കറന്റ് ബുക്സ്

മലയാളത്തിലെ ഒരു പ്രസിദ്ധ പുസ്തക പ്രസാധകരാണ് കറന്റ് ബുക്സ്[1]. 1952 ൽ ജോസഫ് മുണ്ടശ്ശേരിയുടെ പുത്രൻ 'തോമസ് മുണ്ടശ്ശേരി' ആണ് ഈ പ്രസിദ്ധീകരണശാല സ്ഥാപിച്ചത്. മലയാളത്തിലെ പ്രസിദ്ധരായ ഒട്ടുമിക്ക എഴുത്തുകാരുടെയും പുസ്തകങ്ങൾ ഈ സ്ഥാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്[2][3].

കറന്റ് ബുക്സ്
Statusസജീവം
സ്ഥാപിതം1952 (1952)
സ്ഥാപക(ൻ/ർ)തോമസ് മുണ്ടശ്ശേരി
സ്വരാജ്യം India
ആസ്ഥാനംതൃശ്ശൂർ
ഒഫീഷ്യൽ വെബ്‌സൈറ്റ്www.currentbooksonline.in

ചരിത്രം

1952 ലാണ് കറന്റ് ബുക്സ് പ്രവർത്തനമാരമ്പിച്ചത്. തൃശ്ശൂർ സ്വരാജ് റൗണ്ടിൽ സ്ഥിതിചെയ്തിരുന്ന കെട്ടിടത്തിലായിരുന്നു തുടക്കം ഈ സ്ഥാപനത്തിന്റെ സാനിധ്യത്താൽ ഈ സ്ഥലം 'കറന്റ് മൂല' എന്നറിയപ്പെട്ടു. ഈ സ്ഥാപനം മലയാളത്തിലെ പ്രസിദ്ധരായ പല എഴുത്തുകാരുടെയും സമാഗമ സ്ഥലമായിരുന്നു. മലയാളത്തിലെ പ്രസിദ്ധ ആക്ഷേപഹാസ്യ എഴുത്തുകാരനായിരുന്ന വി.കെ.എൻ 'കറന്റ് മൂല' എന്നതിനെ 'കരണ്ട് മൂല'(കരണ്ട് = വൈദ്യുതി എന്ന അർതഥത്തിൽ) എന്നാണ് വിളിച്ചിരുന്നത്. ആദ്യം പ്രവർത്തിച്ചിരുന്ന കെട്ടിടത്തിൽ നിന്നും മാറി പുതിയ കെട്ടിടത്തിലാണ് ഇപ്പോൾ ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അന്തർദേശീയ തലത്തിൽ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളും കറന്റ് ബുക്ക്സ് സ്വന്തം പുസ്തകശാലകളിലൂടെ വിൽക്കുന്നുണ്ട്[3].

അവലംബം

പുറം കണ്ണി

"https:https://www.search.com.vn/wiki/index.php?lang=ml&q=കറന്റ്_ബുക്സ്&oldid=2697828" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്