്നിഹോത്രി, സുമലത
1981ത്രീരാജശേഖർതമിഴ്സുമൻ, ശ്രീപ്രിയ, സൗകാർ ജാനകി
കഴുഗുരാജതമിഴ്രതി അഗ്നിഹോത്രി, ചോ രാമസ്വാമി,
സുമലത
തില്ലു മുള്ളുഇന്ദ്രൻ
(ചന്ദ്രൻ)
തമിഴ്മാധവി, സൗകാർ ജാനകി
ഗർജനൈഡോ.വിജയ്തമിഴ്മാധവി, ഗീത
ഗർജനംഡോ.വിജയ്മലയാളംമാധവി, ഗീത, ബാലൻ കെ. നായർ
നേട്രികൻചക്രവർത്തി,
സന്തോഷ്
തമിഴ്സരിത, ലക്ഷ്മി, മേനക, വിജയശാന്തി
ഗർജനഡോ.വിജയ്കന്നഡമാധവി, ഗീത
രണുവ വീരൻരഘുതമിഴ്ചിരഞ്ജീവി, ശ്രീദേവി
1982പോക്കിരി രാജരാജ, രമേശ്തമിഴ്ശ്രീദേവി, രാധിക
തനിക്കാട്ട് രാജസൂര്യപ്രകാശ്തമിഴ്ശ്രീദേവി, ശ്രീപ്രിയ
രംഗരംഗതമിഴ്രാധിക, കെ.ആർ. വിജയ
അഗ്നി സാക്ഷിതമിഴ്ശിവകുമാർ, സരിതഅതിഥിതാരം
നൻട്രി, മീണ്ടും വരുകതമിഴ്പ്രതാപ് കെ. പോത്തൻഅതിഥിതാരം
പുതുക്കവിതൈആനന്ദ്തമിഴ്സരിത
എങ്കെയൊ കേട്ട കുറൽകുമരൻതമിഴ്അംബിക, രാധ, മീന
മൂണ്ട്രു മുഖംഅലക്സ് പാണ്ഡ്യൻ,
അരുൺ,
ജോൺ
തമിഴ്രാധിക, സിൽക്ക് സ്മിതമികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ പ്രത്യേക പുരസ്കാരം നേടി
1983പായും പുലിഭരണിതമിഴ്രാധ, ജയ്ശങ്കർ
തുടിക്കും കരങ്ങൾഗോപിതമിഴ്രാധ, സുജാത, ജയ്ശങ്കർ
അന്ധ കാനൂൻവിജയ്കുമാർ സിങ്ങ്ഹിന്ദിഅമിതാബ് ബച്ചൻ, ഹേമ മാലിനി,
റീന റോയ്, ഡാനി ഡെൻസോങ്പ
തായ് വീട്രാജുതമിഴ്സുഹാസിനി, അനിത രാജ്,
ജയ്ശങ്കർ
സിവപ്പ് സൂര്യൻവിജയ്തമിഴ്രാധ, സരിത
ഉറുവങ്കൾ മാറാലാംതമിഴ്വൈ. ജി. മഹേന്ദ്രൻ, ശിവാജി ഗണേശൻ,
കമലഹാസൻ
അതിഥിതാരം
ജീത് ഹമാരിരാജുഹിന്ദിരാകേഷ് റോഷൻ, മദൻ പുരി, അനിത രാജ്,
അടുത്ത വാരിസുകണ്ണൻതമിഴ്ശ്രീദേവി
തങ്ക മകൻഅരുൺതമിഴ്പൂർണ്ണിമ ജയറാം
1984മേരി അദാലത്ത്ഹിന്ദിസീനത്ത് അമൻ, രൂപിണി
നാൻ മഹാൻ അല്ലവിശ്വനാഥ്തമിഴ്രാധ, എം.എൻ. നമ്പ്യാർ,
ചോ രാമസ്വാമി, സത്യരാജ്
