സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ

ഇന്ത്യയിലെ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനം
(എസ്.എഫ്.ഐ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ), ഇന്ത്യയിലെ ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയാണ്.

സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ
ചുരുക്കപ്പേര്എസ് എഫ് ഐ
ആപ്തവാക്യംസ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം
രൂപീകരണം1970
തരംവിദ്യാർത്ഥി സംഘടന
പദവിActive
ആസ്ഥാനംഇന്ത്യ
അംഗത്വം
40,78,473
ദേശീയ അധ്യക്ഷൻ
വി പി സാനു
ജനറൽ സെക്രട്ടറി
മയൂഖ്‌ ബിശ്വാസ്
ഉപ അധ്യക്ഷൻ
നിതീഷ് നാരായണൻ, പ്രതികൂർ റഹ്മാൻ, വൈ രാമു, , കെ അനുശ്രീ
ജോയിന്റ് സെക്രട്ടറി
ശ്രീജൻ ഭട്ടാചാര്യ, ദീപ്സിത ധർ, ദീനീത് ദണ്ഡ, ആദർശ് എം സജി, പി എം ആർഷോ,
വെബ്സൈറ്റ്sficec.org


ചരിത്രം

1970 ഡിസംബർ 27 മുതൽ 30 വരെ തിരുവനതപുരത്ത് ചേർന്ന അഖിലേന്ത്യാ സമ്മേളനത്തിൽ ആണ് ഇന്ത്യൻ വിദ്യാർത്ഥി ഫെഡറേഷൻ (എസ് എഫ് ഐ) രൂപീകരിച്ചത്.[1] ബിമൻ ബോസ് ആയിരുന്നു സംഘടനയുടെ ആദ്യ ജനറൽ സെക്രട്ടറി. [2] സി.ഭാസ്‌ക്കരൻ അഖിലേന്ത്യാ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.[3]

പതാക

വെള്ള പശ്ചാത്തലത്തിൽ മുകളിൽ ഇടത്തേ മൂലയിൽ അഞ്ച് കോണുകളോടുകൂടിയ ചുവന്ന നക്ഷത്രചിഹ്നവും മധ്യത്തിൽ ചുവപ്പുനിറത്തിൽ ഒന്നിനു കീഴെ മറ്റൊന്നായി സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നീ വാക്കുകൾ എഴുതിയതുമായിരിക്കും. പതാക അതിന്റെ നീളവും വീതിയും 3:2 എന്ന അനുപാതത്തിലായിരിക്കും.[4]

നേതൃത്വം

നിലവിൽ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനുവും, ജനറൽ സെക്രട്ടറി മയൂഖ്‌ ബിശ്വാസുമാണ്.[5]

എസ്.എഫ്.ഐ യുടെ മുൻകാല ദേശീയ നേതൃത്വം : [6][7][8][9][10][11][12][13][14][15][16][17][18][19]

എസ്.എഫ്.ഐ യുടെ മുൻകാല ദേശീയ നേതൃത്വം
No.YearPlace of ConferencePresidentgeneral secretary
11970തിരുവനന്തപുരംസി. ഭാസ്‌കരൻബിമൻ ബോസ്
21973ഡൽഹി (കേന്ദ്രകമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു)പ്രകാശ് കാരാട്ട്ബിമൻ ബോസ്
31974കൊൽക്കത്തപ്രകാശ് കാരാട്ട്ബിമൻ ബോസ്
41976കൊൽക്കത്ത (കേന്ദ്രകമ്മിറ്റിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു)പ്രകാശ് കാരാട്ട്സുഭാഷ് ചക്രബർത്തി   
51978പാറ്റ്നഎം. എ ബേബിനേപ്പാൾ ദേബ് ഭട്ടാചര്യ
61981ബോംബെഎം. എ ബേബിനേപ്പാൾ ദേബ് ഭട്ടാചര്യ
71984ഡംഡംസീതാറാം യച്ചൂരിനേപ്പാൾ ദേബ് ഭട്ടാചര്യ
81986വിജയവാഡഎ വിജയരാഘവൻനീലോത്‌പൽ ബസു
91989കൊൽക്കത്തഎ വിജയരാഘവൻനീലോത്‌പൽ ബസു
101993തിരുവനന്തപുരംവൈ. ബി. റാവുസുജൻ ചക്രവർത്തി
111997മിഡ്‌നാപ്പൂർകെ.എൻ. ബാലഗോപാൽബ്രട്ടിൻ  സെൻഗുപ്‌ത
122000ചെന്നൈപി. കൃഷ്ണപ്രസാദ്‌സമിക്ക് ലാഹിരി
132003കോഴിക്കോട്കെ.കെ രാഗേഷ്കല്ലോൾ റോയ്
142005ഹൈദരാബാദ്ആർ അരുൺകുമാർകെ.കെ രാഗേഷ്
152008സാൾട്ട് ലേക്ക്പി.കെ ബിജുറിതബ്രത ബാനർജി
162012മധുരൈവി. ശിവദാസൻറിതബ്രത ബാനർജി
172016സിക്കർവി പി സാനുവിക്രം സിംഗ്
182018ഷിംലവി പി സാനുമയൂഖ്‌ ബിശ്വാസ്


