ഗർഭാശയവലയം

ഗർഭനിരോധനത്തിനായി സ്ത്രീകൾക്ക് ഗർഭാശയത്തിനുള്ളിൽ നിക്ഷേപിക്കാവുന്ന 'T' ആകൃതിയുള്ള ചെറിയ ഉപകരണങ്ങളാണ് ഗർഭാശയവലയം അഥവാ ഐയുഡി (ഇൻട്രാ യൂട്രൈൻ ഡിവൈസ്). ശസ്ത്രക്രിയ കൂടാതെ തന്നെ വളരെ ലളിതമായി ഗർഭാശയത്തിൽ നിക്ഷേപിക്കാൻ സാധിക്കുന്ന ഇവ അതുപോലെ തന്നെ എടുത്തു മാറ്റാനും സാധിക്കും. മിക്കവാറും എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ഇവ സൗജന്യമായി ലഭ്യമാണ്. ഐയുഡികൾ രണ്ട്‌ തരമുണ്ട്. സാധാരണയായി ചെമ്പോ പ്ലാസ്റ്റിക്കോ വെള്ളിയോ കൊണ്ടാണ് ഇവ നിർമ്മിക്കുന്നത്. ലൂപ്പ് എന്നും അറിയപ്പെടുന്ന ഗർഭാശയവലയം ദീർഘകാലം ഉപയോഗിക്കാവുന്ന ഒന്നാണ്. കോപ്പർ ടി ഉദാഹരണം. ഇതിലെ ചെമ്പ് ഗർഭാശയത്തിലെത്തുന്ന പുരുഷബീജങ്ങളെ നശിപ്പിക്കുന്നു. അതുവഴി അണ്ഡബീജസങ്കലനം നടക്കാനും സിക്താണ്ഡം ഉണ്ടാകാനുമുള്ള സാധ്യത ഇല്ലാതാക്കുന്നു എന്നതാണ് പ്രവർത്തനരീതി. ഗർഭനിരോധന മാർഗങ്ങളിൽ ഒന്നായ ഇത് എടുത്തുമാറ്റിയാൽ ഗർഭം ധരിക്കുവാനുള്ള കഴിവ് തിരിച്ചുകിട്ടുന്ന ജനനനിയന്ത്രണത്തിന്റെ ഏറ്റവും ഫലവത്തായ ഒരു താൽക്കാലിക മാർഗ്ഗം ആണ്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്കും, പ്രസവങ്ങൾ തമ്മിലുള്ള ഇടവേള ക്രമീകരിക്കാനും ഇത് ഏറ്റവും ഫലപ്രദമാണ്.

ചെമ്പ് ഗർഭാശയവലയം (പാരാഗാർഡ് T 380A)
പ്ലാസ്റ്റിക് ഗർഭാശയവലയം (മിറേന)

രണ്ടാമത്തേത് ഹോർമോൺ പുറത്ത് വിടുന്നതരം ഐയുഡിയാണ്. ഇത് രക്തസ്രാവം കുറക്കുന്നത് കൂടിയാണ്. അതിനാൽ അമിതമായ ആർത്തവ രക്തസ്രാവം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് ഇത് ഗുണകരമാണ്. അഞ്ച് വർഷം വരെ ഉപയോഗിക്കാം. ഇന്ത്യയിൽ സർക്കാർ ആശുപത്രികൾ വഴിയും ഏറ്റവും അടുത്തുള്ള ചെറിയ ആരോഗ്യകേന്ദ്രങ്ങൾ മുഖേനയും സൗജന്യമായി ഇത്തരം സേവനങ്ങൾ സ്ത്രീകൾക്ക് ലഭ്യമാണ്. കുടുംബ ക്ഷേമത്തിന്റെ ഭാഗമായി ആരോഗ്യവിദഗ്ദർ ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചു വരുന്നു. കേരളത്തിൽ പബ്ലിക് ഹെൽത്ത്‌ നഴ്സുമാർ ഇത്തരം സേവനം നൽകുന്നതിൽ വിദഗ്ദരാണ്. [1]

