കെ.കെ. കുമാരപിള്ള

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ നിയമസഭാംഗവുമായിരുന്നു കെ.കെ. കുമാരപിള്ള (ജീവിതകാലം: 05 ഒക്ടോബർ 1927 - 05 ജനുവരി 2000)[1]. കുട്ടനാട് നിയമസഭാമണ്ഡലത്തിൽ നിന്നും മൂന്നാം കേരളനിയമസഭയിലേക്കും, അമ്പലപ്പുഴ നിന്ന് അഞ്ചാം കേരളനിയമസഭയിലേക്കും ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മൂന്നും അഞ്ചും കേരളനിയമസഭകളിൽ ആർ.എസ്.പി.യേയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചത്. ആർ.എസ്.പി.യുടെ സംസ്ഥാന സെക്രട്ടറിയും ജെ.എസ്.എസിന്റെ[2] സ്ഥാപക പ്രസിഡന്റുമായിരുന്നു.

കെ.കെ. കുമാരപിള്ള
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മാർച്ച് 22 1977 – നവംബർ 30 1979
മുൻഗാമിവി.എസ്. അച്യുതാനന്ദൻ
പിൻഗാമിപി.കെ. ചന്ദ്രാനന്ദൻ
മണ്ഡലംഅമ്പലപ്പുഴ
ഓഫീസിൽ
മാർച്ച് 3 1967 – ജൂൺ 26 1970
പിൻഗാമിഉമ്മൻ തലവടി
മണ്ഡലംകുട്ടനാട്
വ്യക്തിഗത വിവരങ്ങൾ
ജനനം(1927-10-05)ഒക്ടോബർ 5, 1927
കരുമാടി
മരണംജനുവരി 5, 2000(2000-01-05) (പ്രായം 72)
രാഷ്ട്രീയ കക്ഷിആർ.എസ്.പി.
പങ്കാളികെ. ദേവകിക്കുട്ടിയമ്മ
കുട്ടികൾഒരു മകൻ രണ്ട് മകൾ
മാതാപിതാക്കൾ
As of ജനുവരി 5, 2021
ഉറവിടം: നിയമസഭ

കുടുംബം

സ്വാതന്ത്ര്യസമര സേനാനിയും അധ്യാപകനും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ.കുഞ്ചുപിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1927 ഒക്ടോബർ 5ന് ജനിച്ചു[3]. ആർ.എസ്.പിയുടെ മുൻ അഖിലേന്ത്യാ സെക്രട്ടറിയും പാർലമെന്റ് അംഗവുമായിരുന്ന എൻ. ശ്രീകണ്ഠൻ നായരുടെ ഭാര്യ കെ. മഹേശ്വരിയമ്മ സഹോദരിയാണ്[4]. മഹേശ്വരിയമ്മയെ കൂടാതെ ഇദ്ദേഹത്തിന് മീനാക്ഷിയമ്മ, വിജയമ്മ , കൃഷ്ണകുമാരി എന്നീ മൂന്ന് സഹോദരികൾ കൂടെയുണ്ട്. കെ. ദേവകകിക്കുട്ടിയമ്മയാണ് ഭാര്യ ഇവർക്ക് ഒരു മകനും രണ്ട് മകളുമാണുണ്ടായിരുന്നത്.

രാഷ്ട്രീയ ജീവിതം

സ്റ്റേറ്റ് കോൺഗ്രസുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടിയാണ് ഇദ്ദേഹം പൊതു രംഗത്തേക്ക് കടന്നു വരുന്നത്. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭത്തിലും ഗോവൻ വിമോചന സമരത്തിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. പിന്നീട് ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന ഇദ്ദേഹം വിദ്യാർത്ഥി ഫെഡറേഷന്റെ സെക്രട്ടറി ആകുകയും ചെയ്തു. കെ.എസ്.പി.യിൽ അംഗമായ ഇദ്ദേഹം പിന്നീട് ആർ.എസ്.പി.യുടെ സ്ഥാപകനേത്താക്കളിൽ ഒരാളായി മാറുകയും ആർ.എസ്.പി.യുടെ സംസ്ഥാനക്കമിറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിക്കുകയും ചെയ്തു[5]. ഏകദേശം പന്ത്രണ്ട് വഷത്തോളം ആർ.എസ്.പി.യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നു. അമ്പലപ്പുഴ മണ്ഡലത്തിൽനിന്ന് 1952-ൽ ഇദ്ദേഹം തിരു-ക്കൊച്ചി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1967-ൽ കുട്ടനാട്ടു നിന്നും 1977-ൽ അമ്പലപ്പുഴ നിന്നും ഇദ്ദേഹം കേരള നിയമസഭയിൽ അംഗമായിട്ടുണ്ട്[5]. ട്രേഡ് യൂണിയൻ രംഗത്ത് സജീവ പങ്കാളിയായിരുന്ന് ഇദ്ദേഹം പിന്നീട് സി.പി.ഐ.യിലേക്കും[6] അതിനു ശേഷം ജെ.എസ്.എസിലേക്കും മാറി. 2000 ജനുവരി 5ന് അന്തരിച്ചു.

തിരഞ്ഞെടുപ്പ് ചരിത്രം

ക്രമംവർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിലഭിച്ച വോട്ടുകൾഭൂരിപക്ഷംതൊട്ടടുത്ത സ്ഥാനാർത്ഥിപാർട്ടിവോട്ടുകൾ
11977[7]അമ്പലപ്പുഴ നിയമസഭാമണ്ഡലംകെ.കെ. കുമാരപിള്ളആർ.എസ്.പി.32,0565,585വി.എസ്. അച്യുതാനന്ദൻസി.പി.ഐ.എം.26,471
21970[8]അമ്പലപ്പുഴ നിയമസഭാമണ്ഡലംവി.എസ്. അച്യുതാനന്ദൻസി.പി.ഐ.എം.28,5962,768കെ.കെ. കുമാരപിള്ളആർ.എസ്.പി.25,828
31967[9]കുട്ടനാട് നിയമസഭാമണ്ഡലംകെ.കെ. കുമാരപിള്ളആർ.എസ്.പി.23,7977,164ടി. ജോൺകേരള കോൺഗ്രസ്16,633

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=കെ.കെ._കുമാരപിള്ള&oldid=3821176" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