ഐ.പി. വിലാസം

ഐ.പി വിലാസം (IP address) അഥവാ ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസം ഒരു കമ്പ്യൂട്ടർ ശൃംഖലയിൽ ഉൾപ്പെട്ടിട്ടുള്ള ഓരോ ഉപകരണത്തേയും (അത് കമ്പ്യൂട്ടറാവാം, റൂട്ടറുകളോ ടൈം സെർവർകളോ ആവാം) തിരിച്ചറിയാനും, അവയ്ക്ക് പരസ്പരം ആശയവിനിമയം നടത്താനും മറ്റും ഉള്ള അനന്യമായ ഒരു സംഖ്യയാണ്. മനുഷ്യരുടെ വീട്ടുവിലാസം പോലെ കമ്പ്യൂട്ടർ ശൃംഖലയിലുള്ള ഉപകരണത്തിന്റെ വിലാസമാണ് ഐ.പി വിലാസം എന്നു പറയുന്ന ഈ സംഖ്യ. തത്ത്വത്തിൽ ഈ സംഖ്യ അനന്യമായിരിക്കും. ശൃംഖലയിലുള്ള രണ്ട് ഉപകരണങ്ങൾക്ക് ഒരേ ഐ.പി വിലാസം ഒരേ സമയം ലഭിക്കില്ല.ഉദാഹരണത്തിന് www.wikipedia.org എന്ന പേരിന് പകരം 66.230.200.100 എന്ന നമ്പർ ആണ് ശരിക്കും ഉണ്ടായിരിക്കുക. മേൽ പറഞ്ഞനമ്പർ നമുക്ക് ഓർത്തിരിക്കാൻ എളുപ്പമല്ലാത്തത് കൊണ്ട് പകരം നമുക്ക് ഓർമ്മിച്ചിരിക്കാൻ പറ്റുന്ന പേരിൽ (www.wikipedia.org)പകരം നൽകുന്നു.

ഐ.പി. വിഭാഗങ്ങൾ

ഐ.പി വിലാസങ്ങളെ നാലായി(A,B,C,D) സെർവറുകളുടെ എണ്ണമനുസരിച്ച് തരം തിരിച്ചിട്ടുണ്ട്.[1]

നെറ്റ്‌വർക്ക് ക്ലാസ്സ്നെറ്റ്മാസ്ക്നെറ്റ്വർക്ക് അഡ്രസ്സുകൾ
A255.0.0.00.0.0.0 - 127.255.255.255
B255.255.0.0128.0.0.0 - 191.255.255.255
C255.255.255.0192.0.0.0 - 223.255.255.255
Multicast240.0.0.0224.0.0.0 - 239.255.255.255

ഐ.പി. പതിപ്പുകൾ

ഇന്റർനെറ്റ് പ്രോട്ടോക്കോൾ വിലാസത്തിന്റെ രണ്ട് പതിപ്പുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്.

ഡോട്ട്-ഡെസിമൽ നൊട്ടേഷനിലും ബൈനറിയിലും ഒരു ഐപി വിലാസത്തിന്റെ (പതിപ്പ് 4) ഒരു ചിത്രീകരണം.

ഐ.പി. പതിപ്പ് 4 അഡ്രസ്സുകൾ

32-ബിറ്റ്(4-ബൈറ്റ്) അഡ്രസ്സുകളാണ് IPv4ൽ ഉപയോഗിക്കുന്നത്.

IPv4 അഡ്രസ്സ് നെറ്റ്വർക്കുകൾ

ClassFirst octet in binaryRange of first octetNetwork IDHost IDPossible number of networksPossible number of hosts
A0XXXXXXX0 - 127ab.c.d128 = (27)16,777,214 = (224 - 2)
B10XXXXXX128 - 191a.bc.d16,384 = (214)65,534 = (216 - 2)
C110XXXXX192 - 223a.b.cd2,097,152 = (221)254 = (28 - 2)