പ്ലാസ്റ്റിക് ഗർഭാശയവലയത്തിന് ഉപയോഗത്തിന്റെ ആദ്യം വർഷത്തിൽ 0.2 ശതമാനം പരാജയത്തിന്റെ നിരക്കുകൾ കണ്ടപ്പോൾ, ചെമ്പ് ഗർഭാശയവലയത്തിന് പരാജയ സാധ്യത ഏകദേശം 0.8 ശതമാനം ആണ്.[2] ജനനനിയന്ത്രണത്തിനുള്ള കൃത്രിമ ഗർഭനിരോധന മാർഗങ്ങളിൽ ഉപയോക്താക്കൾക്ക് ഇത് മികച്ച സംതൃപ്തി നൽകുന്നു.[3] 2007-ലെ കണക്ക് പ്രകാരം ലോകത്താകമാനം പതിനെട്ട് കോടി ഉപയോക്താക്കൾ ഗർഭാശയവലയം ഉപയോഗിക്കുന്നു. മറ്റ് സുരക്ഷാ മാർഗങ്ങൾ ഒന്നും സ്വീകരിക്കാതെയുള്ള സംഭോഗത്തിന് ശേഷം അഞ്ച് ദിവസത്തിനുള്ളിൽ കോപ്പർ ടി ഇടുന്നതും ഗർഭധാരണം തടയുന്നു.[4]

പ്രസവിച്ചിട്ടില്ലാത്ത യുവതികളിൽ [3] ഇവ ഫലപ്രദവും സുരക്ഷിതവും ആണെന്ന് തെളിഞ്ഞിട്ടുണ്ട്. [5] ഗർഭാശയവലയം മുലയൂട്ടലിനെ ബാധിക്കുന്നില്ല, പ്രസവം നടന്നതിനു ശേഷം ഉടൻ തന്നെ ഇവ ധരിക്കുവാൻ സാധിക്കും, എന്നാൽ സിസേറിയന് ശേഷം 4 മുതൽ 6 ആഴ്ചവരെ കഴിഞ്ഞ് ഇവ ധരിക്കാവുന്നതാണ്.[6] ഗർഭഛിദ്രത്തിന് (പ്രസവം അലസിപ്പിക്കൽ) ശേഷം ഉടൻ തന്നെ ഇവ ധരിക്കുവാൻ സാധിക്കും.[7] ഒരിക്കൽ ദീർഘകാല ഉപയോഗം നടത്തിയിട്ട് ഗർഭാശയവലയം മാറ്റിയാൽ ഗർഭധാരണത്തിനുള്ള കഴിവ് സ്വാഭാവികമായി തിരിച്ചു വരുന്നു എന്നതാണ് ഇതിന്റെ മേന്മ. അഞ്ച് മുതൽ ഏഴ് വർഷം വരെ തുടർച്ചയായി ഒരു ലൂപ്പ് ഉപയോഗിക്കാവുന്നതാണ്.[8]

