മൊട്ടക്കൂസ്

ഇലക്കറികളിൽ പെടുന്ന ഒരു പച്ചക്കറിയാണ് മൊട്ടക്കൂസ് അല്ലെങ്കിൽ കാബേജ്. വളരെയധികം പ്രചാരത്തിൽ ഉള്ള പച്ചക്കറിയാണിത്. ചെറിയ ഒരു തണ്ടിനുമുകളിലായി ഇലകൾ ഗോളാകൃതിയിൽ അടഞ്ഞ് ഇരിക്കുന്നതാണ് കാബേജിന്റെ രൂപം. പച്ച നിറമാണ് കാബേജിന്. എന്നാൽ ചുവപ്പും പർപ്പിളും നിറങ്ങളിൽ ചിലപ്പോൾ കാബേജ് കാണപ്പെടാറുണ്ട്.

കാബേജ്
Cabbage and its cross section
Cabbage and its cross section
Species
Brassica oleracea
Cultivar group
Capitata Group
Origin
Mediterranean, 1st century
Cultivar group members

White cabbage (capitata var. alba L.)
Red Cabbage (var. capitata f. rubra)
Savoy cabbage (capitata var. sabauda L.)

Cabbage farmer in Gardena, California, 1951
കാബേജ് കൊണ്ട് ഉണ്ടാക്കുന്ന തോരൻ ഒരു കേരളിയ വിഭവമാണ്‌

ചരിത്രം

മെഡിറ്ററേനിയൻ മേഖലകളിൽ കടൽത്തീരത്ത് കാണപ്പെടുന്ന കാട്ട് കടുക് എന്ന ചെടിയിൽ നിന്നാണ് ഇന്ന് കൃഷി ചെയ്യപ്പെടുന്ന കാജേബ് ഉണ്ടായിട്ടുള്ളത്. കടൽ കാബേജ് എന്നും കാട്ട് കാബേജ് എന്നും ഈ ചെടിയെ വിളിക്കാറുണ്ട്. [1] പുരാതന ഗ്രീക്കുകാർക്കും റോമന്മാർക്കും ഈ ചെടിയെപ്പറ്റി അറിയാമായിരുന്നു. കാറ്റോ ദ എൾഡർ എന്ന റോമൻ സ്റ്റേറ്റ്സ്മാൻ, മറ്റ് പഴവർഗ്ഗങ്ങളേക്കാൾ ഔഷധമൂല്യം കാബേജിനാണെന്ന് പണ്ട് തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട് [2]. നോർമൻ - പിക്കാർഡ് ഭാഷയിലെ തല എന്നർത്ഥമുള്ള കബൊചെ എന്ന വാക്കിൽ നിന്നോ വീക്കം എന്നർത്ഥമുള്ള ബോച്ചെ എന്ന വാക്കിൽ നിന്നോ ആണ് കാബേജിന്റെ ഇംഗ്ലീഷ് നാമം ഉണ്ടായിട്ടുള്ളത്.

കൃഷിരീതി (കേരളത്തിൽ)

ശീതകാല പച്ചക്കറിയായ ഇതിന്റെ വിത്തുകൾ പാകി തൈകളാണ്‌ നടുന്നത്. ഒക്ടോബർ ആദ്യവാരം തൈകൾ തവാരണകളിൽ പാകി മുളപ്പിച്ച് നവംബർ ആദ്യവാരത്തോടുകൂടി കൃഷി ആരംഭിക്കുന്നു. ഇതിന്റെ വിത്ത് കടുകുമണിയോളം ചെറുതായതിനാൽ പാകുന്ന സ്ഥലം മഴമൂലം ഉണ്ടാകുന്ന മണ്ണൊലിപ്പിൽ നിന്നും രക്ഷിക്കുന്നതിനായി പുതയിടുകയോ ചുറ്റും പട്ട കൊണ്ട് മറയ്ക്കുകയോ ചെയ്യാവുന്നതാണ്‌. കൂടാതെ പരന്ന ചട്ടികളിലോ പ്ലാസ്റ്റിക് ട്രേ കളിലോ തൈകൾ നടാവുന്നതുമാണ്‌. മണൽ, മേൽമണ്ണ്, ചാണകപ്പൊടി അല്ലെങ്കിൽ കമ്പോസ്റ്റ് എന്നിവ 1:1:1: എന്ന അനുപാതത്തിൽ എടുത്ത മിശ്രിതത്തിലായിരിക്കണം വിത്തുകൾ പാകേണ്ടത്. പാകുന്നതിനു മുൻപായി ഫൈറ്റൊലാൻ, കോപ്പർ ഓക്സിക്ലോറൈഡ് എന്നീ കുമിൾനാശിനികളിൽ ഏതെങ്കിലും ഒരെണ്ണവും സ്യൂഡോമോണാസ് 20ഗ്രാം 1 ഇറ്റർ വെള്ളത്തിൽ കലക്കിയത് എന്നിവ ചേർത്ത് തടം കുതിർക്കുന്നത് കീടങ്ങളുടെ ആക്രമണത്തെ തടയുന്നതിനുപകരിക്കും.

ഇനങ്ങൾ

ഗോൾഡൻ ഏക്കർ, സെപ്റ്റംബർ, പ്രൈഡ് ഓഫ് ഇന്ത്യ, സെലക്ഷൻ-8, അമേരിക്കൻ മോണാർക്ക്, ഹരിറാണി, ശ്രീഗണേഷ്, പൂസഡ്രംഹെഡ്. കേരളത്തിലെ ഇടുക്കി, വയനാട് ജില്ലകളിലേക്ക് യോജിച്ച ഒരിനമാണ് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത സെപ്റ്റംബർ എന്നയിനം. ഹെക്ടറിന് 30 ടൺ ശരാശരി വിളവുലഭിക്കുമെന്നാണ് അവകാശപ്പെടുന്നത്.[3]

ചിത്രശാല

അവലംബം

പുറത്തെ കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=മൊട്ടക്കൂസ്&oldid=3807462" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്