തമ്പിക്ക് എന്ത ഊരുബാലുതമിഴ്മാധവി, സത്യരാജ്, സുലോചന
കൈ കൊടുക്കും കൈകാളി മുത്തുതമിഴ്രേവതി
ഏതേ നാസാവൽതെലുഗുരാജബാബു, ലക്ഷ്മിശ്രീ, റീന റോയ്
അൻപുള്ള രജിനികാന്ത്രജിനികാന്ത്തമിഴ്അംബിക, മീനCameo appearance
ഗംഗ്‌വാഗംഗ്‌വാഹിന്ദിസരിക, സുരേഷ് ഒബ്രോയ്, ശബാന ആസ്മി
നല്ലവനുക്കു നല്ലവൻമാണിക്കംതമിഴ്രാധിക, കാർത്തിക്ക് മുത്തുരാമൻമികച്ച തമിഴ് നടനുള്ള ഫിലിംഫെയർ അവാർഡ്
ജോൺ ജാനി ജനാർദ്ദൻജോൺ.എ. മെൻഡസ്,
ജനാർദ്ദൻ ബി. ഗുപ്ത,
ജാനി
ഹിന്ദിരതി അഗ്നിഹോത്രി, പൂനം ധില്ലൻ
1985നാൻ സിഗപ്പു മനിതൻവിജയ്തമിഴ്സത്യരാജ്, അംബിക, കെ. ഭാഗ്യരാജ്
മഹാഗുരുവിജയ്
(മഹാ ഗുരു)
ഹിന്ദിരാകേഷ് റോഷൻ, മീനാക്ഷി ശേഷാദ്രി
ഉൻ കണ്ണിൽ നീർ വഴിന്താൽതമിഴ്മാധവി
വഫാദാർരംഗഹിന്ദിപദ്മിനി കോലാപുരി
ഏക് സൗദാഗർകിഷോർഹിന്ദിശരത് സക്സേന, പൂനം ധില്ലൻ
ശ്രീ രാഘവേന്ദ്രശ്രീ രാഘവേന്ദ്ര സ്വാമികൾതമിഴ്ലക്ഷ്മി, വിഷ്ണുവർധൻ,
സത്യരാജ്, മോഹൻ
ബേവാഫരൺവീർഹിന്ദിരാജേഷ് ഖന്ന, ടിന മുനിം,
മീനാക്ഷി ശേഷാദ്രി, പദ്മിനി കോലാപുരി
ഗെരെഫ്താർഇൻസ്പെക്ടർ ഹുസൈൻഹിന്ദിഅമിതാബ് ബച്ചൻ, കമലഹാസൻ,
മാധവി, പൂനം ധില്ലൻ
അതിഥിതാരം
ന്യായം മീരെ ചെപ്പാളിതെലുഗുസുമൻ, ജയസുധഅതിഥിതാരം
പഠിക്കാതവൻരാജതമിഴ്ശിവാജി ഗണേശൻ, അംബിക,
രമ്യ കൃഷ്ണൻ
1986മിസ്റ്റർ ഭരത്ഭരത്തമിഴ്സത്യരാജ്, അംബിക,
ശാരദ
നാൻ അടിമൈ അല്ലെവിജയ്തമിഴ്ശ്രീദേവി, ഗിരീഷ് കർണാട്
ജീവന പോരാട്ടംതെലുഗുശോഭൻ ബാബു, ശരത് ബാബു, രാധിക,
വിജയശാന്തി, ഉർവശി
വിടുതലൈരാജതമിഴ്ശിവാജി ഗണേശൻ, വിഷ്ണുവർധൻ,
മാധവി
ഭഗവൻ ദാദഭഗവൻ ദാദഹിന്ദിരാകേഷ് റോഷൻ, ശ്രീദേവി,
ടിന മുനിം, ഋത്വിക് റോഷൻ
അസ്‌ലി നക്‌ലിബിർജു ഉസ്താദ്ഹിന്ദിശത്രുഘ്നൻ സിൻ‌ഹ, അനിത രാജ്,
രാധിക
