കടവരി

ഇടുക്കി ജില്ലയിലെ ഗ്രാമം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ ഉൾപ്പെട്ട വട്ടവട ഗ്രാമപഞ്ചായത്തിലെ ഒരു കാർഷിക ഗ്രാമമാണ് കടവരിതമിഴ്നാട് അതിർത്തിയോട് ചേർന്നാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മൂന്നാറിൽ നിന്ന് ഏകദേശം 50 കിലോമീറ്ററും കൊടൈക്കനാലിൽ നിന്ന് ഏകദേശം 55 കിലോമീറ്ററും ആണ് ഇവിടേക്കുള്ള ദൂരം.[1]

കടവരി
ഗ്രാമം
കടവരിയിലെ കൃഷിയിടം
കടവരിയിലെ കൃഷിയിടം
Map
കടവരി is located in Kerala
കടവരി
കടവരി
കേരളത്തിലെ സ്ഥാനം
Coordinates: 10°12′57″N 77°17′8″E / 10.21583°N 77.28556°E / 10.21583; 77.28556
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഇടുക്കി
താലൂക്ക്ദേവികുളം
പഞ്ചായത്ത്വട്ടവട
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
 • പ്രാദേശികംമലയാളം, തമിഴ്
സമയമേഖലUTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം)
പിൻകോഡ്
685615

കൃഷി

വിളവെടുത്ത പച്ചക്കറികൾ തമിഴ്‌നാട്ടിലേക്ക് കോവർക്കഴുതപ്പുറത്ത് വിൽപ്പക്കായി കൊണ്ടുപോകുന്നു

ഇരുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വട്ടവടയിലെ മറ്റു പ്രദേശങ്ങളെപ്പോലെതന്നെ പച്ചക്കറിക്കൃഷിയാണ് പ്രധാന വരുമാനമാർഗം. കാരറ്റ്, ബീറ്റ്റൂട്ട്, ബട്ടർബീൻസ്, കാബേജ്, ബീൻസ്, ഉരുളക്കിഴങ്ങ്, അമരപ്പയർ, വെളുത്തുള്ളി എന്നിവയാണ് കൂടുതലായി കൃഷിചെയ്യുന്നത്.[2] കടവരിയിൽ വിളയുന്ന പച്ചക്കറികൾ നാലുകിലോമീറ്റർ അകലെയുള്ള തമിഴ്‌നാട്ടിലെ ക്ലാവര എന്ന സ്ഥലത്ത് വാഹനത്തിലും കോവർക്കഴുതപ്പുറത്തും എത്തിച്ച്‌ വിൽപ്പന നടത്തുന്നു.[2] വട്ടവടയിലെ പ്രധാന വ്യാപാരകേന്ദ്രമായ കോവിലൂരിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൂലം ഇവിടെ വിളയുന്ന പച്ചക്കറികളുടെ ചെറിയയൊരംശം മാത്രമേ കേരളത്തിൽ എത്തിപ്പെടുന്നുള്ളു. അധിനിവേശവൃക്ഷമായ യൂക്കാലിപ്റ്റാസ് ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇവയുടെ വ്യാപനം കൃഷിസ്ഥലവിസ്തൃതി കുറയുവാനിടയാക്കിയിട്ടുണ്ട്. വനത്തിനോടുചേർന്നുകിടക്കുന്നതിനാൽ വന്യമൃഗശല്യവും ഇവിടെ കൂടുതലാണ്.

ഭൂപ്രകൃതി

കടവരിയിലെ നീലക്കുറിഞ്ഞി സാങ്‌ചറി

തമിഴ്‌നാട് അതിർത്തിഗ്രാമമായ കടവരിയിൽ മിതശീതോഷ്ണകാലാവസ്ഥയാണ്. കുന്നും മലകളും വനമേഖലയും ഉൾപ്പെട്ട ഈ പ്രദേശം കുറിഞ്ഞി വന്യമൃഗസംരക്ഷിതപ്രദേശത്തിന്റെ ഭാഗമാണ്.[3] ഇവിടെ ഗതാഗതസൗകര്യങ്ങൾ വളരെ കുറവാണ്. കോവിലൂരിൽനിന്നും 12 കിലോമീറ്റർ ദുർഘടമായ വഴിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താനാകും. ഈ മൺപാത കുറിഞ്ഞി സാങ്ങ്ച്റിക്കുള്ളിലൂടെയാണ് കടന്നുവരുന്നതെന്നതിനാൽ യാത്രക്ക് വനംവകുപ്പ് നിയന്ത്രണമുണ്ട്. കാട്ടുപോത്ത്, മ്ലാവ്, കാട്ടുപന്നി, കരിങ്കുരങ്ങ്, തുടങ്ങിയ വന്യമൃഗങ്ങൾ കുറിഞ്ഞി സാങ്ങ്ച്റിയിൽ കാണപ്പെടുന്നുണ്ട്.

കടവരിയിൽ പ്രൈമറി സ്‌കൂളില്ല. ഇവിടുത്തെ കുട്ടികൾ തമിഴ്‌നാട്ടിലെ ബന്ധുഗൃഹങ്ങളിൽ താമസിച്ചാണ് പഠിക്കുന്നത്. ഒരു അംഗൻവാടി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ ആശുപത്രികളെയാണിവർ ആശ്രയിക്കുന്നത്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കടവരി&oldid=3943405" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