ഖാദി

പരുത്തികൊണ്ടോ പട്ടുകൊണ്ടോ കമ്പിളികൊണ്ടോ കൈകൊണ്ടു ചർക്കപോലുള്ള യന്ത്രങ്ങൾ ഉപയോഗിച്ച് ഇൻഡ്യയിൽ വെച്ച് നൂൽ നൂൽത്തതും കൈത്തറിയുപയോഗിച്ച് ഇൻഡ്യയിൽനെയ്തെടുക്കുന്ന തുണിത്തരങ്ങളെയാണ് ഖാദി അഥവാ ഖദർ എന്നറിയപ്പെടുന്നത് (Devanagari: खादी, खद्दर; Nastaliq: کھڈی ,کھدّر). സ്വാതന്ത്ര്യ സമരകാലത്ത് മഹാത്മാഗാന്ധി ഖാദി വസ്ത്രപ്രചരണത്തെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമാക്കി മാറ്റി. ഖദർ എന്ന വാക്ക് ഉറുദുവിൽ നിന്നാണ് രൂപം കൊണ്ടത്.

മഹാത്മാഗാന്ധി ചർക്ക ഉപയോഗിച്ച് നൂൽ നൂൽക്കുന്നു

ഒരിക്കൽ ഗാന്ധിജി ഒരു വീട്ടിൽ കയറിച്ചെന്നു. ആതിഥേയയും ആ വീട്ടിലെ മറ്റുള്ളവരും അന്ന് റംസാൻ വ്രതത്തിലായിരുന്നു. അഥിതിക്ക് ഒന്നും കഴിക്കാൻ കൊടുക്കാനില്ലാത്തതിന്റെ ദുഖവും നിരാശയും അവർ ഗാന്ധിയോട് പങ്കുവെച്ചു . ശേഷം അവർ അതിഥിക്ക് ഒരു സമ്മാനം നൽകി. ഇരുകരങ്ങളും നീട്ടി സ്വീകരിച്ച ആ സമ്മാനം നെഞ്ചോട് ചേർത്ത് വെച്ചുകൊണ്ട് ഗാന്ധി ചോദിച്ചു. ഇതെന്താണ്? അവർ ഇങ്ങനെ ഉത്തരം നൽകി.

