ചന്ദ്രനാഥ് ക്ഷേത്രം

ബംഗ്ലാദേശിലെ സീതാകുണ്ഡയ്ക്ക് അരികിലുള്ള ഒരു കുന്നിൻ മുകളിലെ ക്ഷേത്രമാണ് ചന്ദ്രനാഥ് ക്ഷേത്രം (ബംഗാളി: চন্দ্রনাথ মন্দির). ഇതൊരു ശക്തി പീഠമായാണ് കണക്കാക്കപ്പെടുന്നത്. ഈ ക്ഷേത്രം ഒരു തീർത്ഥാടന കേന്ദ്രമാണ്. പല പുരാതന കൃതികളിലും ഈ സ്ഥലം പരാമർശിക്കപ്പെടുന്നുണ്ട്. ത്രിപുരയിലെ രാജാവ് ധന്യ മാണിക്യൻ ഇവിടുത്തെ ശിവന്റെ വിഗ്രഹം തന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോകാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

ചന്ദ്രനാഥ് കുന്നിനു മുകളിലെ ക്ഷേത്രം
ക്ഷേത്രത്തിന്റെ ഗേറ്റ്

ചരിത്രത്തിലെ പരാമർശങ്ങൾ

രാജമാലയിൽ 800 വർഷങ്ങൾക്ക് മുൻപ് രാജ ബിശ്വംബർ സുർ എന്നയാൾ ചന്ദ്രനാഥിൽ കടൽ മാർഗ്ഗം എത്താൻ ശ്രമിച്ചു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ഗൗറിലെ അടിസൗറിന്റെ പുത്രനായിരുന്നു. നിഗം കല്പതരുവിൽ കവിയായ ജയദേവ് ചന്ദ്രനാഥിൽ കുറച്ചുകാലം താമസിച്ചിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ത്രിപുരയുടെ ഭരണകർത്താവായ ധന്യ മാണിക്യന്റെ കാലത്ത് ചന്ദ്രനാഥിൽ ധാരാളം ധനം നേർച്ചയായി ലഭിച്ചിരുന്നു. ശിവന്റെ പ്രതിമ ഈ ക്ഷേത്രത്തിൽ നിന്നും തന്റെ നാട്ടിലേയ്ക്ക് കൊണ്ടുപോകുവാൻ ധന്യ മാണിക്യൻ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു.[1]

ഐതിഹ്യം

ശിവന്റെ ആദ്യ ഭാര്യയായിരുന്നു സതി എന്നാണ് വിശ്വാസം. സതിയുടെ പുനർജന്മമാണ് പാർവ്വതി. ദക്ഷ രാജാവിന്റെ മകളായിരുന്നു സതി. തന്റെ പിതാവ് ദക്ഷൻ നടത്തിയ യാഗത്തിലെ അഗ്നി കുണ്ഡത്തിൽ ചാടിയാണ് സതി ആത്മഹത്യ ചെയ്തത്. യാഗത്തിൽ ക്ഷണിക്കാതെ തന്നെയും തന്റെ ഭർത്താവിനെയും അപമാനിച്ചു എന്ന ദുഃഖത്താലാണ് സതി ഇപ്രകാരം ചെയ്തത്. തന്റെ ഭാര്യയുടെ മരണത്തിൽ ദു:ഖിതനായ ശിവൻ സതിയുടെ മൃതദേഹം തോലിലേറ്റി ലോകം ചുറ്റി താണ്ഡവനൃത്തമാടി. ഈ സാഹചര്യത്തിൽ അസ്വസ്ഥനായ വിഷ്ണു തന്റെ സുദർശനചക്രമുപയോഗിച്ച് സതിയുടെ മൃതദേഹം 51 കഷണങ്ങളായി മുറിച്ചു. ശരീര ഭാഗങ്ങൾ വീണ സ്ഥലത്തെല്ലാം പിൽക്കാലത്ത് ശക്തി പീഠം എന്ന പേരിൽ ശിവനും സതിയ്ക്കുമായി ക്ഷേത്രങ്ങൾ നിർമിച്ചു എന്ന് വിശ്വസിക്കുന്നവരുണ്ട്. ഇവ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളാണ്. ശക്തി പീഠങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീ ലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും, ഇന്ത്യയിലും ശക്തി പീഠങ്ങളുണ്ട്. ദേവി, ശക്തി എന്നിവ സതിയുടെ മറ്റ് പേരുകളാണ്. വിഷ്ണുവിന്റെ അനുഗ്രഹത്തോടെ സതി ഹിമവാന്റെ മകളായി ജനിക്കുകയും അതിനാൽ പാർവ്വതി (പർവ്വതത്തിന്റെ പുത്രി) എന്ന പേര് ലഭിക്കുകയും ചെയ്തു. മൃഗശീർഷ മാസത്തിലാണ് പാർവ്വതി ജനിച്ചത്. ഇത് ശിവരാത്രി ആയി ആഘോഷിക്കപ്പെടുന്നു.[2]

ശക്തി പീഠം

ശിവൻ സതിയുടെ മൃതദേഹവുമായി പോകുന്നത് ചിത്രീകരിച്ചിരിക്കുന്നു

ശക്തി പീഠങ്ങളിൽ ഒന്നാണ് ചന്ദ്രനാഥ് ക്ഷേത്രം എന്നാണ് കണക്കാക്കപ്പെടുന്നത്. ശക്തി ആരാധനയുടെ പ്രധാന കേന്ദ്രങ്ങളാണ് ശക്തി പീഠങ്ങൾ. ദക്ഷ യാഗവും സതിയുടെ ആത്മഹത്യയും സംബന്ധിച്ചുള്ള ഐതിഹ്യങ്ങളാണ് ശക്തി പീഠങ്ങളുടെയും അവിടങ്ങളിലെ ആരാധനയുടെയും പിന്നിൽ. ശക്തി പീഠങ്ങൾ സതീ ദേവിയുടെ ക്ഷേത്രങ്ങളാണ്. ആര്യാവർത്തത്തിൽ ശിവൻ സതിയുടെ മൃതദേഹവുമായി ദുഃഖാർത്തനായി അലഞ്ഞ കഥയുമായാണ് ശക്തി പീഠങ്ങളെ ഭക്തർ ബന്ധിപ്പിക്കുന്നത്. സംസ്കൃതത്തിലെ 51 അക്ഷരങ്ങളുമായും ബന്ധമുള്ള 51 ശക്തി പീഠങ്ങളുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും ശക്തിയുടെയും കാലഭൈരവന്റെയും ആരാധന നടക്കുന്നുണ്ട്. സതീദേവിയുടെ ശരീരത്തിൽ നിന്ന് വലത് കൈ വീണത് ഇവിടെയാണെന്നാണ് സങ്കൽപ്പം. ഭവാനി എന്ന പേരിലാണ് ശക്തി ഇവിടെ അറിയപ്പെടുന്നത്.[3][4][5]

സീതാകുണ്ഡം

സീതാകുണ്ട പട്ടണം (ബംഗാളി: সীতাকুন্ড শহর) ഈ ക്ഷേത്രത്തിനടുത്താണ്. 36,650 ആണ് ഇവിടുത്തെ ജനസംഖ്യ.[6][7] ചന്ദ്രനാഥ് ക്ഷേത്രം കൂടാതെ ഇവിടെ ഒരു ബുദ്ധക്ഷേത്രവുമുണ്ട്.[8] അടുത്തായി ചൂടുവെള്ളം വരുന്ന ഒരു ഉറവയുമുണ്ട്.[9]

അവലംബം

22°38′N 91°41′E / 22.633°N 91.683°E / 22.633; 91.683

🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