സംസ്ഥാനങ്ങളിലെ നേതൃത്വം

എസ്.എഫ്.ഐയുടെ കേരള ഘടകത്തിന്റെ സെക്രട്ടറി പി എം ആർഷോ

(എറണാകുളം ) പ്രസിഡന്റ് അനുശ്രീ. കെ (കണ്ണൂർ ).[20]

നയസമീപനങ്ങൾ, പ്രസിദ്ധീകരണങ്ങൾ

ഇടതുപക്ഷ ചായ്‌വുള്ള വിദ്യാർത്ഥി സംഘടനയാണ് എസ്.എഫ്.ഐ[21]. വിദ്യാഭ്യാസരംഗത്തെ സ്വകാര്യവൽക്കരണ നയങ്ങളെ ഈ പ്രസ്ഥാനം ശക്തമായി എതിർക്കുന്നു.[22][23] സംഘപരിവാർ ശക്തികൾ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കാവിവത്കരണ നയങ്ങളേയും എസ്.എഫ്.ഐ എതിർക്കുന്നു.[22] അസമത്വ രഹിതമായ, മതേത രത്ത്വ സമൂഹമാണ് എസ്.എഫ്.ഐയുടെ കാഴ്ചപ്പാട്.[22]

മുദ്രാവാക്യങ്ങൾ

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്നിവയെയാണ് സംഘടന ലക്ഷ്യങ്ങളായി ഉയർത്തിക്കാട്ടുന്നത്.[23]

പ്രസിദ്ധീകരണങ്ങൾ

അഖിലേന്ത്യാ തലത്തിൽ "സ്റ്റുഡന്റ് സ്ട്രഗിൾ" എന്ന ഇംഗ്ലീഷ് മാസികയും "ഛാത്ര സംഘർഷ്" എന്ന ഹിന്ദി മാസികയും എസ്.എഫ്.ഐ. പ്രസിദ്ധീകരിക്കുന്നുണ്ട്.[23] 1973-ലാണ് ഈ  മാസികകൾ പുറത്തിറങ്ങി തുടങ്ങിയത്.[24] കേരളത്തിൽ വിദ്യാർത്ഥികളുടെ വർത്തമാനകാല അവസ്ഥകളെക്കുറിച്ചും ഇന്ത്യൻ വിദ്യാഭ്യാസരംഗത്തും അതുവഴി ഭാവി പൗരന്മാരെ സൃഷ്ടിയ്ക്കേണ്ടതെങ്ങനെയെന്നുമൊക്കെ വ്യക്തമായ കാഴ്ച്ചപ്പാടോടു കൂടിയ ലേഖനങ്ങൾ അടങ്ങുന്ന മലയാളത്തിലുള്ള സ്റ്റുഡെന്റ് മാസികയും എസ്.എഫ്.ഐ പുറത്തിറക്കുന്നുണ്ട്.[25][24]

SFI വിവിധ സംസ്ഥാനങ്ങളിൽ

സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരളം, പശ്ചിമബംഗാൾ, ത്രിപുര, ആന്ധ്ര പ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ സർവ്വകലാശാലകളിലെ വിദ്യാർത്ഥി യൂണിയനുകൾ നയിച്ചിട്ടുണ്ട്.

സ്വാധീനമേഖലകൾ

കേരളത്തിലെ പ്രബലമായ വിദ്യാർത്ഥി സംഘടനയാണ് എസ്‌.എഫ്‌.ഐ.[26] ബഹുഭൂരിപക്ഷം കോളേജുകളുടെയും വിദ്യാർത്ഥി യൂണിയനുകൾ എസ്‌.എഫ്‌.ഐ യുടെ നിയന്ത്രണത്തിലുമാണ്.[26] കേരളത്തിനു പുറമെ പശ്ചിമ ബംഗാൾ,ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും എസ്.എഫ്.ഐ ക്ക് ശക്തമായ സ്വാധീനമാണുള്ളത്.

