കമ്പ്യൂട്ടർ ഫയൽ

കമ്പ്യൂട്ടറിൽ വിവരങ്ങൾ സൂക്ഷിച്ചുവെക്കാനുള്ള ഉപാധിയാണ് ഫയൽ. ഏതെങ്കിലും സുരക്ഷിത ശേഖരണസംവിധാനത്തിലാണ് ഫയലുകൾ ഉണ്ടാക്കുക. ഈ ഫയലുകളെ പിന്നീട് ആവശ്യാനുസാരം വായിക്കുകയും അവയിലെ വിവരങ്ങൾ കമ്പ്യൂട്ടർ പ്രോഗ്രാമുകൾക്ക് ഉപയോഗിക്കാനും കഴിയും.

ഫയലുകൾ ഒരു ശ്രേണിയായി സൂക്ഷിച്ച് വെച്ചിരിക്കുന്ന വിധം

കമ്പ്യൂട്ടർ ഫയലുകളെ ആപ്പീസുകളിൽ വിവരങ്ങൾ ശേഖരിച്ചുവെയ്ക്കാനുപയോഗിക്കുന്ന കടലാസ് ഫയലുകളോടുപമിക്കാവുന്നതാണ്.

ഫയലുകളുടെ ഉപയോഗരീതി

ഫയലുകൾ എങ്ങനെയാണ് ഉപയോഗിക്കുക എന്നത് കമ്പ്യൂട്ടറിൽ പ്രവർത്തിക്കുന്ന ഓ.എസ്സുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നിരുന്നാലും എല്ലാ ഓ.എസ്സുകളിലും താഴെ പറയുന്ന പ്രവർത്തികൾ ചെയ്യുവാൻ സാധിക്കും.

  1. ഒരു പ്രത്യേക നാമത്തിൽ പുതിയ ഫയൽ ഉണ്ടാക്കുക
  2. ഫയലിന്റെ ഉപയോഗം ക്രമീകരിക്കുവാനുള്ള സജ്ജീകരണങ്ങൾ ശരിയാക്കുക
  3. ഫയൽ തുറന്ന് അതിലെ വിവരങ്ങൾ ഉപയോഗിക്കാൻ സജ്ജമാക്കുക
  4. ഫയലിലെ വിവരങ്ങൾ വായിക്കുകയും അവ പുതുക്കാനും ഉള്ള സംവിധാനം
  5. പുതുക്കിയ ഫയലിലെ വിവരങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിൽ ശേഖരിച്ചു വെയ്ക്കുക
  6. ഫയലുകളിലെ വിവരങ്ങൾ പുതുക്കാനാവാത്തവിധത്തിൽ അടച്ചുവെക്കുക

ഫയലുകളിൽ വിവരം ശേഖരിക്കപ്പെടുന്ന വിധം

മിക്ക ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലും ഫയലുകൾ ഒരു കൂട്ടം ബൈറ്റുകളുടെ അറെയായിട്ടാണ് ക്രമീകരിച്ചിട്ടുള്ളത്. ഫയലിൽ ശേഖരിച്ചുവെച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫയലുകളെ തരം തിരിച്ചിട്ടുള്ളത്. മൈക്രോസോഫ്റ്റ്‌ വിൻഡോസ്‌ ഓ.എസ്സുകളിൽ ഇതിനു പകരം ഫയലിന്റെ എക്സ്റ്റൻഷനാണ് തരം തിരിക്കുവാൻ ഉപയോഗിക്കുന്നത്.

എല്ലാ ഫയലുകളിലും അവയെക്കുറിച്ചുള്ള വിവരങ്ങൾ സൂക്ഷിച്ചുവെക്കും, ഫയൽ മുഴുവനായും വായിക്കാതെ അവയെക്കുറിച്ചുള്ള ഒരു വിവരണം ഇതിലൂടെ ഓ.എസ്സുകൾക്ക് ലഭിക്കുന്നു.

ഫയലുകൾ ക്രമീകരിക്കുന്ന വിധം

സാധാരണയായി കമ്പ്യൂട്ടറിൽ ഫയലുകളെ അവയുടെ പേരിന്റെ അടിസ്ഥാനത്തിലാണ് ക്രമീകരിക്കാറുള്ളത്. മറ്റ് സാധനങ്ങൾ ക്രമീകരിക്കുന്നതുപോലെ കമ്പ്യൂട്ടറിലും ഫയലുകളെ കൂട്ടങ്ങളായി ക്രമീകരിക്കാം. ഇത്തരത്തിലുള്ള കൂട്ടത്തിനെ ഫോൾഡർ അഥവാ ഡയറക്ടറി എന്നാണ് പറയാറ്.

ഒരു ഫോൾഡറിൽ ഒരു കൂട്ടം ഫയലുകളോ ഫയലുകളിലേക്കുള്ള കണ്ണികളോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ഉണ്ടായിരിക്കും. എല്ലാ ഓപ്പറേറ്റിങ് സിസ്റ്റങ്ങളും ഒരു ഫോൾഡറിൽ മറ്റ് ഫോൾഡറുകൾ ഉണ്ടാക്കാൻ അനുവദിക്കും.

"https:https://www.search.com.vn/wiki/index.php?lang=ml&q=കമ്പ്യൂട്ടർ_ഫയൽ&oldid=1875187" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്