കഴുത

സസ്തനിയായ വളർത്തുമൃഗമാണ്‌ കഴുത. ഭാരം വഹിക്കാനായി മനുഷ്യൻ കാലങ്ങളായി ഉപയോഗിച്ചു വരുന്നു. കുതിരയുടെ വർഗ്ഗത്തിലുള്ള ഈ മൃഗത്തിന്‌ രൂപത്തിലും കുതിരയുമായി സാമ്യമുണ്ട്. പാലിനായും കഴുതയെ മനുഷ്യൻ ഉപയോഗിക്കുന്നുണ്ട്.പ്രതികരണം ഒട്ടുമില്ലാതെ ഭാരം ചുമക്കുന്നതിനാൽ കഴുത എന്ന വാക്ക് ബുദ്ധിയില്ലാത്തവൻ എന്നതിന്‌ സമമായി പല സംസ്കാരങ്ങളിലും ഉപയോഗിക്കുന്നു.കാട്ടുകഴുത, ഇണക്കി വളർത്തുന്ന കഴുത എന്നിങ്ങനെ രണ്ട് കഴുതയിനങ്ങളുണ്ട്. ഏഷ്യയിൽ കാണപ്പെടുന്ന കഴുതകൾ പ്രാദേശികനാമങ്ങളിലാണ് അറിയപ്പെടുന്നത്. കുലാൻ, കിയാംഗ്, ഓനിജർ, ഘോർഖാറ് എന്നിവയാണ് അവയിൽ ചിലത്. കാട്ടുകഴുതകൾക്ക് അഞ്ചടിവരെ ഉയരമുണ്ടാകും. സഞ്ചരിക്കുമ്പോൾ മാത്രമാണ് ഇവ സാധാരണയായി കൂട്ടമായി കാണപ്പെടുന്നത്. എന്നാൽ കുലാൻ കഴുതകൾ ഒരാൺകഴുതയും നിരവധി പെൺകഴുതകളും കുട്ടികളുമടങ്ങുന്ന കൂട്ടങ്ങളായാണ് ജീവിക്കുന്നത്. ആഫ്രിക്കൻ കാട്ടുകഴുതകളുടെ പിൻ‌ഗാമികാണ് ഇണക്കി വളർത്തുന്ന കഴുതകൾ.

കഴുത
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Perissodactyla
Family:
Equidae
Genus:
Equus
Subgenus:
Asinus
Species:
E. asinus
Binomial name
Equus asinus
Linnaeus, 1758

ഇതര ലിങ്കുകൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=കഴുത&oldid=4013099" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്