പ്രവർത്തനങ്ങൾ

  • 2019 ലെ ദേശീയ വിദ്യാഭാസ പോളിസി[27], ഫീസ് വർദ്ധനവ്[28][29][30], IIT കളിലെ സംവരണവിഭാഗത്തിൽ പെടുന്ന വിദ്യാർത്ഥികളുടെ  അപ്രാതിനിധ്യം[31] എന്നിവയ്ക്കെതിരെ SFI പ്രതിഷേധിച്ചു.
  • 2019 ൽ SFI അംഗങ്ങൾ CAA ക്ക് എതിരായ നിരവധി പ്രതിഷേധങ്ങളിൽ പങ്കെടുക്കുകയും നേതൃത്വം നല്കുകയുമുണ്ടായി.[32][33][34] അത്തരമൊരു പ്രതിഷേധത്തിൽ എസ്.എഫ്.ഐ പാർലമെന്റിലേക്ക് മാര്ച്ച് നടത്തിയിരുന്നു.[35] കൂടാതെ ഈ ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.[36][37][38]
  • ഇന്ത്യയിലെ പ്രൈവറ്റ് കോച്ചിങ് സെന്ററുകൾ നിയന്തിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ എസ്.എഫ്.ഐ വിജയിക്കുകയുണ്ടായി.[39]
  • ജനക്കൂട്ട ആക്രമങ്ങൾക്കെതിരെയും ഗോരക്ഷകരുടെ ഗുണ്ടായിസത്തിനെതിരെയും ശബ്ദമുയർത്തിയ 49 കലാകാരന്മാർക്കെതിരെ ചുമത്തിയ എഫ് ഐ ആറിനെതിരെ എസ്.എഫ്.ഐ , ഡി.വൈ.എഫ്.ഐ പ്രവർത്തകർ സംയുക്തമായി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് 1.5 ലക്ഷം കത്തുകൾ അയച്ചു.[40]
  • സാനിറ്ററി നാപ്കിനുകൾക്ക്‌ 12% നികുതി ചുമത്തുന്നതിനെതിരെ പ്രതിഷേധിച്ച് രാജ്യവ്യപകമായി എസ് എഫ്‌ ഐ യുടെ വനിതാ സബ് കമ്മിറ്റിയുടെ നേൃത്വത്തിൽ 2017 ജൂലായിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു.[41] "Bleed Without Fear, Bleed Without Tax" എന്ന് കാമ്പയിന് പേര് നൽകി. ആയിരകണക്കിന് പെൺകുട്ടികൾ പ്രതിഷേധ മുദ്രാവാക്യങ്ങളോടെ സാനിറ്ററി നാപ്കിനുകൾ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുടെ ഓഫീസിലേക്ക് തപാൽ വഴി അയച്ചു കൊടുത്തു.[42][43] 2009 ലെ Pink Chaddi Campaign ന് സമമായിരുന്നു ഇത്.[44] സാനിറ്ററി നാപ്കിനുകൾ കത്തിച്ച് കളയാനുളള വേന്റ്‌ങ് മെഷീനുകൾ  സ്കൂളുകളിലും കോളേജുകളിലും സ്ഥാപിക്കാനും ദാരിദ്ര രേഖയ്ക്ക് താഴെയുള്ള സ്ത്രീകൾക്ക് ഒരു രൂപയ്ക്ക് ആറ് പാക്കറ്റ് സാനിറ്ററി നാപ്കിനുകൾ നൽകുവാനും ആവശ്യപ്പെട്ടു.[44]