IPv4 പ്രൈവറ്റ് നെറ്റ്വർക്കുകൾ

IANA Reserved Private Network RangesStart of rangeEnd of rangeTotal addresses
24-bit Block (/8 prefix, 1 x A)10.0.0.010.255.255.25516,777,216
20-bit Block (/12 prefix, 16 x B)172.16.0.0172.31.255.2551,048,576
16-bit Block (/16 prefix, 256 x C)192.168.0.0192.168.255.25565,536

IPv4 പ്രൈവറ്റ് നെറ്റ്‌വർക്കുകൾ

ഐ.പി. പതിപ്പ് 6 അഡ്രസ്സുകൾ

നിലവിൽ കൂടുതൽ പ്രചാരത്തിലുള്ളതാണ് IPv4 അഡ്രസ്സുകൾ. എങ്കിലും ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ കഴിയുന്ന പുതിയ തരം ഉപകരണങ്ങളുടെ എണ്ണം പെരുകുന്നത് കാരണം ഇതിനു ഉൾകൊള്ളാൻ കഴിയുന്ന അഡ്രസ്സുകൾ ദിനം പ്രതി കുറഞ്ഞു വരികയാണ്. ഇതിന് പരിഹാരമാണ് ഐ.പി. പതിപ്പ് 6 വിലാസം. ഇതിന്റെ വിലാസത്തിന്റെ വലിപ്പം 128-ബിറ്റാണ്. ഇന്നുപയോഗിക്കുന്ന IPv4 അഡ്രസ്സുകൾ 32-ബിറ്റാണ്. ഗണിതശാസ്ത്രപരമായി പറഞ്ഞാൽ 2128 അല്ലെങ്കിൽ 3.403×1038 വിലാസങ്ങൾ

ഒരു ഐപി വിലാസത്തിന്റെ (പതിപ്പ് 6), ഹെക്സാഡെസിമലിലും ബൈനറിയിലും ഉള്ള ചിത്രീകരണം.

ഐ.പി. അഡ്രസ്സ് സബ്നെറ്റ്‌വർക്കുകൾ

സബ്നെറ്റിങ് സാങ്കേതികയ്ക്ക് IPv4 ആൻഡ് IPv6 നെറ്റ്വർക്കുകളെ ഒരുമിച്ച് കൈകാര്യം ചെയ്യാൻ സാധിക്കും.

ഐപി വേർഷൻ 6 ന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായി വേൾഡ് ഇന്റർനെറ്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 2011 ജൂൺ 8 ന് ലോക ഐപി വേർഷൻ ദിനം ആഘോഷിച്ചിരുന്നു. ഗൂഗിൾ, ഫെയ്‌സ്ബുക്, അക്കാമായ്, യാഹൂ തുടങ്ങിയ ഇന്റർനെറ്റ് രാജാക്കന്മാർ ഈ ഉദ്യമവുമായി കൈ കോർത്തു.

സ്റ്റാറ്റിക് ആൻഡ് ഡൈനാമിക് ഐ.പി. അഡ്രസ്സുകൾ

ഒരു കമ്പ്യൂട്ടറിന് എല്ലായ്പ്പോഴും ഒരേ ഐ.പി. അഡ്രസ്സ് കൊടുക്കുന്നതിനെ സ്റ്റാറ്റിക് ഐ.പി. എന്ന് പറയുന്നു. കമ്പ്യൂട്ടറിന് സ്വമേധയോ ഐ.പി. അഡ്രസ്സ് കിട്ടുമ്പോൾ അതിനെ ഡൈനാമിക് ഐ.പി. എന്ന്പറയുന്നു.

അഡ്രസ്സിങ്ങ് രീതി

ഒരു കമ്പ്യൂട്ടറിന് സ്റ്റാറ്റിക് ഐ.പി കിട്ടുന്നത് അഡ്മിനിസ്റ്റർ നിശ്ചയിക്കുമ്പോഴാണ്. ഇതിന്റെ നടപടിക്രമങ്ങൾ പ്ലാറ്റ്ഫോമിനനുസരിച്ച് വ്യത്യാസമുണ്ട്.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ഐ.പി._വിലാസം&oldid=3802322" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്