കെ.ബാലകൃഷ്ണ കുറുപ്പ്

മലയാള സാഹിത്യകാരൻ

കുനിയേടത്ത് ബാലകൃഷ്ണ കുറുപ്പ് (20 ജനുവരി 1927 - 23 ഫെബ്രുവരി 2000) മലയാള സാഹിത്യകാരൻ ആയിരുന്നു രാഷ്ട്രീയത്തിലും, പത്രപ്രവർത്തനത്തിലും, അധ്യാപന മേഖലയിലും പ്രവർത്തിച്ചിട്ടുണ്ട്. ചരിത്രം, മനഃശാസ്ത്രം, ജ്യോതിഷം എന്നീ മേഖലകളിൽ പണ്ഡിതനായിരുന്നു, ഈ മേഖലകളിൽ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട് .1998-ൽ ആർഷ ഭൂമിയിലെ ഭോഗസിദ്ധി(തന്ത്ര വിദ്യ ഒരു പഠനം) എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി യുടെ കെ.ആർ.നമ്പൂതിരി എൻഡോവ്മെന്റ് ലഭിച്ചു. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് മെമ്പർ ആയിരുന്നു.[1]

കെ.ബാലകൃഷ്ണ കുറുപ്പ്
ജനനം(1927-01-20)ജനുവരി 20, 1927
ചേവായൂർ, കോഴിക്കോട്
മരണം23 ഫെബ്രുവരി 2000(2000-02-23) (പ്രായം 73)
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംഇംഗ്ലീഷ് സാഹിത്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം
തൊഴിൽഅധ്യാപകൻ,ചരിത്രകാരൻ, സാഹിത്യകാരൻ
ജീവിതപങ്കാളി(കൾ)ടി.വൈ.ദേവകിയമ്മ
മാതാപിതാക്ക(ൾ)അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി, കുനിയേടത് ചെറിയമ്മമ്മ

ജീവചരിത്രം 

കോഴിക്കോട് ജില്ലയിലെ ചേവായൂരിൽ അരീക്കോടി പറമ്പത്ത് നാരായണൻ അടിയോടി, കുനിയേടത് ചെറിയമ്മമ്മ എന്നിവരുടെ മകനായി 1927 ജനുവരി 20-ന് ജനനം. സ്കൂൾ പഠനകാലം മുതൽ തന്നെ സജീവ കമ്മ്യൂണിസ്റ്റ് പ്രവർത്തകനായിരുന്നു. 1960-കളിൽ സജീവരാഷ്ട്രീയം ഉപേക്ഷിച്ച ഇദ്ദേഹം ഇംഗ്ലീഷ് സാഹിത്യം, സാമ്പത്തികശാസ്ത്രം, സാമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനാന്തരബിരുദം നേടി. ബംഗാളിലായിരുന്ന സമയത്ത് ജ്യോതിഷത്തോട് തോന്നിയ താല്പര്യം കൊണ്ട് ജ്യോതിഷത്തിൽ പാണ്ഡിത്യം നേടി[1].ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ദീർഘനാൾ അധ്യാപകനായി ജോലി ചെയ്തു.[1] 

ചരിത്രം, ജ്യോതിഷം, മനഃശാസ്ത്രം, ഒക്ക്യൂലറ്റിസം, തത്വശാസ്ത്രം എന്നിവയാണ് ഇദ്ദേഹത്തിന്റ മേഖലകൾ.[2]

ടി.വൈ. ദേവകിയമ്മയാണ് ഇദ്ദേഹത്തിന്റെ ഭാര്യ.[3] നാലുമക്കളാണ് ഇവർക്കുണ്ടായിരുന്നത്. 2000 ഫെബ്രുവരി 23-ന് കോഴിക്കോട്ടെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. മരണസമയത്ത് 73 വയസ്സായിരുന്നു. കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും എന്ന കൃതി മരണാനന്തരം പ്രസിദ്ധീകരിച്ചു.[4]

കൃതികൾ 

അവലംബം

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്