കുറിത്തലയൻ വാത്ത്‌

മധ്യേഷ്യയിലെ പർവത തടാകങ്ങൾക്കടുത്തും തെക്കേ ഏഷ്യയിൽ ശൈത്യകാലത്തും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ തെക്ക് വരെ കാണപ്പെടുന്ന ഒരിനം വാത്തപ്പക്ഷിയാണ് കുറിത്തലയൻ വാത്ത. വൻ‌വാത്ത എന്നും അറിയപ്പെടുന്നു.[2] [3][4][5] മദ്ധ്യേഷ്യയിൽ മലയോടു ചേർന്ന തടാകങ്ങളിൽ കൂട്ടമായി കാണപ്പെടുന്നു. തണുപ്പുകാലത്ത് തെക്കൻ ഏഷ്യയിലേക്ക് ചേക്കേറുന്ന ഇവ ഇന്ത്യയുടെ തെക്കേ അറ്റം വരെ എത്തുന്നു. തറയിലുണ്ടാക്കുന്ന കൂടുകളിൽ മൂന്നു മുതൽ എട്ടു വരെ മുട്ടകളിടുന്നു. വേനൽക്കാലത്ത് സമുദ്രനിരപ്പിൽ നിന്നും വളരെ ഉയരത്തിലുള്ള തടാകങ്ങളിൽ ജീവിക്കുകയും അധികം ഉയരമില്ലാത്ത പുല്ലുകൾ ഉള്ളിടത്ത് തീറ്റ തേടുകയും ചെയ്യുന്നു. ഹിമാലയം കടക്കുന്നതിനു മുമ്പ് തിബറ്റ്, കസാക്കിസ്ഥാൻ, മംഗോളിയ, റഷ്യ എന്നിവിടങ്ങളിൽ നിന്നു് തെക്കുഭാഗത്തേക്ക് ചേക്കേറും. കാക്കകൾ, കുറുക്കന്മാർ, കടൽ പരുന്തുകൾ, കടൽകാക്കകൾ എന്നിവയാണ് പ്രധാന ശത്രുക്കൾ.

Bar-headed goose
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain:Eukaryota
കിങ്ഡം:Animalia
Phylum:കോർഡേറ്റ
Class:Aves
Order:Anseriformes
Family:Anatidae
Genus:Anser
Species:
A. indicus
Binomial name
Anser indicus
(Latham, 1790)
Synonyms

Anser indica (lapsus)
Eulabeia indica (Reichenbach, 1852)

Anser indicus
bar-headed goose, തൃശൂർ ജില്ലയിലെ കോൾ നിലങ്ങളിൽ നിന്നും

ഈ പക്ഷി വളരെ ഉയരത്തിൽ പറക്കുന്ന പക്ഷികളിൽ ഒന്നാണെന്നു കരുതുന്നു. ലോകത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ അഞ്ചാമത്തേതായ മക്കാലു കൊടുമുടികൾ കടന്നുപോകാറുണ്ട്. മറ്റു പല ചേക്കേറുന്ന പക്ഷികളും കുറഞ്ഞ ഉയരത്തിൽ പറക്കുമ്പോൾ കുറിത്തലയൻ വാത്ത വളരെ ഉയരത്തിൽ പറക്കുന്നതിന്റെ രഹസ്യം ശാസ്ത്രജ്ഞർക്ക് പിടികിട്ടിയിട്ടില്ല. ഈ വാത്തയ്ക്ക് വേനൽക്കാലത്ത് പ്രജനനകാലത്ത് ഹിമാലയം കടക്കാൻ ഏഴുമണിക്കൂറിന്റെ നിറുത്താതെയുള്ള ഒറ്റ പറക്കൽ മതി. അവ പോകുന്ന ദിശയിൽ അനുകൂലമായ കാറ്റ് ഉണ്ടായിരിക്കുമെങ്കിലും അവ അതിന്റെ ആനുകൂല്യം എടുക്കാതെ കാറ്റൊടുങ്ങുന്ന രാത്രി സമയങ്ങളിലാണ് പറക്കുന്നത്. മറ്റുള്ള വാത്തകളേക്കാൾ വ്യത്യാസമുള്ള ഭാരവും അല്പം വിസ്താരമുള്ള ചിറകുകളും അവയെ ഉയരത്തിൽ പറക്കാൻ സഹായിക്കുന്നുണ്ട്.

