ഏമി കഡ്ഡി

ഒരു അമേരിക്കൻ സോഷ്യൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയും പ്രഭാഷകയും

ഒരു അമേരിക്കൻ സോഷ്യൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയും പ്രഭാഷകയുമാണ് ഏമി ജോയ് കാസൽബെറി കഡ്ഡി (ജനനം ജൂലൈ 23, 1972) [1][2]. ശാസ്ത്രീയ സാധുത ചോദ്യം ചെയ്യപ്പെട്ടിട്ടുള്ള ഒരു വിവാദസ്‌പദമായ സാങ്കേതികവിദ്യയായ "പവർ പോസിംഗ്", [3][4]പ്രചാരണത്തിന് അവർ പ്രശസ്തയാണ്. [5][6] അവർ റട്ഗേഴ്സ് യൂണിവേഴ്സിറ്റി, കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റ്, ഹാർവാർഡ് ബിസിനസ് സ്കൂൾ എന്നിവിടങ്ങളിൽ ഫാക്കൽറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. [7] കഡ്ഡിയുടെ ഏറ്റവും ഉദ്ധരിച്ച അക്കാദമിക് ജോലിയിൽ സ്റ്റീരിയോടൈപ്പ് ഉള്ളടക്ക മാതൃക ഉപയോഗിക്കുന്നത് ഉൾപ്പെടുന്നു. അത് സ്റ്റീരിയോടൈപ്പ് ചെയ്ത ആളുകളെയും ഗ്രൂപ്പുകളെയും കുറിച്ച് ആളുകൾ ചിന്തിക്കുന്ന രീതി നന്നായി മനസ്സിലാക്കാൻ സഹായിച്ചു. [8] 2017 വസന്തകാലത്ത് കഡ്ഡി ഹാർവാർഡ് ബിസിനസ് സ്കൂളിൽ തന്റെ പദവി ഉപേക്ഷിച്ചെങ്കിലും, [5] അവൾ അതിന്റെ എക്സിക്യൂട്ടീവ് വിദ്യാഭ്യാസ പരിപാടികളിൽ സംഭാവന ചെയ്യുന്നത് തുടരുന്നു. [9]

Amy Cuddy
Amy J. C. Cuddy
ജനനം (1972-07-23) ജൂലൈ 23, 1972  (51 വയസ്സ്)
Robesonia, Pennsylvania
ദേശീയതAmerican
കലാലയംUniversity of Colorado
Princeton University
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾRutgers University
Kellogg School of Management
Harvard Business School
പ്രബന്ധംThe BIAS Map: Behavior from intergroup affect and stereotypes (2005)
ഡോക്ടർ ബിരുദ ഉപദേശകൻSusan Fiske

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

ചെറിയ പെൻസിൽവാനിയൻ പട്ടണമായ റോബസോണിയയിലാണ് കഡി വളർന്നത്. 1990 ൽ കോൺറാഡ് വീസർ ഹൈസ്കൂളിൽ നിന്ന് ബിരുദം നേടി. [10]

1998 -ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് മനഃശാസ്ത്രത്തിൽ കഡ്ഡി മാഗ്ന കം ലൗഡ് ബിരുദം നേടി. [11] 1998 മുതൽ 2000 വരെ മസാച്യുസെറ്റ്സ് അംഹെർസ്റ്റ് സർവകലാശാലയിൽ പഠിച്ച ശേഷം അവരുടെ ഉപദേഷ്ടാവായ സൂസൻ ഫിസ്കെയെ പിന്തുടരുന്നതിനായി പ്രിൻസ്റ്റൺ സർവകലാശാലയിലേക്ക് മാറി. [5] 2003 -ൽ പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്സും 2005 ൽ സോഷ്യൽ സൈക്കോളജിയിൽ ഡോക്‌ടർ ഓഫ് ഫിലോസഫിയും ലഭിച്ചു (dissertation: "The BIAS Map: Behavior from intergroup affect and stereotypes") . [11]