ദോസ്തി ദുശ്‌മൻഹിന്ദിഋഷി കപൂർ, ജിതേന്ദ്ര, അം‌രീഷ് പുരി,
ഭാനുപ്രിയ, കിമി കത്കർ, പൂനം ധില്ലൻ
മാവീരൻരാജതമിഴ്സുജാത, അംബികചിത്രത്തിന്റെ നിർമ്മാതാവും
1987വേലൈക്കാരൻരഘുപതിതമിഴ്അമല, കെ.ആർ. വിജയ, ശരത് ബാബു
ഇൻസാഫ് കോൻ കരേഗഅർജുൻ സിംഗ്ഹിന്ദിധർമ്മേന്ദ്ര, ജയപ്രദ, മാധവി, പ്രാൺ
ഡാക്കു ഹസീനമംഗൾ സിംഗ്ഹിന്ദിരാകേഷ് റോഷൻ, ജാക്കി ഷ്രോഫ്,
സീനത്ത് അമൻ
ഊർകാവലൻകങ്കേയൻതമിഴ്രാധിക, രഘുവരൻ
മനിതൻരാജതമിഴ്റുബിനി, രഘുവരൻ, ശ്രീവിദ്യ
ഉത്തർ ദക്ഷിൺഹിന്ദിജാക്കി ഷ്രോഫ്, അനുപം ഖേർ, മാധുരി ദീക്ഷിത്
മനതിൽ ഒരുതി വേണ്ടുംതമിഴ്സുഹാസിനി, രമേഷ് അരവിന്ദ്Special appearance
1988തമാചവിക്രം പ്രതാപ് സിംഗ്ഹിന്ദിജിതേന്ദ്ര, അനുപം ഖേർ, അമൃത സിംഗ്,
ഭാനുപ്രിയ
ഗുരു ശിഷ്യൻഗുർഹുതമിഴ്പ്രഭു, ഗൗതമി, സീത
ധർമ്മത്തിൻ തലൈവൻപ്രൊഫ. ബാലു,
ശങ്കർ
തമിഴ്പ്രഭു, ഖുശ്‌ബു,
സുഹാസിനി
ബ്ലഡ് സ്റ്റോൺശ്യാം സാബുഇംഗ്ലീഷ്ബ്രെറ്റ് സ്റ്റിമ്‌ലി, അന്ന നിക്കോളാസ്
കൊടി പറക്കതുഎ.സി ശിവഗിരിതമിഴ്അമല, സുജാത
1989രാജാധി രാജരാജ, ചിന്നരാശുതമിഴ്രാധ, നദിയ മൊയ്തു
ശിവശിവതമിഴ്ശോഭന, രഘുവരൻ
രാജ ചിന്ന റോജരാജതമിഴ്ഗൗതമി, രഘുവരൻ
മാപ്പിളൈആറുമുഖംതമിഴ്അമല, ശ്രീവിദ്യ, ചിരഞ്ജീവി
ഗയിർ കാനൂനിഅസം ഖാൻഹിന്ദിശശി കപൂർ, ഗോവിന്ദ, ശ്രീദേവി
ഭ്രഷ്ടാചാർഅബ്‌ദുൾ സത്താർഹിന്ദിമിഥുൻ ചക്രവർത്തി, രേഖSpecial appearance
ചാൽബാസ്ജഗ്ഗുഹിന്ദിശ്രീദേവി, സണ്ണി ദെയോൾ, അനുപം ഖേർ
1990പണക്കാരൻമുത്തുതമിഴ്ഗൗതമി, വിജയകുമാർ
അതിശയ പിറവിബാലു,
കാളൈ
തമിഴ്കനക, ഷീബ, മാധവി
1991ധർമ്മദുരൈധർമ്മദുരൈതമിഴ്ഗൗതമി
ഹംകുമാർഹിന്ദിഅമിതാഭ് ബച്ചൻ, ഗോവിന്ദ, കിമി കത്ക്കർ,
ശിൽപ്പ ശിരോദ്ക്കർ, ദീപ സാഹി
ഫാരിസ്തേഅർജുൻ സിങ്ങ്ഹിന്ദിധർമ്മേന്ദ്ര, ശ്രീദേവി, വിനോദ് ഖന്ന,
