കോടോകു-ഇൻ

ജപ്പാനിലെ കനഗാവയിലെ കാമകുര എന്ന സ്ഥലത്തുള്ള ബുദ്ധമത ക്ഷേത്രമാണ് കോടോകു-ഇൻ (高徳院?). ജോഡോ-ഷു എന്ന വിഭാഗത്തിന്റെ ക്ഷേത്രമാണിത്.

അമിഡ ബുദ്ധ, കോടോകു-ഇൻ
പ്രതിമയുടെ സമീപദൃശ്യം
കാമകുര ഡൈബാറ്റ്സുവിന്റെ സമീപദൃശ്യം

അമിഡ ബുദ്ധന്റെ 1252-ൽ കാമകുര കാലഘട്ടത്തിൽ പണിയിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ഒരു വലിയ ഓട്ട് പ്രതിമയാണ് ഈ ക്ഷേത്രത്തിന്റെ പ്രത്യേകത. ജപ്പാനിലെ ഏറ്റവും പ്രധാനപ്പെട്ട ഐക്കണുകളിലൊന്നാണിത്. ഒരു വലിയ മരപ്രതിമയാണ് ഈ സ്ഥാനത്തുണ്ടായിരുന്നത്. അത് നശി‌ച്ചശേഷമാണ് ഓട്ടുപ്രതിമ പണികഴിപ്പിച്ചത്. ഓട്ടുപ്രതിമയ്ക്ക് സംരക്ഷണമായി ഉണ്ടായിരുന്ന ഹാൾ പലവട്ടം നശിച്ചുപോയിട്ടുണ്ട്. നൂറ്റാണ്ടുകളായി തുറന്നന്നിലയിലാണ് പ്രതിമ.

ബുദ്ധപ്രതിമ

1930-കളിലെ സഞ്ചാരികൾക്കായുള്ള പോസ്റ്റർ

അമിതാഭ ബുദ്ധന്റെ ഒരു വലിയ ഓട്ടുപ്രതിമയാണ് കമാകുരയിലെ വലിയ ബുദ്ധപ്രതിമ എന്നറിയപ്പെടുന്നത്. കമാകുരയിലെ കോടോകു ഇൻ ക്ഷേത്രത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജപ്പാനിലെ കനഗാവ പ്രിഫെക്ചറിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരുപക്ഷേ 1252-ൽ കാമകുര കാലഘട്ടത്തിലായിരിക്കാം ഈ ഓട്ടുപ്രതിമ പണികഴിപ്പിക്കപ്പെട്ടത്. ഇതാണ് ക്ഷേത്രത്തിലുള്ള വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഈ പ്രതിമ പണികഴിപ്പിക്കുന്നതിന് മുൻപ് ഇവിടെ മരത്തിൽ നിർമിച്ച ഒരു വലിയ ശിൽപ്പമുണ്ടായിരുന്നു. 1243-ൽ പത്ത് വർഷ‌ത്തെ അദ്ധ്വാനത്തിനുശേഷമാണ് മരത്തിന്റെ പ്രതിമയുടെ പണി തീർന്നത്. ഇനാഡ എന്ന കുലീനസ്ത്രീയും ബുദ്ധമതസന്യാസിയായ ജോകോ എന്നയാളുമാണ് ഇതിനായുള്ള പണം ശേഖരിച്ചത്. ഒരു കൊടുങ്കാറ്റിൽ 1248-ൽ ഈ പ്രതിമയ്ക്ക് നാശനഷ്ടം സംഭവിച്ചു. പ്രതിമ സൂക്ഷിച്ചിരുന്ന വലിയ ഹാളും നശിച്ചുപോയി. അടുത്ത ശിൽപ്പം ഓടിൽ നിർമ്മിക്കാമെന്ന് ജോകോ നിർദ്ദേശിച്ചു. പ്രതിമയ്ക്കും പ്രതിമ സൂക്ഷിക്കാനുള്ള കെട്ടിടത്തിനും വേണ്ടിയുള്ള പണം ശേഖരിക്കപ്പെട്ടു.[1] ഓനോ ഗോറോമോൺ എന്നയാളാകാം മൂശയിൽ ശിൽപ്പം തയ്യാറാക്കിയത്.[2] താൻജി ഹിസാടോമോ എന്ന വ്യക്തിയാകാനും സാദ്ധ്യതയുണ്ട്/[3] ഇവർ രണ്ടാളുമായിരുന്നു അക്കാലത്ത് ഓട്ട് നിർമിതികൾ ഉണ്ടാക്കുന്നതിൽ പ്രമുഖർ.[4] ഒരുസമയത്ത് പ്രതിമയിൽ ഗിൽഡ് പണികളുണ്ടായിരുന്നു. പ്രതിമയുടെ ചെവികൾക്കടുത്ത് ഇപ്പോഴും സ്വർണ്ണത്തിന്റെ അംശങ്ങളുണ്ട്.[5]

1334-ൽ ഒരു കൊടുങ്കാറ്റിൽ പ്രതിമ സൂക്ഷിച്ചിരുന്ന കാൾ നശിച്ചു. ഇത് പുതുക്കിപ്പണിയപ്പെട്ടുവെങ്കിലും 1369-ൽ മറ്റൊരു കൊടുങ്കാറ്റിൽ വീണ്ടും നശിച്ചു. ഇത് വീണ്ടും നിർമ്മിക്കപ്പെട്ടു.[1] ഇവിടെയുണ്ടായിരുന്ന അവസാന കെട്ടിടം 1498 സെപ്റ്റംബർ 20-നുണ്ടായ സുനാമിയിൽ ഒഴുകിപ്പോയി. മുരോമാച്ചി കാലഘട്ടത്തിലായിരുന്നു ഇത്.[6] അതിനുശേഷം ഈ പ്രതിമ തുറസായ സ്ഥലത്താണ് നിൽക്കുന്നത്.[6]

