കാർത്ത്യായനിയമ്മ

2018-ൽ തൊണ്ണൂറ്റിയാറാമത്തെ വയസ്സിൽ കേരള സംസ്ഥാന സാക്ഷരതാമിഷന്റെ അക്ഷരലക്ഷം സാക്ഷരതാ പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാംറാങ്ക് നേടി പാസായ ശേഷം ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ഇന്ത്യൻ വനിതയാണ് കാർത്ത്യായനിയമ്മ (ജനനം c. 1922 ).[1] 2019 ൽ കാർത്ത്യായനിയമ്മ ഇന്ത്യയിൽ വനിതകൾക്ക് നൽകുന്ന പരമോന്നത സിവിലിയൻ ബുഹുമതിയായ നാരീശക്തി പുരസ്കാരം നേടി.[2]

കാർത്ത്യായനിയമ്മ
ജനനം1922
ദേശീയത ഇന്ത്യ
അറിയപ്പെടുന്നത്96 ആം വയസ്സിൽ സാക്ഷരതാ പരീക്ഷ ഒന്നാം റാങ്കോടെ പാസായി

ജീവിതരേഖ

1922 ൽ ആണ് മുട്ടം ചിറ്റൂർ പടീറ്റതിൽ വീട്ടിൽ കാർത്ത്യായനിയമ്മ ജനിച്ചത്.[1] കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ചേപ്പാട് സ്വദേശിയാണ്.[3] കുട്ടിക്കാലത്ത് തന്നെ പഠനമുപേക്ഷിച്ച് ജോലിക്ക് പോയിത്തുടങ്ങി. തെരുവ് തൂപ്പുകാരിയായും വീട്ടുജോലിക്കാരിയായും ജോലി ചെയ്തിരുന്ന കാർത്ത്യായനിയമ്മക്ക് ആറ് മക്കളുണ്ടായിരുന്നു.[4] എല്ലാ ദിവസവും പുലർച്ചെ 4 മണിക്ക് എഴുന്നേൽക്കുന്ന സസ്യാഹാരിയാണ് കാർത്ത്യായനിയമ്മ.[4]

മരണം

കാർത്ത്യായനിയമ്മ 2023 ഒക്ടോബർ 10-ന് 101-ാം വയസ്സിൽ ആലപ്പുഴയിൽ വെച്ച് അന്തരിച്ചു.[5]

അംഗീകാരം

2018 ൽ ലക്ഷം വീടു കോളനിയിൽ താമസിച്ചു വരികെയാണ് കാർത്ത്യായനിയമ്മ സാക്ഷരതാ മിഷൻ പരീക്ഷയെഴുതുന്നത്.[6] അറുപതാം വയസ്സിൽ പരീക്ഷ പാസായ മകളാണ് പഠിക്കാൻ അവർക്ക് പ്രചോദനമായത്.[4] കേരള സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരിപാടിയുടെ ഭാഗമായി 2018 ഓഗസ്റ്റിൽ മറ്റ് 40,362 പേർക്കൊപ്പം കാർത്ത്യായനിയമ്മ പരീക്ഷയ്ക്കിരുന്നു.[4][3] തന്റെ ജില്ലയിൽ പരീക്ഷയ്ക്കിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയായിരുന്നു അവർ.[3] ഒൻപതും പന്ത്രണ്ടും വയസ്സുള്ള കൊച്ചുമക്കളാണ് കാർത്ത്യായനിയമ്മക്ക് പാഠങ്ങൾ പകർന്നു നൽകിയിരുന്നത്.[7]

വായന, എഴുത്ത്, ഗണിതശാസ്ത്രം എന്നിവ പഠിച്ച് പരീക്ഷയെഴുതിയ കാർത്ത്യായനിയമ്മ 100 ൽ 98 മാർക്ക് നേടി സംസ്ഥാന തലത്തിൽ ഒന്നാമതായി.[1] "ഒരു കാരണവുമില്ലാതെ ഞാൻ വളരെയധികം പഠിച്ചു. പരീക്ഷ എനിക്ക് വളരെ എളുപ്പമായിരുന്നു " പരീക്ഷക്ക് ശേഷം കാര്ത്ത്യായനിയമ്മ പ്രതികരിച്ചു. [4] പരീക്ഷയിലെ വിജയത്തിനുശേഷം കാർത്തിയായാനി അമ്മ ഒരു ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട താരമായി മാറി. ദീപാവലി വേളയിൽ ചലച്ചിത്ര താരം മഞ്ജു വാര്യർ അവരെ കണ്ടു; സി. രവീന്ദ്രനാഥ് (കേരള വിദ്യാഭ്യാസ മന്ത്രി) അവർക്ക് ഒരു ലാപ്‌ടോപ്പ് നൽകി; കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവർക്ക് മെറിറ്റ് സർട്ടിഫിക്കറ്റ് നൽകി.[8][9][6] 100-ാം വയസ്സിൽ അടുത്ത ലെവൽ പരീക്ഷയിൽ വിജയിക്കുകയെന്നതാണ് തന്റെ ആഗ്രഹമെന്ന് അവർ ദി ഇക്കണോമിക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.[4]

കാർത്ത്യായനിയമ്മ 2019 ൽ കോമൺ‌വെൽത്ത് ഓഫ് ലേണിംഗ് ഗുഡ്‌വിൽ അംബാസഡറായി.[10] 2020 മാർച്ചിൽ ഇന്ത്യൻ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അവർക്ക് 2019 ലെ നാരീശക്തി പുരസ്കാരം നൽകി. പുരസ്കാരം ലഭിച്ച കേരളത്തിൽ നിന്നുള്ള മറ്റൊരു വ്യക്തി 105 ആം വയസ്സിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷയെഴുതി പാസായ ഭാഗീരഥിയമ്മ ആയിരുന്നു.[11][1]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കാർത്ത്യായനിയമ്മ&oldid=4023435" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