കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്

മാനവികഭാഷകളെ കമ്പ്യൂട്ടറിനു മനസ്സിലാക്കുന്നതിനുതകുന്ന സാങ്കേതികതകൾ നിർമ്മിക്കുന്ന ഒരു ശാസ്ത്രശാഖയാണ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്. മനുഷ്യഭാഷയെയും, അതിന്റെ ഘടനാപരമായ പ്രത്യേകതകളെയും മനസ്സിലാക്കി, അതിനു സമാനമായ കമ്പ്യൂട്ടർ മോഡലുകൾ ഉണ്ടാക്കുകയാണ് ഇതിൽ ചെയ്യുന്നത്. യന്ത്രം, മനുഷ്യന്റെ സുഹൃത്തും വഴികാട്ടിയും ആയിരിക്കണം എന്ന ചിന്താഗതിയനുസരിച്ച് ഒരു യന്ത്രം രൂപകൽപ്പന ചെയ്യുമ്പോൾ അതിനു മനുഷ്യന്റെ ഭാഷയും മനസ്സില്ലാക്കാൻ കഴിയണം. ഇവിടെയാണ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ പ്രസക്തി.

കമ്പ്യൂട്ടറുകളിലുള്ള സ്പെല്ലിങ് ചെക്കെർ, ഗ്രാമ്മർ ചെക്കെർ തുടങ്ങിയവ ഇതിന്റെ ചെറിയ പ്രയോഗങ്ങളാണ്. ആപ്പിൾ സിരി, വോയിസ്‌ സെർച്ച്‌ തുടങ്ങിയ പുത്തൻ സങ്കേതികവിദ്യകളും ഇതിൽ ഉൾപ്പെടുന്നു. കമ്പ്യൂട്ടർ സയൻസിലുള്ള അറിവും, ഭാഷാജ്ഞാനവും ഒരു പോലെ ആവശ്യമുള്ള ഈ പഠനശാഖക്ക് ലോകത്താകമാനം ധാരാളം ഗവേഷണാവസരങ്ങളുണ്ട്.

പഠനകേന്ദ്രങ്ങൾ

ഇന്ത്യയിൽ ഹൈദരാബാദ് ഐ.ഐ.ഐ.ടിയാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളിൽ പ്രമുഖം[അവലംബം ആവശ്യമാണ്]. കേരളത്തിൽ ശ്രീകൃഷ്ണപുരം ഗവ. എഞ്ചിനീയറിംഗ് കോളേജിൽ എം.ടെക്. കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സ്' കോഴ്സ് നടത്തുന്നുണ്ട്.

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്