ചൊവ്വയിലെ കാലാവസ്ഥ

ശാസ്ത്ര ലോകത്ത് എന്നും കൗതുകമുണർത്തിയിരുന്ന ഒരു വിഷയമാണ് ചൊവ്വയിലെ കാലാവസ്ഥ. ഭൂമിയിൽ നിന്നും വ്യക്തമായി ഉപരിതലത്തെ കാണുവാൻ സാധിക്കുന്ന ഒരേയൊരു ഗ്രഹമാണ് ചൊവ്വ എന്നതാണ് ഇതിനു കാരണം.

വൈകിംഗ്‌ 1 പേടകം 22 ഫെബ്രുവരി 1980ൽ ചിത്രീകരിച്ച ചൊവ്വയുടെ ദൃശ്യം

ചൊവ്വ ഭൂമിയെക്കാളും 11% ചെറുതും സൂര്യനിൽ നിന്നും 50% ദൂരെയും ആണെങ്കിലും അതിന്റെ കാലാവസ്ഥ ഭൂമിയിലുള്ളതിനു സമാനമാണ്.എന്നാൽ ചൊവ്വയിൽ ദ്രാവക രൂപത്തിൽ ജലം ഇല്ല എന്നത് ഇതിനെ വ്യത്യസ്തമാക്കുന്നു. മുൻകാലങ്ങളിൽ ദ്രാവക രൂപത്തിൽ ഇവിടെ ജലം ഉണ്ടായിരുന്നിരിക്കാം എന്നാ ശാസ്ത്രഞ്ഞരുടെ നിഗമനം മൂലം, ചൊവ്വ ആഗോള താപനതിനു ഇരയായ ഗ്രഹമായേക്കാം എന്ന് സമൂഹത്തിൽ പ്രചാരണമുണ്ട്[1].

17-ാം നൂറ്റാണ്ട് മുതൽ തന്നെ ചൊവ്വയെ പറ്റി മനുഷ്യർ ഭൂതല ഉപകരണങ്ങൾ ഉപയോഗിച്ച് പഠിച്ചിരുന്നു. എങ്കിലും 1960ൻറെ അവസാനത്തോടെ മാത്രമാണ് ചൊവ്വയിലേക്ക് പേടകങ്ങൾ അയച്ചും മറ്റു സാങ്കേതികവിദ്യ ഉപയോഗിച്ചും പഠനം നടത്താനായത്. സന്ദർശന-ഉപഗ്രഹ പേടകങ്ങളും ഉപരിതലത്തിൽ ഇറങ്ങി ഉരിണ്ട് നീങ്ങി പഠനങ്ങൾ നടത്തുന്ന പേടകങ്ങൾ വഴിയും ചൊവ്വയുടെ ഉപരിതല - അന്തരീക്ഷ അവസ്ഥകളെ കുറിച്ച് വരരെയേറെ വിവരങ്ങൾ ശേഖരിക്കാനായി.

ചൊവ്വയുടെ സമീപ പര്യടനം നടത്തിയ ആദ്യ പേടകം നാസയുടെ മാരിനെർ 4 ആണ്. ഈ പേടകം 1965ലാണ് ചൊവ്വയ്ക്ക് സമീപം എത്തിയത്. ചൊവ്വയുടെ കാലാവസ്ഥയെക്കുറിച്ച് വളരെ പരിമിതമായ വിവരം മാത്രമേ മാരിനെർ 4നു നല്കാനായുള്ളൂ. ഈ പേടകത്തിന് ശേഷം മാരിനെർ 6, മാരിനെർ 7 എന്നീ പേടകങ്ങൾ കൂടുതൽ വിശദമായ വിവരങ്ങൾ നൽകി. 1975ൽ വൈകിംഗ്‌ ദൗത്യവും അതിനുശേഷം മാർസ് ഗ്ലോബൽ സർവേയർ പേടകവും വളരെ വിജയകരമായി ചൊവ്വയെ പറ്റി പഠിച്ചു.

മാർസ് ജനറൽ സർക്കുലേഷൻ മോഡൽ എന്ന കമ്പ്യൂട്ടർ സിമുലേഷൻ, പേടകങ്ങളിൽ നിന്നും ലഭ്യമായ വിവരങ്ങളെ അപഗ്രഥിക്കുകയും ചൊവ്വയുടെ അന്തരീക്ഷമണ്ഡലത്തെ പൂർണ രീതിയിൽ മോഡൽ ചെയ്യാൻ സഹായിക്കുകയുമുണ്ടായി [2].മാർസ് ജനറൽ സർക്കുലേഷൻ മോഡലിന്റെ പല പതിപ്പുകളും ചൊവ്വയെ പറ്റി അഗാധമായ അറിവ് നൽകുകയും ഇത്തരത്തിലുള്ള കമ്പ്യൂട്ടർ മോടെലുകളുടെ പരിമിതികളെ കുറിച്ച് നമ്മെ ബോധവാന്മാരാക്കുകയും ചെയ്തു.

ചരിത്രപ്രധാന കാലാവസ്ഥാ നിരീക്ഷണങ്ങൾ

ചൊവ്വയുടെ തെക്കേ ധ്രുവം ഗ്രഹത്തിൻറെ പരിഭ്രമണ അക്ഷത്തിന്റെ മധ്യത്ത് അല്ലാ എന്ന് ഗിയാൻകോമോ മിരാൽഡി എന്ന വാന നിരീക്ഷകൻ 1704ൽ കണ്ടെത്തി[3]. ചൊവ്വയുടെ രണ്ടു ധൃവങ്ങളെ പറ്റിയും അദ്ദേഹം വിസദമായി പഠനം നടത്തി.

ചൊവ്വാ അന്തരീക്ഷത്തിന്റെ സാന്ദ്രത വളരെ കുറവാണെന്ന് വില്ല്യം ഹെർഷെൽ 1784ൽ കണ്ടെത്തി. ആകാശത്ത് രണ്ടു നക്ഷത്രങ്ങൾ ചൊവ്വയുടെ സമീപത്തുകൂടെ കടന്നുപോയപ്പോൾ അവയുടെ പ്രകാശ തീവ്രതയിൽ മാറ്റമുണ്ടായില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലൂടെ ചൊവ്വയ്ക്ക് നക്ഷത്രങ്ങളുടെ പ്രകാശ തീവ്രതയിൽ മാറ്റമുണ്ടാകാൻ മാത്രം വലിയ അന്തരീക്ഷം ഇല്ല എന്ന നിഗമനത്തിൽ അദ്ദേഹം എത്തിച്ചേർന്നു.[3]

References


🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്