അടിസ്ഥാനമുൾപ്പെടെ 13.35 മീറ്റർ ഉയരമാണ് പ്രതിമയ്ക്കുള്ളത്.[7] ഏകദേശം 93 ടൺ ഭാരവും പ്രതിമയ്ക്കുണ്ട്. അകം പൊള്ളയായ പ്രതിമയാണിത്. സന്ദർശകർക്ക് ഉൾഭാഗം കാണാവുന്നതാണ്. വർഷങ്ങളായി പല സന്ദർശകരും ഉള്ളിൽ ചുവരെഴുത്തുകൾ നടത്തിയിട്ടുണ്ട്.[8] ഒരുകാലത്ത് ശിൽപ്പത്തിന്റെ താഴെ ഭാഗത്തായി ഓട്ടിൽ നിർമിച്ച മുപ്പത്തിരണ്ട് താമരമൊട്ടുകൾ ഉണ്ടായിരുന്നു. ഇന്ന് ഇവയിൽ നാലെണ്ണമേ നിലവിലുള്ളൂ.[9]

1923 -ലെ ഭൂകമ്പം പ്രതിമയുടെ അടിസ്ഥാനം നശിക്കാനിടയാക്കി. ഇത് 1925-ൽ പുനർനിർമിച്ചു.[1]1960–61 കാലത്ത് പ്രതിമയുടെ അറ്റകുറ്റപ്പണികൾ നടത്തപ്പെട്ടു. കഴുത്ത് സംരക്ഷിക്കുകയും ഭൂകമ്പങ്ങളിൽ നിന്ന് ഇതിനെ സംരക്ഷിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു.[1]

2016-കളുടെ തുടക്കത്തിൽ കൂടുതൽ ഗവേഷണങ്ങളും അറ്റകുറ്റപ്പണികളും നടത്തുകയുണ്ടായി.[10]

വിശദാംശങ്ങൾ

  • ഭാരം: 121 ടൺ[11]
  • ഉയരം: 13.35 metres (43.8 ft)
  • മുഖത്തിന്റെ നീളം: 2.35 metres (7 ft 9 in)
  • കണ്ണിന്റെ നീളം: 1.0 metre (3 ft 3 in)
  • വായുടെ നീളം: 0.82 metres (2 ft 8 in)
  • ചെവിയുടെ നീളം: 1.90 metres (6 ft 3 in)
  • രണ്ട് മുട്ടുകൾ തമ്മിലുള്ള അകലം: 9.10 metres (29.9 ft)
  • ‌കയ്യിലെ തള്ളവിരലിന്റെ ചുറ്റളവ്: 0.85 metres (2 ft 9 in)

റുഡ്യാഡ് കിപ്ലിങ്ങിന്റെ കവിത

റുഡ്‌യാഡ് കിപ്ലിംഗ് 1901-ൽ രചിച്ച കിം എന്ന നോവലിന്റെ ആദ്യ അദ്ധ്യായങ്ങൽക്ക് മുന്നിലായി കൊടുത്തിട്ടുള്ള കവിതാശകലങ്ങളിൽ ഈ പ്രതിമയെ "ദ ബുദ്ധ അറ്റ് കാമകുര" എന്നാണ് വിശേഷിപ്പിക്കുന്നത്. കിപ്ലിംഗ് 1892-ൽ ഈ ക്ഷേത്രം സന്ദർശിച്ചതിനുശേഷം എഴുതിയ കവിതയിൽ നിന്നാണ് ഈ വരികൾ എടുത്തിട്ടു‌ള്ളത്.[12] കവിതയുടെ പൂർണ്ണരൂപം 1903-ലെ "ദ ഫൈവ് നേഷൻസ്" എന്ന കൃതിയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.[12]

ചിത്രശാല

ഇവയും കാണുക

  • ജപ്പാനിലെ ബുദ്ധമതം സംബന്ധിച്ച ഗ്ലോസ്സറി - ജപ്പാനിലെ ബുദ്ധമതം, ജപ്പാനിലെ ബുദ്ധമതസംബന്ധമായ കല, ജപ്പാനിലെ ബുദ്ധമതക്ഷേത്രങ്ങളുടെ രൂപകൽപ്പന എന്നിവ സംബന്ധിച്ച പദങ്ങളുടെ വിശദീകരണത്തിന്.
  • ജപ്പാനിലെ അമൂലയ് ദേശീയ സ്വത്തുക്കളുടെ പട്ടിക
  • ടിയാൻ ടാൻ ബുദ്ധ - ഹോങ്ക് കോങ്ങിൽ സ്ഥിതി ചെയ്യുന്ന ഈ പ്രതിമയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ളത്.
  • ടോഡായ്-ജി - നാരയിലെ ക്ഷേത്രം. ജപ്പാനിലെ ഏറ്റവും വലിയ ബുദ്ധ ശിൽപ്പം.
  • ഉഷികു ഡൈബാറ്റ്സു - ജപ്പാനിലെ ഏറ്റവും ഉയരമു‌ള്ള ബുദ്ധപ്രതിമ. ഉഷികു എന്ന സ്ഥലത്തുള്ളത്.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ Buddha at Kamakura എന്ന താളിലുണ്ട്.

35°19′01″N 139°32′09″E / 35.31684°N 139.53573°E / 35.31684; 139.53573

"https:https://www.search.com.vn/wiki/index.php?lang=ml&q=കോടോകു-ഇൻ&oldid=3970145" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