ജെ. ചിഞ്ചു റാണി

സി.പി.ഐ. ദേശീയ കൗൺസിൽ അംഗവും പതിനഞ്ചാം കേരള നിയമസഭയിൽ ചടയമംഗലം മണ്ഡലത്തിനെ പ്രതിനിധീകരിച്ച[1] ഒരു രാഷ്ട്രീയ പ്രവർത്തകയുമാണ് ജെ. ചിഞ്ചു റാണി . 2021-ലെ തിരഞ്ഞെടുപ്പിൽ കെപിസിസി സെക്രട്ടറിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ എം.എം. നസീറിനെ 13128 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് ചിഞ്ചു റാണി നിയമസഭയിലേക്ക് എത്തിയത്.[2] അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐയും സി.പി.ഐ (എം) ഉം ആയി പിരിഞ്ഞ ശേഷം കേരള നിയമസഭയിൽ സി.പി.ഐ പ്രതിനിധിയായി എത്തുന്ന ആദ്യ വനിതാ മന്ത്രിയാണ് ചിഞ്ചു റാണി.

J. Chinchu Rani
പ്രമാണം:J. Chinchu Rani.jpg
Minister of Dairy Development & Animal Husbandry, Government of Kerala
പദവിയിൽ
ഓഫീസിൽ
20 മേയ് 2021 (2021-05-20)
മുൻഗാമിK. Raju
Member of the Kerala Legislative Assembly
പദവിയിൽ
ഓഫീസിൽ
20 മേയ് 2021 (2021-05-20)
മുൻഗാമിMullakara Ratnakaran
മണ്ഡലംChadayamangalam
വ്യക്തിഗത വിവരങ്ങൾ
ജനനംKollam, Kerala, India
ദേശീയതIndian
രാഷ്ട്രീയ കക്ഷിCommunist Party of India

ജീവിത രേഖ

ആ​ദ്യ​കാ​ല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ക​ശു​വ​ണ്ടി തൊ​ഴി​ലാ​ളി യൂ​ണിയ​ൻ പ്രവ​ർത്ത​ക​നു​മാ​യി​രു​ന്ന മു​ണ്ട​യ്ക്ക​ൽ ഭ​ര​ണി​ക്കാ​വ് തെ​ക്കേ​വി​​ള​യി​ൽ വെ​ളി​യി​ൽ വ​ട​ക്കേതിൽ എ​ൻ. ശ്രീ​ധരന്റെയും ജ​ഗ​ദ​മ്മ​യുടെയും മ​ക​ളാ​യി ജനനനം.[3] ഭ​ർ​ത്താ​വ് ഡി. ​സു​കേ​ശ​ൻ സി.​പി.​ഐ അ​ഞ്ചാ​ലും​മൂ​ട് മണ്ഡ​ലം സെ​ക്ര​ട്ട​റി​യും ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ല സെ​ക്ര​ട്ട​റി​യു​​മാ​ണ്. ന​ന്ദു സു​കേ​ശ​ൻ, ന​ന്ദ​നാ റാ​ണി എന്നിവർ മക്കളാണ്.[3]

രാഷ്ട്രീയ ജീവിതം

സി.പി.ഐ നാഷണൽ കൗൺസിൽ അംഗവും സി.പി.ഐ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗവുമായ ചിഞ്ചുറാണി, അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി സി.പി.ഐയും സി.പി.ഐ (എം) ഉം ആയി പിരിഞ്ഞ ശേഷം കേരള നിയമസഭയിൽ സി.പി.ഐ പ്രതിനിധിയായി എത്തുന്ന ആദ്യ മന്ത്രി കൂടിയാണ്.[3] കൂടാതെ, കേ​ര​ള മ​ഹി​ളാ​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​, പൗ​ൾട്രി കോ​ർപ​റേ​ഷ​ൻ ചെ​യ​ർപേ​ഴ്സ​ൺ, സി. ​അ​ച്യു​ത​മേ​നോ​ൻ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ൻ​റ്​ എ​ന്നീ സ്ഥാ​ന​ങ്ങ​ളും​ വ​ഹി​ക്കു​ന്നു.[3]

അവലംബം

"https:https://www.search.com.vn/wiki/index.php?lang=ml&q=ജെ._ചിഞ്ചു_റാണി&oldid=3971541" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