ഓക്സിജൻ കുറഞ്ഞ അവസ്ഥകളിൽ അവയ്ക്ക് ആഴത്തിലും ഫലവത്തായും ശ്വസിക്കാൻ പറ്റുമെന്ന് പഠനങ്ങൾ കാണിക്കുന്നു. മറ്റു വാത്തുകളേക്കാൾ കുറിത്തലയൻ വാത്തുകളുടെ രക്തത്തിലെ ഹീമോഗ്ലോബിനിൽ കൂടുതൽ ഓക്സിജന്റെ സാന്നിധ്യമുണ്ട്. കൈർഗിസ്ഥാനിൽ നിന്നും തെക്കോട്ടു ചേക്കേറുന്ന കുറിത്തലയൻ വാത്തകൾ പടിഞ്ഞാറൻ തിബറ്റിലും തെക്കൻ താജിക്കിസ്ഥാനിലും 20 മുതൽ 30 ദിവസം വരെ തങ്ങിയ ശേഷമാണ് യാത്ര തുടരുന്നത്. ഇന്ത്യയിലെത്തുന്ന ഇവ കൃഷിയിടങ്ങളിൽ നെല്ല്, ഗോതമ്പ്, ബാർലി എന്നിവ കഴിച്ചു ജീവിക്കും, ചിലപ്പോൾ കൃഷിയ്ക്ക് നാശമുണ്ടാക്കുകയും ചെയ്യുന്നു. തലയിന്മേലുള്ള കറുത്ത വര ഇവയെ മറ്റു ചാര വാത്തകളിൽ നിന്നും വേർതിരിക്കുന്നു. ഇവയ്ക്ക് ഈ ഗണത്തിൽ പെട്ട മറ്റുള്ളവയേക്കാൾ മങ്ങിയ നിറമാണുള്ളത്. പ്രായപൂർത്തിയായ ഒരു പക്ഷിയ്ക്ക് 71-76 സെ.മീ നീളവും 1.87 മുതൽ 3,2 കി.ഗ്രാം വരെ തൂക്കവും കാണും. ടിബറ്റൻ പീഠഭൂമിയിലാണ് ഇവ സാധാരണ കൂടുണ്ടാക്കുന്നത്. കുറിത്തലയൻ വാത്ത മറ്റു പക്ഷികളോട് സഹവർത്തിത്തോട് കഴിയുന്നവയും മറ്റുള്ളവയ്ക്ക് ഒരു ശല്യവും ഉണ്ടാക്കാത്തതുമാണ്.

അവലംബം

  • ദക്ഷിണേന്ത്യയിലെ അപൂർവ പക്ഷികൾ, സി.റഹിം- ചിന്ത പബ്ലിഷേഴ്സ്

പുറത്തേക്കുള്ള കണ്ണികൾ

🔥 Top keywords: പി.എൻ. പണിക്കർവായനദിനംതുഞ്ചത്തെഴുത്തച്ഛൻബിഗ് ബോസ് (മലയാളം സീസൺ 6)കുമാരനാശാൻഈദുൽ അദ്‌ഹവള്ളത്തോൾ നാരായണമേനോൻപ്രധാന താൾപ്രത്യേകം:അന്വേഷണംഉള്ളൂർ എസ്. പരമേശ്വരയ്യർചെറുശ്ശേരിവൈക്കം മുഹമ്മദ് ബഷീർസുഗതകുമാരിമലയാളം അക്ഷരമാലആധുനിക കവിത്രയംചങ്ങമ്പുഴ കൃഷ്ണപിള്ളപാത്തുമ്മായുടെ ആട്ആടുജീവിതംബാബർകുഞ്ചൻ നമ്പ്യാർമലയാളംഒ.എൻ.വി. കുറുപ്പ്പ്രാചീനകവിത്രയംമധുസൂദനൻ നായർഅക്‌ബർകുഞ്ഞുണ്ണിമാഷ്ഇന്ത്യൻ പാർലമെന്റ്കഥകളിഹുമായൂൺമുഗൾ സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്കേരളംജഹാംഗീർഷാജഹാൻചണ്ഡാലഭിക്ഷുകികമല സുറയ്യതകഴി ശിവശങ്കരപ്പിള്ളഔറംഗസേബ്എം.ടി. വാസുദേവൻ നായർ