എ ഹിസ്റ്ററി ഓഫ് വയലൻസ്

എ ഹിസ്റ്ററി ഓഫ് വയലൻസ് ഡേവിഡ് ക്രോണൻബെർഗ് സംവിധാനം ചെയ്ത് ജോഷ് ഓൾസൺ രചന നിർവ്വഹിച്ച് 2005-ൽ പുറത്തിറങ്ങിയ ഒരു ഇംഗ്ലീഷ് ആക്ഷൻ ത്രില്ലർ ചിത്രമാണ്. 1997-ലെ ജോൺ വാഗ്നർ, വിൻസ് ലോക്ക് എന്നിവരുടെ ഇതേ തലക്കെട്ടിലുള്ള ഗ്രാഫിക് നോവലിൻറെ ചലച്ചിത്ര ഭാഷ്യമായിരുന്നു ഇത്. വിഗ്ഗോ മോർട്ടെൻസൻ, മരിയ ബെല്ലോ, എഡ് ഹാരിസ്, വില്യം ഹർട്ട് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. സിനിമയിൽ, ഒരു കവർച്ചശ്രമം പരാജയപ്പെടുത്തിയതിന് ശേഷം സ്ഥലത്തെ ഭക്ഷണശാലയുടെ ഉടമ ഒരു പ്രാദേശിക നായകനായി മാറുന്നു, എന്നാൽ തന്റെ കുടുംബത്തെ സംരക്ഷിക്കാൻ അദ്ദേഹത്തിന് മുൻശത്രുക്കളെ നേരിടേണ്ടതായി വരുന്നു.

എ ഹിസ്റ്ററി ഓഫ് വയലൻസ്
പ്രമാണം:History of violence.jpg
തിയേറ്റർ റിലീസ് പോസ്റ്റർ
സംവിധാനംഡേവിഡ് ക്രോണൻബർഗ്
നിർമ്മാണംക്രിസ് ബെൻഡർ
ജെ സി സ്പിന്ക്
തിരക്കഥജോഷ് ഓൾസൺ
അഭിനേതാക്കൾ
സംഗീതംഹോവാർഡ് ഷോർ
ഛായാഗ്രഹണംപീറ്റർ സുഷിറ്റ്സ്കി
ചിത്രസംയോജനംറൊണാൾഡ് സാൻഡേഴ്സ്
സ്റ്റുഡിയോ
  • ബെൻഡർസ്പിങ്ക്
  • മീഡിയ ഐ! ഫിലിം പ്രൊഡക്ഷൻ മൺചെൻ & കമ്പനി
വിതരണം
  • ന്യൂ ലൈൻ സിനിമ (യു.എസ്.)
  • Odeon Films (Canada)[1]
  • Warner Bros. Pictures (Germany)[2]
റിലീസിങ് തീയതി
  • മേയ് 16, 2005 (2005-05-16) (Cannes)
  • സെപ്റ്റംബർ 23, 2005 (2005-09-23) (United States)
രാജ്യം
  • അമേരിക്ക
  • കാനഡ[3]
  • ജർമ്മനി[4]
ഭാഷഇംഗ്ലീഷ്
ബജറ്റ്$32 million[5]
സമയദൈർഘ്യം96 മിനിട്ട്
ആകെ$61.4 million[5]

2005-ലെ കാൻസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിൽ മത്സരവിഭാഗത്തിലേക് തെരഞ്ഞെടുക്കപ്പെട്ട ചിത്രമായിരുന്ന എ ഹിസ്റ്ററി ഓഫ് വയലൻസ്. 2005 സെപ്റ്റംബർ 23-ന് യുണൈറ്റഡ് സ്റ്റേറ്റ്സിൽ പരിമിതമായ റിലീസായി മാറ്റുകയും, തുടർന്ന് 2005 സെപ്റ്റംബർ 30-ന് ഒരു വൈഡ് റിലീസായി മാറുകയും ചെയ്തു. 2000-കളിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി ഈ ചിത്രം വിലയിരുത്തപ്പെടുന്നു. ഈ ചിത്രം അതിലെ അഭിനേതാക്കളുടെ പ്രകടനത്തിനും തിരക്കഥ, ചുറ്റുപാടുകൾ എന്നിയുടെ പേരിലും പ്രത്യേകം പ്രശംസിക്കപ്പെട്ടു. വില്യം ഹർട്ട് മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടപ്പോൾ, തിരക്കഥാകൃത്ത് ഓൾസൺ മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മോർട്ടൻസൻ തന്നെ അതിനെ "ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച സിനിമകളിലൊന്ന്" എന്ന് വിശേഷിപ്പിച്ചു.[6] VHS-ഫോർമാറ്റിൽ പുറത്തിറങ്ങിയ അവസാനത്തെ പ്രധാന ഹോളിവുഡ് ചിത്രങ്ങളിൽ ഒന്നെന്ന നിലയിലും എ ഹിസ്റ്ററി ഓഫ് വയലൻസ് ശ്രദ്ധേയമാണ്.[7]

അഭിനേതാക്കൾ

  • വിഗ്ഗോ മോർട്ടെൻസൻ - ജോയി കുസാക്ക് / ടോം സ്റ്റാൾ
  • മരിയ ബെല്ലോ - എഡി സ്റ്റാൾ
  • എഡ് ഹാരിസ് - കാൾ ഫോഗാർട്ടി
  • വില്യം ഹർട്ട് - റിച്ചി കുസാക്ക്
  • ആഷ്ടൺ ഹോംസ് - ജാക്ക് സ്റ്റാൾ
  • പീറ്റർ മക്നീൽ - ഷെരീഫ് സാം കാർണി
  • സ്റ്റീഫൻ മക്ഹാറ്റി - ലെലാൻഡ് ജോൺസ്
  • ഗ്രെഗ് ബ്രൈക്ക് - ബില്ലി ഓർസർ
  • R. D. റീഡ് - പാറ്റ്
  • സുമേല കേ - ജൂഡി
  • ഗെറി ക്വിഗ്ലെ - മിക്ക്
  • ഡെബോറ ഡ്രേക്ക്ഫോർഡ് - ഷാർലറ്റ്
  • ഹെയ്ഡി ഹെയ്സ് - സാറാ സ്റ്റാൾ
  • എയ്ഡൻ ഡിവൈൻ - ചാർളി റോർക്ക്
  • ബിൽ മക്ഡൊണാൾഡ് - ഫ്രാങ്ക് മുള്ളിഗൻ
  • മിഷേൽ മക്ക്രീ - ജെന്നി വൈത്ത്
  • ഇയാൻ മാത്യൂസ് - റൂബൻ
  • മോർഗൻ കെല്ലി - ബഡ്ഡി
  • കൈൽ ഷ്മിഡ് - ബോപി

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