ചെറുമർ

ചെറുമക്കൾ


കേരളത്തിലെ ഒരു കീഴാള ജാതിസമുദായമാണ് ചെറുമ അഥവാ ചെറുമക്കൾ. പട്ടികജാതി ലിസ്റ്റിൽ ഉൾപ്പെടുന്ന ഇവരിലെ പുരുഷ വിഭാഗത്തെ ചെറുമൻ എന്നും സത്രീകളെ ചെറുമി എന്നും വിളിച്ചു പോന്നിരുന്നു.ചെറുമർ വിഭാഗത്തെ തെക്കൻകേരളത്തിൽ പുലയർ എന്നാണ് വിളിക്കുന്നത്.മറ്റു ചിലർ ഇവർ ചേര രാജ്യവുമായി ബന്ധപ്പെട്ട വരാനാണ് എന്നും അഭിപ്രായ പെടുന്നു ഇവരുടെ ഭൂമിയാണ് അവസാനം സവർണർ കീഴടക്കിയത്. നൂറ്റാണ്ടുകളോളം കർഷകരായി ജീവിച്ച ഈ വിഭാഗം രാപകലോളം വയലിൽ ചോരനീരാക്കി അധ്വാനിച്ച് വരേണ്ണ്യവർഗ്ഗത്തിന്റെ പത്തായപുരനിറക്കാൻ വിധിക്കപെട്ടവരായിരുന്നു. ഒരു നായാടിയുടെ സ്പർശനത്താൽ മലിനമായാൽ, ചെറുമാൻ ഏഴ് കുളങ്ങളിൽ കുളിക്കണം. അവന്റെ ഒരു വിരലിൽ നിന്ന് ഏതാനും തുള്ളി രക്തം ഒഴുകണം.കാർഷികവൃത്തിക്കായി അടിമകളാക്കപ്പെട്ട ഈ വിഭാഗത്തിന് വിദ്യഭ്യാസം ആർജ്ജിക്കുവാനോ സാമൂഹ്യപുരോഗതികൈവരിക്കുവാനോ ജന്മി മേധാവിത്വകാലങ്ങളിൽ അനുവാദം ഉണ്ടായിരുന്നില്ലാ.

പത്തൊമ്പതാം ശതകത്തിന്റെ ആരംഭത്തിൽ ഡോ. ബുക്കാനൻ മലബാറിലെ അടിമകളെപ്പറ്റി എഴുതിയിട്ടുള്ളതിന്റെ ചുരുക്കം ഇതാണ്.

'ചെറുമർ' ആണ് കൃഷിപ്പണിക്കാരിൽ ഭൂരിഭാഗവും. ഉടമകളുടെ ജൻമസ്വത്താണവർ. ഭൂസ്വത്തിന്റെ ഒരു ഭാഗമായി അവരെ ഗണിക്കുന്നില്ല. അവരെ ഇഷ്ടപ്പടി കൈമാറാം. ഭർത്താവിനെയും ഭാര്യയെയും വേർപിരിക്കരുതെന്ന് ഒരു പതിവുണ്ട്. കുട്ടികളെ തനിയെ വില്ക്കാം. പണിയെടുക്കാൻ പ്രാപ്തിയുള്ള ചെറുമന് രണ്ടിടങ്ങഴി നെല്ലാണ് ദിവസക്കൂലി... അടിമകളെ ജൻമമോ കാണമോ പാട്ടമോ ആയി കൈമാറാം. ഒരു ജോടി(ആണ് 1, പെണ്ണ് 1)യ്ക്ക് ജൻമവില 250-400 പണമാണ്. പാട്ടത്തിനാണെങ്കിൽ പുരുഷന് 8 പണവും സ്ത്രീയ്ക്ക് 4 പണവും.

അവലംബം

http://shodhganga.inflibnet.ac.in/bitstream/10603/399/8/08_chapter%201.pdf

"https:https://www.search.com.vn/wiki/index.php?lang=ml&q=ചെറുമർ&oldid=4010079" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്