ചിൻ ഷി ഹ്വാങ്ങ് ഡി

ചിൻ ഷി ഹ്വാങ്ങ് ഡി (ജനനം: ക്രി.മു. 259 - മരണം ക്രി.മു. 210, [1][2] വ്യക്തിനാമം യിങ്ങ് ത്സെങ്ങ് - 嬴政), ക്രി.മു. 246 മുതൽ 221 വരെയുള്ള "പോരടിക്കുന്ന രാജ്യങ്ങളുടെ യുഗത്തിൽ " ‍, ചൈനയിലെ ചിൻ രാജ്യത്തെ രാജാവും[3] ക്രി.മു. 221 മുതൽ ഏകീകൃതചൈനയുടെ ആദ്യചക്രവർത്തിയുമായിരുന്നു. [3] 210-ൽ അൻപതാമത്തെ വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം ഭരിച്ചു. [4]

ഏകീകൃത ചൈനയുടെ ആദ്യചക്രവർത്തി, ചിൻ ഷി ഹ്വാങ്ങ് ഡി
ചിൻ രാജ്യത്തിന്റെ രാജാവ്
ഭരണകാലംബി.സി. 247 മേയ് 7 – ബി.സി. 221
ആദ്യ ചൈനീസ് ചക്രവർത്തി
ഭരണകാലംബി.സി. 221 – ബി.സി. 210 സെപ്റ്റംബർ 10
മക്കൾ
കിരീടാവകാശി ഫൂസു
ഗാവോ രാജകുമാരൻ
ഹുഹായ് ചക്രവർത്തി
പേര്
പൈതൃകനാമം: യിങ് (嬴)
ഗോത്രനാമം: ഷാവോ (趙)
നൽകപ്പെട്ട പേര്: ഷെങ് (政)
രാജവംശംചിൻ രാജവംശം
പിതാവ്ചിൻ രാജ്യത്തെ രാജാവായിരുന്ന ഷുവാങ്സിയാങ്
മാതാവ്ഡൗഗർ ഷാവോ രാജ്ഞി
ചിൻ ഷി ഹ്വാങ്ങ് ഡി
Chinese秦始皇
Zhào Zhèng
Chinese趙正


ചിൻ ഷെ ഹ്വാങ്ങ് ഡി ചൈനയുടെ ചരിത്രത്തിലെ ഒരു വിവാദപുരുഷനാണ്. ചൈനയെ ഏകീകരിച്ച ശേഷം അദ്ദേഹവും പ്രധാന ഉപദേഷ്ടാവ് ലീ സീയും ചേർന്ന് ഒരുകൂട്ടം സാമ്പത്തിക-രാഷ്ട്രീയ പരിഷ്കാരങ്ങൾ നടപ്പാക്കി.[3] ചൈനയിലെ പ്രഖ്യാതമായ വൻമതിലിന്റെ ആദ്യരൂപം, ആദ്യത്തെ ചിൻ ചക്രവർത്തിയുടെ ഏറെ കേൾവി കേട്ട സംസ്കാരസ്ഥാനം, അതിന് കാവലായുള്ള കളിമൺ സൈന്യം, ബൃഹത്തായ ഒരു ദേശീയവഴി സമുച്ചയം തുടങ്ങിയ വൻപദ്ധതികൾ അദ്ദേഹം നടപ്പാക്കി. ഇവയ്ക്കൊക്കെ ഏറെ ജീവൻ വിലയായി കൊടുക്കേണ്ടി വന്നു. ദേശീയസ്ഥിരത ലക്ഷ്യമാക്കി ഹ്വാങ്ങ് ഡി അനേകം പുസ്തകങ്ങൾ നിരോധിക്കുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.[4] അദ്ദേഹത്തിന്റെ ഏകാധിപത്യത്തിന്റെ പരുഷത നിഷേധിക്കാനാവില്ലെങ്കിലും ചൈനയുടെ ചരിത്രത്തിലെ കേന്ദ്രവ്യക്തിത്വങ്ങളിലൊന്നായി ചിൻ ഷെ ഹ്വാങ്ങ് ഡി പരിഗണിക്കപ്പെടുന്നു.

അവലംബം

കൂടുതൽ വായനയ്ക്ക്

"https:https://www.search.com.vn/wiki/index.php?lang=ml&q=ചിൻ_ഷി_ഹ്വാങ്ങ്_ഡി&oldid=3779233" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്