ജയപ്രദ
ഖൂൻ ക കർസ്കിഷൻ,
എ.സി യമദൂത്
ഹിന്ദിവിനോദ് ഖന്ന, സഞ്ജയ് ദത്ത്,
ഡിംപിൾ കപാഡിയ
ഫൂൽ ബനേ അംഗാരെരഞ്ജിത്ത് സിങ്ങ്ഹിന്ദിരേഖ, പ്രേം ചോപ്ര
നാട്ടുക്ക് ഒരു നല്ലവൻബി. സുബാഷ്തമിഴ്രവിചന്ദ്രൻ, അനന്ത് നാഗ്,
ജൂഹി ചാവ്‌ല, ഖുശ്‌ബു
ദളപതിസൂര്യതമിഴ്മമ്മൂട്ടി, അരവിന്ദ് സ്വാമി,
ശോഭന, ഭാനുപ്രിയ
1992മന്നൻകൃഷ്ണതമിഴ്വിജയശാന്തി, ഖുശ്‌ബുപിന്നണിഗായകനായും
ത്യാഗിശങ്കർ,
ദാധു ദയാൽ
ഹിന്ദിജയപ്രദ, പ്രേം ചോപ്ര, ശക്തി കപൂർ
അണ്ണാമലൈഅണ്ണാമലൈതമിഴ്ഖുശ്‌ബു, ശരത് ബാബു, രേഖ
പാണ്ഡ്യൻപാണ്ഡ്യൻതമിഴ്ഖുശ്‌ബു, ജയസുധ
1993ഇൻസാനിയാത് കേ ദേവതഅൻവർഹിന്ദിരാജ് കുമാർ, വിനോദ് ഖന്ന,
ജയപ്രദ, മനീഷ കൊയ്‌രാള
യെജമാൻകന്തവേലു വാനവരായൻതമിഴ്മീന, ഐശ്വര്യ
ഉഴൈപ്പാളിതമിഴരശൻതമിഴ്റോജ സെൽ‌വമണി, സുജാത, ശ്രീവിദ്യ
വള്ളിവീരയ്യൻതമിഴ്പ്രിയ രാമൻSpecial appearance
തിരക്കഥാകൃത്തായും
1994വീരമുത്തു വീരപ്പൻതമിഴ്മീന, റോജ സെൽ‌വമണി
1995ബാഷമാണിക്ക് ബാഷതമിഴ്നഗ്മ, രഘുവരൻ
പെഡ്ഡ റായുഡുപാപ്പാറായുഡുതെലുഗുമോഹൻ ബാബു, സൗന്ദര്യ, ഭാനുപ്രിയഅഥിതി വേഷം
ആതങ്ക് ഹി ആതങ്ക്മുന്നഹിന്ദിആമിർ ഖാൻ, ജൂഹി ചാവ്‌ല, പൂജ ബേദി
മുത്തുമുത്തു,
മഹാരാജ
തമിഴ്മീന, ശരത് ബാബു, രഘുവരൻമികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
ഭാഗ്യ ദേബതബംഗാളിമിഥുൻ ചക്രവർത്തി, സൗമിത്ര ചാറ്റർജി
1997അരുണാചലംഅരുണാചലം,
വേദാചലം
തമിഴ്സൗന്ദര്യ, രംഭ,
അംബിക
1999പടയപ്പആറു പടയപ്പൻതമിഴ്ശിവാജി ഗണേശൻ, സൗന്ദര്യ,
രമ്യ കൃഷ്ണൻ, അബ്ബാസ്
മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
2000ബുലന്ദിതാക്കൂർഹിന്ദിഅനിൽ കപൂർ, രവീണ ടണ്ടൻ, രേഖഅഥിതി വേഷം
2002ബാബബാബ,
മഹാവതാർ ബാബാജി
തമിഴ്മനീഷ കൊയ്‌രാള, സുജാത,
