ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം

ഒരു പൊതുപൂർവ്വികജീവി(Common ancestor)യേയും അതിന്റേതുമാത്രമായ എല്ലാ അവരോഹജീവശാഖികളേയും (descendant life forms) ചേർത്ത് സ്വതന്ത്രമായ ഒരു ശാഖയായി തിരിച്ച്, സമസ്ത ജീവജാലങ്ങളുടേയും വർഗ്ഗവിന്യാസം നടത്തുന്ന പഠനശാഖയെയാണു് ജീവശാസ്ത്രത്തിൽ ജൈവശാഖാവർഗ്ഗീകരണവിജ്ഞാനീയം (Cladistics) എന്നു പറയുന്നതു്. ഇത്തരം ഓരോ ശാഖകളേയും ഓരോ ക്ലേഡ് (ജീവശാഖ)ആക്കി തിരിച്ചിരിക്കുന്നു. ഉദാഹരണത്തിനു്, പക്ഷികൾ, ദിനോസാറുകൾ, മുതലകൾ ഇവയും ഇവയുടേയെല്ലാം പൊതുവായ പൂർവ്വികജീവിയും അതിന്റെ, നിലനിൽക്കുന്നതോ വംശനാശം വന്നതോ ആയ എല്ലാ അവരോഹജീവികളും ഒരുമിച്ച് ഒരൊറ്റ ക്ലേഡിൽ പെടുന്നു. ജൈവവ്യവസ്ഥാവിജ്ഞാനീയം (biological systematics) അനുസരിച്ച് ഒരു ക്ലേഡ് വംശവൃക്ഷത്തിന്റെ (phylogenic tree of life)ഒരു സ്വതന്ത്രമായ മോണോഫൈലെറ്റിക്‌(ഒരേ ഫൈലത്തിൽ അംഗമായ ജീവികളുടെ കൂട്ടം)ശാഖയാണു്.

ജൈവശാഖാവർഗ്ഗീകരണരീതി മറ്റു ജീവശാസ്ത്രവർഗ്ഗീകരണസമ്പ്രദായങ്ങളിൽ നിന്നു വ്യത്യസ്തമാകാം. ഉദാഹരണത്തിനു് ഫെനെറ്റിക്സ് എന്ന വർഗ്ഗീകരണരീതിയിൽ ജീവജാലങ്ങൾക്കിടയിൽ കാണപ്പെടുന്ന പൊതുവായ രൂപ-രൂപാന്തരസാദൃശ്യമാണു് അവയെ പല കൂട്ടങ്ങളായി വിഭജിക്കുവാൻ കണക്കിലെടുക്കുന്നതു്. എന്നാൽ ക്ലേഡിസ്റ്റിക്സിൽ മുഖ്യമായും പരിഗണിക്കുന്നതു് പരിണാമപ്രക്രിയയിലൂടെ അവയ്ക്കു പൊതുവായി കൈവന്ന പ്രകൃതങ്ങളേയും സ്വഭാവങ്ങളേയുമാണു്. മുമ്പു സ്വീകരിച്ചിരുന്ന വർഗ്ഗീകരണസമ്പ്രദായങ്ങളിൽ ആകമാനമുള്ള രൂപസാദൃശ്യങ്ങളായിരുന്നു വിഭജനത്തിനുള്ള മാനദഡണ്ഡങ്ങൾ എങ്കിൽ, ശാഖാവർഗ്ഗീകരണരീതിയിൽ ഒരു ജീവിയുടെ പരിണാമഘട്ടം എത്ര തലമുറയ്ക്കു മുമ്പായിരുന്നു എന്നതും അതുമൂലം ഏതേതൊക്കെ മറ്റു ജീവികൾ അതേ ഗണത്തിൽ വരുന്നു, അവയ്ക്കു പൊതുവായി എന്തൊക്കെ പ്രകൃതങ്ങൾ ഉണ്ട് എന്നുള്ളതുമാണു്.

🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്