അക്കാദമിക് കരിയർ

2005 മുതൽ 2006 വരെ, റഡ്ജേഴ്സ് യൂണിവേഴ്സിറ്റിയിൽ സൈക്കോളജി അസിസ്റ്റന്റ് പ്രൊഫസറായിരുന്നു കഡ്ഡി. [11] 2012 -ൽ, നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ കെല്ലോഗ് സ്കൂൾ ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. [12] അവിടെ അവർ MBA പ്രോഗ്രാമിൽ സംഘടനകളിൽ നേതൃത്വവും ഡോക്ടറൽ പ്രോഗ്രാമിലെ ഗവേഷണ രീതികളും പഠിപ്പിച്ചു. [11] 2013 -ൽ, ഹാർവാർഡ് ബിസിനസ് സ്കൂളിലെ നെഗോഷ്യേഷൻ, ഓർഗനൈസേഷൻസ്, മാർക്കറ്റ് യൂണിറ്റിൽ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു. അവിടെ അവർ ചർച്ചകൾ, നേതൃത്വം, ശക്തി, സ്വാധീനം, ഗവേഷണ രീതികൾ എന്നിവ പഠിപ്പിച്ചു. [13]2017 ലെ വസന്തകാലത്ത്, ന്യൂയോർക്ക് ടൈംസ് "അവർ നിശബ്ദമായി ഹാർവാർഡിലെ തന്റെ tenure-track ജോലി ഉപേക്ഷിച്ചു", [5] അവിടെ അവർ മനഃശാസ്ത്ര വിഭാഗത്തിൽ പഠിപ്പിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്തു. [14]

ഗവേഷണം

സ്റ്റീരിയോടൈപ്പ്സ്

2002-ൽ, സൂസൻ ഫിസ്കെ, പീറ്റർ ഗ്ലിക്ക് (ലോറൻസ് യൂണിവേഴ്സിറ്റി) എന്നിവരോടൊപ്പം സ്റ്റീരിയോടൈപ്പ് കണ്ടന്റ് മോഡലിന്റെ പ്രസ്‌താവന കഡ്ഡി രചിച്ചു. [15] 2007 -ൽ അതേ എഴുത്തുകാർ "ബിഹേവിയേഴ്സ് ഫ്രം ഇന്റർഗ്രൂപ്പ് അഫക്റ്റ് ആൻഡ് സ്റ്റീരിയോടൈപ്പ്സ് " (BIAS) മാപ്പ് മോഡൽ നിർദ്ദേശിച്ചു. [16] ഊഷ്മളതയും യോഗ്യതയും ഉള്ള രണ്ട് പ്രധാന സ്വഭാവ മാനങ്ങൾക്കുള്ളിൽ ആളുകൾ എങ്ങനെയാണ് മറ്റ് ആളുകളുടെയും ഗ്രൂപ്പുകളുടെയും വിധികൾ എടുക്കുന്നതെന്നും ഈ വിധികൾ എങ്ങനെയാണ് നമ്മുടെ സാമൂഹിക വികാരങ്ങൾ, ഉദ്ദേശ്യങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ രൂപപ്പെടുത്തുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതെന്ന് ഈ മോഡലുകൾ വിശദീകരിക്കുന്നു. [17]

പവർ പോസിംഗ്

2010-ൽ, കഡ്ഡിയും ഡാന കാർണിയും ആൻഡി യാപ്പും ചേർന്ന്, ശക്തിയുടെ വാക്കേതര പ്രകടനങ്ങൾ (such as expansive, open, space-occupying postures) [18] ആളുകളുടെ വികാരങ്ങളെയും പെരുമാറ്റങ്ങളെയും ഹോർമോൺ നിലകളെയും എങ്ങനെ ബാധിക്കുന്നു എന്ന പരീക്ഷണത്തിന്റെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു.[19][20]

അവലംബം

പുറംകണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ഏമി_കഡ്ഡി&oldid=3979637" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്