ആശിഷ് വിദ്യാർഥി
തിരക്കഥാകൃത്തു നിർമ്മാതാവും
2005ചന്ദ്രമുഖിഡോ.ശരവണൻ,
വേട്ടയ്യൻ
തമിഴ്ജ്യോതിക, പ്രഭു,
നയൻതാര, വിനീത്, മാളവിക
മികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
2007ശിവാജിശിവാജി അറുമുഖംതമിഴ്ശ്രിയ ശരൺ, രഘുവരൻമികച്ച നടനുള്ള തമിഴ്‌നാട് സർക്കാരിന്റെ അവാർഡ്
ജനപ്രിയ താരത്തിനുള്ള വിജയ് അവാർഡ്
2008കുസേലൻഅശോക് കുമാർതമിഴ്പശുപതി, മീന, നയൻതാര
കഥാനായകുഡുതെലുഗുജഗപതി ബാബു, മീന,
നയൻതാര, മംത മോഹൻ‌ദാസ്
2010എന്തിരൻഡോ.വസീഗരൻ,
ചിട്ടി ബാബു
തമിഴ്ഐശ്വര്യ റായ്, ഡാനി ഡെൻസോങ്പജനപ്രിയ താരത്തിനുള്ള വിജയ് അവാർഡ്
മികച്ച വില്ലനുള്ള വിജയ് അവാർഡ്
2011റാ.വൺചിട്ടി (അതിഥി വേഷം)ഹിന്ദിഷാരൂഖ് ഖാൻ, കരീന കപൂർ
2014കോച്ചടൈയാൻകോച്ചടൈയാൻ, റാണ, സേനതമിഴ്ദീപിക പദുകോൺപിന്നണിഗായകനായും
ലിംഗാലിംഗേശ്വരൻതമിഴ്അനുഷ്ക ഷെട്ടിവിജയ് അവാർഡ്
2016കബാലികബാലിതമിഴ്രാധിക ആപ്തേവൻ വിജയം
2017സിനിമാ വീരൻസ്വയംതമിഴ്ഐശ്വര്യ ആർ. ധനുഷ്
2018കാലാകരികാലൻതമിഴ്നാനാ പടേകർ, ഹുമ ഖുറേഷി
2.0ഡോ. വസീഗരൻ, ചിട്ടി , കുട്ടിതമിഴ്, ഹിന്ദിഅക്ഷയ് കുമാർ, എമി ജാക്സൺ
2019പേട്ടകാളിതമിഴ്വിജയ് സേതുപതി, തൃഷ
2020ദർബാർആദിത്യ അരുണാചലം IPSതമിഴ്സുനിൽ ഷെട്ടി, നയൻതാര
2021അണ്ണാത്തെകാളിയൻതമിഴ്കീർത്തി സുരേഷ്, നയൻതാര
2023ജയിലർ" ടൈഗർ " മുത്തുവേൽ പാണ്ഡ്യൻതമിഴ്മോഹൻലാൽ,

രമ്യ കൃഷ്ണൻ

2024ലാൽ സലാംമൊയ്തീൻ ഭായ്തമിഴ്വിഷ്ണു വിശാൽഅഥിതി വേഷം
വേട്ടയാൻTBAതമിഴ്അമിതാഭ് ബച്ചൻ,മഞ്ജു വാര്യർപ്രഖ്യാപിച്ചു

ചിത്രശാല

പുറത്തേക്കുള്ള കണ്ണി

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=രജിനികാന്ത്&oldid=4077602" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