കക്ക്കളി
ഉപകരണങ്ങൾ
സാർവത്രികം
അച്ചടിയ്ക്കുക/കയറ്റുമതി ചെയ്യുക
കേരളത്തിലെ ഗ്രാമങ്ങളിലെ പെൺകുട്ടികളുടെ കളിയാണ് കക്ക് കളി. കുട്ടികൾ രണ്ടു ചേരികളായിത്തീരും, ഒരോ ഭാഗത്തുള്ളവർക്കും നാലു വീതം ആകെ എട്ട് കള്ളികളുള്ളതാണ് കളിക്കളം.
കക്ക്/അക്ക് എന്നിവയൊക്കെ കളിക്കുപയോഗിക്കുന്ന കരുവിന്റെ പേരാണ്. അതിൽ നിന്നാണ് ഈ കളിക്ക് പേരു വീഴുന്നത്. അക്ക് കളി, ചിക്ക് കളി, കൊത്തൻ മാടിക്കളി, സ്കർക്ക് കളി, പാണ്ടിക്കളി, മലകളി എന്നിങ്ങനെ പ്രാദേശികമായി പേരുകളിൽ അറിയപ്പെടുന്നു.[1]
ദീർഘ ചതുരക്കളം വരച്ചാണ് ഈ കളി കളിക്കുന്നത്. കളം എട്ട് സമ ഭാഗങ്ങളായി ഭാഗിക്കുന്നു. കളിയിൽ പങ്കെടുക്കുന്ന ഓരോ ആളും കൈയിൽ കക്ക് കരുതണം. പൊളിഞ്ഞ മൺകലത്തിന്റെ തുണ്ടാണ് കക്ക്. അത് കളത്തിനു പുറത്ത് നിന്ന് ഓരോ കളത്തിലായി എറിഞ്ഞ്, എറിഞ്ഞ ആൾ തന്നെ ഒറ്റക്കാലിൽ ചാടി കുനിഞ്ഞ് കക്ക് എടുത്ത് തിരിച്ച് വരണം. ചാട്ടത്തിനിടയിൽ വരകളിൽ തൊടാൻ പാടില്ല. കക്ക് കാൽ പാദത്തിനു മുകളിൽ വച്ച് വീഴാതെ എല്ലാ കളവും തുള്ളികടന്ന് വരുന്ന ഒരു രീതിയും ഉണ്ട്. വലതു പുറം കൈയിൽ കക്ക് വെച്ച് തുള്ളുന്നത് മറ്റൊരു രീതിയാണ്. ഒരു കണ്ണടച്ച് പോളയ്ക്ക് മുകളിൽ കക്ക് വെച്ച് വീഴാതെ തുള്ളിവരുന്നതാണ് അവസാന ഇനം. കളിക്കിടയിൽ കക്ക് വീണാലും വരയിൽ തൊട്ടുപോയാലും കളി തോറ്റതായി കണക്കാക്കും. തുടർന്ന് അടുത്ത ആൾക്ക് കളിക്കാം. ഇതെല്ലാം തെറ്റാതെ ചെയ്തു തീർത്താൽ കളത്തിനു പുറത്ത് പുറംതിരിഞ്ഞ് നിന്ന് കളങ്ങൾ ലക്ഷ്യമാക്കി പുറകോട്ട് കക്ക് വലിച്ചെറിയും. കക്ക് കൃത്യമായി കളത്തിൽ വീണാൽ ആ കളം ആ കളിക്കാരിയുടേതായി. കോണോട് കോൺ വരഞ്ഞ് അത് അടയാളപ്പെടുത്തും. തുടർന്ന് അടുത്ത ആളുടെ കളിയാണ്. മുൻ വിജയിയുടെ അടയാളപ്പെടുത്തിയ കളത്തിൽ കാൽ വെക്കാതെ വേണം അയാൾ ഇനി കളിക്കാൻ. കള്ളിയിൽ കാൽകുത്തിപ്പോകുകയോ വരയിൽ ചവിട്ടുകയോ ചെയ്താൽ കളിയിൽ നിന്നും പുറത്താകും.
ഉരച്ച് വൃത്തിയാക്കിയ മൺകലത്തിന്റെ ചെറിയതുണ്ടാണ് കക്കായി പൊതുവേ ഉപയോഗിക്കുന്നത്. ചിലപ്പോൾ ഓട്ടിൻ കഷണവും കക്കായി ഉപയോഗിക്കാറുണ്ട്. കക്ക് ചവിട്ടി തെറിപ്പിക്കുന്ന ഒരു തരം കളിയുണ്ട്.
അത്തള പിത്തള തവളാച്ചി · അമ്മാനക്കളി · അംബേ റസക · അണ്ടികളി · അല്ലി മുല്ലി ചമ്മന്തി · ആകാശം ഭൂമി · ആട്ടക്കളം കുത്തൽ · ആട്ടക്കളം · ആരുടെ കയ്യിൽ മോതിരം · ഇട്ടൂലി · ഈർക്കിൽ കളി · ഉപ്പ് · ഉറിയടി · ഊറാംങ്കോലി · എട്ടും പൊടിയും · ഏറു പന്ത് · ഐസ് · ഒളിച്ചുകളി · ഓടി ഓടി · ഓടിപ്രാന്തി · ഓണത്തല്ല് · കക്ക് · വടംവലി · കമ്പിത്തായം · കസേര കളി · കള്ളനും പോലീസും · കണ്ണുകെട്ടിക്കളി · കയ്യാങ്കളി · കാക്കാപ്പീലി · കാരകളി · കിളിത്തട്ട് · കുടു കുടു · കുട്ടിയും കോലും · കൊട്ടേൽകുത്ത് കളി · കുളം കര · കുഴിത്തപ്പി · കുഴിപ്പന്ത് · കൂവാ കൂവാ · കൊത്തങ്കല്ല് · കൊമ്പാല മൂർഖൻ · കോട്ട · കോൽക്കളി · ഗോലികളി · ചക്കോട്ടം · ചട്ടിക്കളി · ചട്ടിയടിക്കളി · ചാൺ · ചകിരിയും കോലും · ചെമ്പഴുക്ക കളി · ചെമ്മീൻ കളി · തലപ്പന്തുകളി · തായം · തീപ്പട്ടിപ്പടം കളി · തൊട്ടുകളി · തൊപ്പിക്കളി · തോണിക്കളി · തൂപ്പ് · ദായംപാര · നരിയും പുലിയും കളി · നാടൻ പന്തുകളി · നാരങ്ങപ്പാല് · നാലുമൂല · നിര · പകിട · പടവെട്ട് · പതിനഞ്ചു നായും പുലിയും · പമ്പരം · പല്ലാങ്കുഴി · പുഞ്ചകളി · പുലിക്കളി · പൂരക്കളി · മാർഗ്ഗംകളി · ഭാരക്കളി · ലതി കളി · ലഹോറി · വള്ളംകളി · വാട · ഷോഡികളി · സുന്ദരിക്ക് പൊട്ടു കുത്ത് · സേവികളി · മറത്തുകളി · മുച്ചാന്തട്ട് · ഗോലിക്കളി · |