കോവിഡ് കാലത്തെ വിദ്യാർത്ഥി പ്രവർത്തനം

  • ലോക്ക്ഡൗൻ മൂലം പല സംസ്ഥാനങ്ങളിൽ അകപ്പെട്ടുപോയ വിദ്യാർഥികളുടെ സഹായത്തിനായി ഹെല്പ്ലൈൻ നമ്പറുകൾ സജ്ജീകരിച്ചു. തെറ്റായ വിവരങ്ങൾ പടരുന്നത് തടയുന്നതിനും അഥിതി തൊഴിലാളികളിലേക്ക് ശരിയായ വിവരങ്ങൾ എത്തിച്ചേരുന്നതിനും വേണ്ടി "മൈ ഡിയർ ഫ്രണ്ട്" ക്യാമ്പയിൻ ആരംഭിക്കുകയും ഇതിലൂടെ സർക്കാരിന്റെ ശരിയായ വിവരങ്ങൾ മാത്രം പല ഭാഷകളിൽ ആയി സാമൂഹിക മാധ്യമങ്ങളിലൂടെ ജനങ്ങളിൽ വിജയകരമായി എത്തിക്കുകയും ചെയ്തു..[45]
  • ഇന്ത്യയിൽ കോവിഡ്-19 ലോക്ക്ഡൗൺ കാലത്തു പശ്ചിമ ബംഗാളിലെ വിദ്യാർഥിനികൾക്ക് സാനിറ്ററി നാപ്കിൻ വിതരണം ചെയ്യുകയും ഹിമാചൽ പ്രദേശിൽ അത്യാവശ്യ വസ്തുക്കളുടെ ലിസ്റ്റിൽ നാപ്കിനുകൾ ഉൾപ്പെടുത്തണം എന്ന് എസ്.എഫ്.ഐ ആവശ്യപ്പെടുകയും ചെയ്തു.[46]
  • ഇതോടൊപ്പം തന്നെ ഓൺലൈൻ കലോത്സവങ്ങളും ക്ലാസ്സുകളും വിവിധ എസ്.എഫ്.ഐ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുകയുണ്ടായി.[47][48][49] ഫേസ് മാസ്‌ക്, സാനിറ്റൈസർ നിർമാണങ്ങൾക്കും ഈ കാലയളവിൽ  എസ്.എഫ്.ഐ പ്രാധാന്യം കൊടുത്തിരുന്നു.[50]
  • കോവിഡ് വാക്ക് ഇൻ സാമ്പിൾ കിസോക്ക്  അഥവാ COVID WISK (Walk-in Sample Kiosk) നിർമിച്ചു, എസ് എഫ് ഐ തിരൂർ ജില്ലാ ആശുപത്രിക്ക് കൈമാറി. വളാഞ്ചേരി എം.ഇ.സ് കോളേജിലെ എസ് എഫ് ഐ പ്രവർത്തകരാണ് 50,000 രൂപയിൽ അധികം വിലയുള്ള ഉപകരണം നിർമ്മിച്ചത്.[51]
  • വിദ്യാർത്ഥികളുടെ വീടുകളിലെ സാഹചര്യം നേരിട്ട് മനസിലാക്കുക, കൊവിഡ് ജാഗ്രതാ നിർദേശങ്ങൾ വീടുകളിലേക്കെത്തിക്കുക  എന്നീ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ട് എസ്എഫ്ഐ കേരളത്തിൽ  ഉടനീളം സംഘടിപ്പിക്കുന്ന ഹോം വിസിറ്റിന് തുടക്കം കുറിച്ചിട്ടുണ്ട്.[52]
  • പൊതുവിദ്യാലയങ്ങളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കുന്നതിന്‌ എസ്‌എഫ്‌ഐ സംഘടിപ്പിച്ച ഫസ്‌റ്റ്‌ ബെൽ ടിവി ചലഞ്ചിൽ 3228 ടിവി നൽകിയിട്ടുണ്ട്.[53][54]
  • കോവിഡ് കാലത്ത് വെല്ലുവിളികളെ അതിജിവിച് കേരളത്തിൽ എസ്എസ്എൽഎസി ഹയർസെക്കന്ററി പരിക്ഷകൾ നടത്തിയപ്പോൾ യാത്ര സൗകാര്യം ഇല്ലാത്ത വിദ്യാർത്ഥികൾക്ക് എസ്എഫ്ഐ പരിക്ഷവണ്ടി ക്യാമ്പയിനിങ്ങ് വഴി വിദ്യാർത്ഥികൾക്ക് യാത്ര സൗകര്യം ഏർപ്പെടുത്തി. പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും എസ്എഫ്ഐ മാസ്ക്ക്കൾ നിർമിച്ചു നൽകി.
  • കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ രക്തദാനം ചെയിത വിദ്യർത്ഥി സംഘടനക്കുള്ള അവാർഡ് എസ്എഫ്ഐയുടെ വിവിധ കമ്മറ്റികൾക്ക് ലഭിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