കെ. പുരുഷോത്തമൻ പിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(കടയണിക്കാട് പുരുഷോത്തമൻ പിള്ള എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കടയണിക്കാട് പുരുഷോത്തമൻ പിള്ള എന്ന കെ. പുരുഷോത്തമൻ പിള്ള[1]. വാഴൂർ നിയമസഭാമണ്ഡലത്തിൽ നിന്നും സി.പി.ഐ. സ്ഥാനാർഥിയായി വിജയിച്ച് മൂന്നാം കേരളനിയമസഭയിൽ അംഗമായി. 1930 ഒക്ടോബറിൽ കൃഷ്ണപിള്ളയുടെയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകനായി ജനിച്ചു, എം.കെ. സുഭദ്രാമ്മയയിരുന്നു ഭാര്യ, ഇദ്ദേഹത്തിന് രണ്ട് മകനും ഒരു മകളുമാണുണ്ടായിരുന്നത്. പതിനെട്ടാം വയസ്സിൽ പഠനകാലത്താണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമാകുന്നത്[2], ഒരു അഭിഭാഷകനായ ഇദ്ദേഹം 1967-ൽ മൂന്നാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമസഭാംഗമായിരുന്നു.സി.പി.ഐ.യുടെ കോട്ടയം ജില്ലാക്കമിറ്റിയംഗം, കോട്ടയം ജില്ലാ ഡെവലപ്മെന്റ് കൗൺസിൽ അംഗം, കോട്ടയം റബ്ബർ പ്ലാന്റേഷൻ കമ്മിറ്റി അംഗം, കോട്ടയം ജില്ലാകർഷക സംഘം പ്രസിഡന്റ് എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. നിലവിൽ പത്തനാപുരം ഗാന്ധിഭവനിൽ അന്തേവസിയായി താമസിക്കുന്നു[2].

കെ. പുരുഷോത്തമൻ പിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
മുൻഗാമികെ. നാരായണക്കുറുപ്പ്
പിൻഗാമികെ. നാരായണക്കുറുപ്പ്
മണ്ഡലംവാഴൂർ
വ്യക്തിഗത വിവരങ്ങൾ
ജനനം
കടയണിക്കാട് പുരുഷോത്തമൻ പിള്ള

(1930-10-00)ഒക്ടോബർ , 1930
രാഷ്ട്രീയ കക്ഷിസി.പി.ഐ.
പങ്കാളിഎം.കെ. സുഭദ്രാമ്മ
കുട്ടികൾരണ്ട് മകൻ, ഒരു മകൾ
മാതാപിതാക്കൾ
  • കൃഷ്ണപിള്ള (അച്ഛൻ)
  • ലക്ഷ്മിക്കുട്ടിയമ്മ (അമ്മ)
As of ജനുവരി 22, 2021
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11967[3]വാഴൂർ നിയമസഭാമണ്ഡലംകെ. പുരുഷോത്തമൻ പിള്ളസി.പി.ഐ.19,7895,029കെ. നാരായണക്കുറുപ്പ്കേരള കോൺഗ്രസ്14,760
21965*[4]വാഴൂർ നിയമസഭാമണ്ഡലംകെ. നാരായണക്കുറുപ്പ്കേരള കോൺഗ്രസ്20,62911,018എൻ. ഗോവിന്ദമേനോൻകോൺഗ്രസ്9,611
31960[5]വാഴൂർ നിയമസഭാമണ്ഡലംവി.കെ. വേലപ്പൻകോൺഗ്രസ്27,5667,062കെ. പുരുഷോത്തമൻ പിള്ളസി.പി.ഐ.20,504

*1965ലെ തിരഞ്ഞെടുപ്പിൽ 8,086 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്ത് വന്നു.

അവലംബം

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