ഇവയ്ക്ക് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നും തന്നെയില്ല. ലൈംഗിക ജീവിതത്തെയും കോപ്പർ ടി ബാധിക്കില്ല. കോപ്പർ ടി തടി കൂട്ടില്ലെന്നതാണ് വാസ്തവം. ഇത് തടി കൂട്ടുന്നതായി ചില ആളുകൾ വാദിക്കുന്നതിൽ വാസ്തവമില്ലെന്നു സാരം. ആധുനിക ഐയുഡികൾ ശരിയായ രീതിയിൽ ഗർഭപാത്രത്തിൽ നിക്ഷേപിച്ചാൽ അണുബാധയൊന്നും ഉണ്ടാകാറില്ല. എന്നാൽ ഇതൊരന്യവസ്തു ആയതിനാൽ ചിലപ്പോൾ ഗർഭപാത്രം അതിനെ പുറന്തള്ളാൻ ശ്രമിച്ചേക്കാം. അതിനാൽ ഇത് ഇട്ടതിന് ശേഷം ആദ്യത്തെ മാസവും പിന്നീട് വര്ഷത്തിലൊരിക്കലും ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. ഇത് കോപ്പർ ടിയുടെ സ്ഥാനം കൃത്യമാണോ എന്നുറപ്പ് വരുത്താനും ബുദ്ധിമുട്ടുകൾ ഒന്നുമില്ല എന്ന് തീർച്ചപ്പെടുത്താനും സഹായകരമാണ്. കുറച്ചു മാസങ്ങൾക്ക് ഉള്ളിൽ തന്നെ ശരീരം ഇതുമായി പൂർണമായും പൊരുത്തപ്പെടാറാണ് പതിവ്. [9] ഹോർമോൺ അടങ്ങിയ ഗർഭാശയവലയം ആർത്തവം തടയുന്നതിനോ ആർത്തവ രക്തസ്രാവം കുറയ്ക്കുന്നതിനോ കാരണമാകാം. ഇവ ഉപയോഗിക്കുന്നവർക്ക് മെൻസ്ട്രൽ കപ്പ് കൂടി ഉപയോഗിക്കുവാൻ ബുദ്ധിമുട്ട് ഉണ്ടാകാം.[6]

ഗർഭപാത്രത്തിന്റെ പാളി കൂടുതൽ കട്ടിയാണെങ്കിൽ ഓരോ ആർത്തവത്തിലും പുറംതള്ളേണ്ട രക്തത്തിന്റെ അളവും കൂടുതൽ ആയിരിക്കും. അപ്പോൾ കടുത്ത രക്തസ്രാവം ആവും ഫലം. ഇതിനെ അടിനോമയോസിസ് എന്ന് പറയുന്നു. ഹോർമോൺ അടങ്ങിയ ഗർഭാശയവലയം ഇതിനു മികച്ച പരിഹരമാണ്. അത് കുറച്ച് കുറച്ചായി പുറത്തു വിടുന്ന ഹോർമോൺ ഗർഭപാത്രത്തിന്റെ ഉൾപ്പാളിയുടെ കനം കുറയ്ക്കുന്നു. ഭ്രൂണത്തിന് പറ്റിപ്പിടിക്കാൻ ഉള്ള സാഹചര്യം ഇല്ലാതെ ആക്കുക എന്നതാണ് ഉദ്ദേശം. പക്ഷെ അമിത രക്തസ്രാവം ഉള്ളവരിൽ ഈ ഉദ്ദേശം കൊണ്ടു രക്തസ്രാവം കുറയുന്നു എന്ന് കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് അമിത രക്തസ്രാവത്തിന് ഇത്തരം കോപ്പർ ടി ഉപയോഗിച്ച് തുടങ്ങിയത്.

രക്തസ്രാവം അമിതമായാൽ പിന്നെ ഉള്ള ഒരു വഴി ഗർഭപാത്രം നീക്കം ചെയ്യുക എന്നതാണ്. അതൊരു വലിയ ശസ്ത്രക്രിയ ആയതിനാൽ ആ വഴിയിലേക്ക് എത്താതിരിക്കാൻ ഹോർമോൺ അടങ്ങിയ ഗർഭാശയവലയം ഉപയോഗിക്കാം. രക്തസ്രാവം കുറയുന്നത് കൊണ്ടു വേദന ഉൾപ്പടെയുള്ള മറ്റു ബുദ്ധിമുട്ടുകളിലും സ്ത്രീകൾക്ക് ആശ്വാസം ലഭിക്കും.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

[|ചിത്രം: ഐയുഡിയുടെ യഥാർത്ഥ വലിപ്പം]

"https:https://www.search.com.vn/wiki/index.php?lang=ml&q=ഗർഭാശയവലയം&oldid=3824950" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്