കിം കാട്രൽ

ബ്രിട്ടനിലെ ചലച്ചിത്ര അഭിനേത്രി

കിം വിക്ടോറിയ കാട്രൽ (/kəˈtræl/; ജനനം 21 ഓഗസ്റ്റ് 1956) ഒരു ബ്രിട്ടീഷ്-കനേഡിയൻ അഭിനേത്രിയാണ്. എച്ച്‌.ബി‌.ഒ.യുടെ സെക്‌സ് ആൻഡ് ദി സിറ്റി (1998-2004) എന്ന ടെലിവിഷൻ പരമ്പരയിലെ സാമന്ത ജോൺസ് എന്ന കഥാപാത്രത്തിലൂടെ കൂടുതൽ അറിയപ്പെടുന്നത അവർ, ഇതിലെ വേഷത്തിന് അഞ്ച് എമ്മി അവാർഡ് നാമനിർദ്ദേശങ്ങളും നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാര നാമനിർദ്ദേശങ്ങളും 2002 ലെ മികച്ച സഹനടിക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടി. സെക്‌സ് ആൻഡ് ദി സിറ്റി (2008), സെക്‌സ് ആൻഡ് ദി സിറ്റി 2 (2010) എന്നീ ചിത്രങ്ങളിൽ അവൾ തന്റെ വേഷം ആവർത്തിച്ച് അഭിനയിച്ചു.

കിം കാട്രൽ
കിം കാട്രൽ 2012ൽ
ജനനം
കിം വിക്ടോറിയ കാട്രൽ

(1956-08-21) 21 ഓഗസ്റ്റ് 1956  (67 വയസ്സ്)
പൗരത്വം
  • ബ്രിട്ടീഷ്
  • കനേഡിയൻ
  • അമേരിക്കൻ
കലാലയംലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർട്ട്
അമേരിക്കൻ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്സ്
തൊഴിൽനടി
സജീവ കാലം1975–ഇതുവരെ
അറിയപ്പെടുന്നത്സെക്സ് ആൻറ് ദ സിറ്റി
മാനെക്വിൻ
സ്റ്റാർ ട്രെക്ക് VI: അൺഡിസ്കവേഡ് കണ്ട്രി
ജീവിതപങ്കാളി(കൾ)
ലാറി ഡേവിസ്
(m. 1977; ann. 1979)
ആന്ദ്രെ ജെ. ലൈസൺ
(m. 1982; div. 1989)
മാർക്ക് ലെവിൻസൺ
(m. 1998; div. 2004)

ആദ്യകാലം

ലിവർപൂളിലെ[1] മോസ്ലി ഹിൽ ജില്ലയിൽ 1956 ഓഗസ്റ്റ് 21 ന്[2] സെക്രട്ടറി ഗ്ലാഡിസ് ഷെയ്‌നിന്റെയും (മുമ്പ്, ബാഗ്ഗ്) കൺസ്ട്രക്ഷൻ എഞ്ചിനീയറായിരുന്ന ഡെന്നിസ് കാട്രലിന്റെയും മകളായി കിം വിക്ടോറിയ കാട്രൽ ജനിച്ചു.[3] അവർക്ക് ക്രിസ്റ്റഫർ എന്നൊരു സഹോദരനുണ്ടായിരുന്നു (മരണം 2018).[4][5] കിമ്മിന് മൂന്ന് മാസം പ്രായമുള്ളപ്പോൾ, കുടുംബം കാനഡയിലേക്ക് കുടിയേറുകയും ബ്രിട്ടീഷ് കൊളംബിയയിലെ കോർട്ടനയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു. 11 വയസ്സുള്ളപ്പോൾ, മുത്തശ്ശിക്ക് അസുഖം ബാധിച്ചതോടെ അവൾ ലിവർപൂളിലേക്ക് മടങ്ങിപ്പോയി. ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർട്ടിൽ[6] അഭിനയകലയിൽ പരീക്ഷയെഴുതിയ അവർ ഒരു വർഷത്തിനുശേഷം കാനഡയിലേക്ക് മടങ്ങിപ്പോകുകയും 16-ാം വയസ്സിൽ ആദ്യ വേഷത്തിനായി ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മാറുകയും ചെയ്തു.

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കിം_കാട്രൽ&oldid=3811478" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്