   ഇന്നലെ ലൈലത്തുൽ ഖദ്ർ ആയിരുന്നു ഞാൻ ഒട്ടും ഉറങ്ങിയില്ല. ഞാനെന്റെ ദൈവത്തിന്റെ സവിധത്തിലായിരുന്നു   ഉറക്കം വരാതിരിക്കാൻ ഇവിടെയുള്ള ചർക്ക ഉപയോഗിച്ച് ഈ തുണി ഉണ്ടാക്കി കൊണ്ടിരുന്നു.       തുണിയായി ലഭിച്ച ആ സമ്മാനത്തിന് ഗാന്ധി ഒരു പേര് നൽകി.                    "ഖദർ" ആ ആതിഥേയയുടെ പേര് ബീഉമ്മ എന്നായിരുന്നു. അവരുടെ മക്കളാണ് മൗലാന മുഹമ്മദലിയും, ശൗക്കത്തലിയും.     ഒരിക്കൽ ബീഉമ്മക്ക് ജയിലിൽ നിന്നൊരു കത്ത് കിട്ടി അത് അവരുടെ മകൻ ശൗക്കത്തലി അയച്ചതായിരുന്നു. അതിൽ മകൻ ഇങ്ങനെ കുറിച്ചിരുന്നു.     നിങ്ങളെനിക്ക് വളരെ പ്രയാസപ്പെട്ട് ജന്മം നൽകി  മുലയൂട്ടി വളർത്തി  പഠിപ്പിച്ചു വലുതാക്കി  വളരെ കഷ്ടപ്പെട്ടാണ് ആഹാരവും വസ്ത്രങ്ങളും പഠനോപകരണങ്ങളും നൽകിയതും വിദേശത്ത് പോയി പഠിക്കാനുള്ള സംഖ്യകളും സൗകര്യങ്ങളും ചെയ്തു തന്നതും. നിങ്ങൾക്കിപ്പോൾ വയസ്സായിരിക്കുന്നു.  എന്റെ ചിലവിലും കരുതലിലും ആണ് നിങ്ങൾ കഴിയേണ്ടതെന്ന് എനിക്കറിയാം എന്നാൽ എനിക്കതിനു കഴിയാതെ പോയി. ഞാൻ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഇപ്പോൾ ജയിലിലാണ്. നാളെ ഞാൻ തൂക്കിലേറ്റപ്പെടും. എനിക്കതിലോട്ടും ഭയമോ നിരാശയോ ഇല്ല. പക്ഷെ ഞാൻ ഒന്ന് ഭയക്കുന്നു. ദൈവത്തിന്റെ സന്നിധിയിൽ ഞാനും താങ്കളോടൊപ്പം ഹാജരാക്കപ്പെടുമ്പോൾ നീ നിന്റെ മാതാവിന് വേണ്ടി എന്ത് ചെയ്തു എന്ന ദൈവത്തിന്റെ ചോദ്യം ഇപ്പോൾ എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു. താങ്കൾക്ക് വേണ്ടി ഇനി ഒന്നും ചെയ്യാൻ എനിക്ക് ആവില്ല എന്നോട് ക്ഷമിക്കണം.      ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.     ബീഉമ്മ ആ കത്തിന് മറുപടിയിൽ ഇങ്ങനെ എഴുതി.       മകനേ നിനക്ക് സമാധാനം ഉണ്ടാവട്ടെ. നീ എന്നെയോർത്തു ഒട്ടും സങ്കടപ്പെടേണ്ടതില്ല. ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് നീ നിന്റെ ജീവിതവും ജീവനും ബലിനൽകുന്നത് ഈ രാജ്യത്തിന് വേണ്ടി ഇതിലും മഹത്തായതൊന്നും നിനക്ക് ചെയ്യാനില്ല. നിന്റെ പ്രവൃർത്തി നിന്റെ മാതാവിനോടുള്ള ഉത്തരവാദിത്വത്തേക്കാൾ ഒട്ടും കുറഞ്ഞതല്ല.എന്നെയോർത്ത് നീയൊട്ടും നിരാശപ്പെടേണ്ടതുമില്ല. നിന്നെ വേദന സഹിച്ചു പ്രസവിച്ചതും മുലയൂട്ടിയതും വളർത്തിയതും പഠിപ്പിച്ചതും തിളച്ചുമറിയുന്ന സമരഭൂമിയിലേക്ക് പറഞ്ഞു വിടാനാണ്. ഈ നാടിന് വേണ്ടി നമുക്ക് ചെയ്യാവുന്നതിലേറ്റവും വലിയ കാര്യം ചെയ്തു തീർക്കാനാണ്.   നീ അത് പൂർത്തിയാക്കിയിരിക്കുന്നു. നിന്നെപ്പോലെ ഒരു മകന്റെ മാതാവാകുന്നത് വലിയ ഭാഗ്യവും അഭിമാനവുമാണ്. നീ എനിക്കത് നേടി തന്നിരിക്കുന്നു.        തൂക്കുമരത്തിലേക്ക് നടന്നടുക്കുമ്പോൾ നിന്റെ കാലുകൾ പതറാതിരിക്കട്ടെ    നിന്റെ കൈകൾ വിറക്കാതിരിക്കട്ടെ    നിന്റെ കണ്ണുകൾ നിറയാതിരിക്കട്ടെ     നിന്റെ ഹൃദയം തപിക്കാതിരിക്കട്ടെ   നിർഭയനായി നിന്റെ ദൗത്യം പൂർത്തിയാക്കുക ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.        അങ്ങിനെ പറയാൻ ഒരൊറ്റ സ്ത്രീക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. ബീഉമ്മക്ക് മാത്രം.
"https:https://www.search.com.vn/wiki/index.php?lang=ml&q=ഖാദി&oldid=3958211" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്