കൊള്ള

2023 മലയാള ചലച്ചിത്രം

സൂരജ് വർമ്മ സംവിധാനം ചെയ്ത് 2023-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് കൊള്ള.[3] രജിഷ വിജയനും പ്രിയ പ്രകാശ് വാര്യരുമാണ് ഈ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.[4] ജാസിം ജലാലും നെൽസൺ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.[5] ഷാൻ റഹ്മാൻ സംഗീതം നൽകിയിരിക്കുന്നു, രാജവേൽ മോഹൻ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.[6] രവി മാത്യു പ്രൊഡക്ഷൻസിന്റെ സഹകരണത്തോടെ രജീഷ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രജീഷ് കെ.വി ആണ് ചിത്രം നിർമ്മിച്ചത്.[5][7] 2008 ലെ ചേലേമ്പ്ര ബാങ്ക് കവർച്ചയെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[8]

കൊള്ള
പോസ്റ്റർ
സംവിധാനംസൂരജ് വർമ്മ
നിർമ്മാണം
  • രജീഷ് കെ.വി
രചന
  • ജാസിം ജലാൽ
  • നെൽസൺ ജോസഫ്
കഥ
  • ബോബി
  • സഞ്ജയ്
അഭിനേതാക്കൾ
സംഗീതംഷാൻ റഹ്മാൻ
ഛായാഗ്രഹണംരാജവേൽ മോഹൻ
ചിത്രസംയോജനംഅർജു ബെൻ
സ്റ്റുഡിയോ
  • രവി മാത്യൂ പ്രൊഡക്ഷൻസ്
  • ലച്ചു രജീഷ് ഫിലിംസ്
വിതരണംഅയ്യപ്പൻ മൂവീസ് റിലീസ്
റിലീസിങ് തീയതി
  • 9 ജൂൺ 2023 (2023-06-09)[1]
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്3 കോടി[2]
സമയദൈർഘ്യം123 മിനിറ്റുകൾ

അഭിനേതാക്കൾ

സംഗീതം

ഷാൻ റഹ്മാനാണ് ഈ സിനിമയുടെ സംഗീതം ഒരുക്കിയിരിക്കുന്നത്.

നമ്പർ.തലക്കെട്ട്വരികൾഗായകർനീളം
1."ആരാണു നാം"വിനായക് ശശികുമാർപ്രിയ പ്രകാശ് വാര്യർ3:58
2."ദ ഹീസ്റ്റ് ഗാനം"നെൽസൺആതിര നായർ3:15
മൊത്തം നീളം:7:13

റിലീസ്

തിയേറ്റർ

9 ജൂൺ 2023 ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തു.[9]

ഹോം മീഡിയ

ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം മനോരമമാക്സ് ആണ് സ്വന്തമാക്കിയത്.[10][11] ജൂലൈ 27 മുതൽ ചിത്രത്തിന്റെ ഓൺലൈൻ സംപ്രേഷണം മനോരമമാക്സിൽ ആരംഭിച്ചു.[12][13]

സ്വീകരണം

നിരൂപക സ്വീകരണം

ദ ഇന്ത്യൻ എക്സ്പ്രസിലെ നിരൂപകൻ അനന്ദു സുരേഷ് ചിത്രത്തിന് 5-ൽ 2 സ്റ്റാർ നൽകി.[3]

"'കൊള്ള' ഒരു ത്രില്ലറാണ്, ഒരു മുറുക്കിനെക്കാൾ കൂടുതൽ ട്വിസ്റ്റുകളുള്ള ഒരു മികച്ച കഥ ഉണ്ടായിരുന്നിട്ടും, ഒരിക്കലും അതിന്റെ പൂർണ്ണ ശേഷിയിൽ എത്തുന്നില്ല." എന്ന് ദ ഹിന്ദുവിലെ ശിൽപ നായർ ആനന്ദ് എഴുതി.[14]

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=കൊള്ള&oldid=3961111" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്