ടെസ്ല റോഡ്സ്റ്റർ

ടെസ്ല മോട്ടോഴ്സ് നിർമ്മിച്ച് പുറത്തിറക്കുന്ന ഒരു ഹൈ-പെർഫോമൻസ് ഇലക്ട്രിക് കാറാണ് ടെസ്ല റോഡ്സ്റ്റർ. ഒറ്റ ചാർജ്ജിംഗിൽ 244 മൈൽ ദൂരം താണ്ടാൻ റോഡ്സ്റ്ററിനാവും.

ടെസ്ല റോഡ്സ്റ്റർ
Tesla Roadster
നിർമ്മാതാവ്[[Tesla Motors]]
നിർമ്മാണം2008–present
ഉണ്ടാക്കുന്ന രാജ്യങ്ങൾLotus factory in Hethel, England
വിഭാഗംറോഡ്സ്റ്റർ
രൂപഘടന2-door Roadster
ലേഔട്ട്Rear Mid-engine, Rear-wheel drive
പ്ലാറ്റ്‌ഫോംUnique, developed from Lotus Elise
എൻ‌ജിൻ3-ഫേസ്, 4-പോൾ AC induction motor
ഗിയർ മാറ്റംSingle speed BorgWarner fixed gear
വീൽബെയ്സ്2,352 mm (92.6 in)
നീളം3,946 mm (155.4 in)
വീതി1,873 mm (73.7 in)
ഉയരം1,127 mm (44.4 in)
നിറയ്ക്കാവുന്ന ഇന്ധനത്തിന്റെ അളവ്53 kW·h (Li-ion battery)
ബന്ധുക്കൾLotus Elise

സാങ്കേതിക വിവരണം

സാധാരണ പെട്രോൾ-ഡീസൽ വാഹനങ്ങളെപ്പോലെ അധികം ചലിക്കുന്ന ഭാഗങ്ങളൊന്നുമില്ല റോഡ്സ്റ്ററിന്. ത്രീ-ഫേസ് ഇലക്ട്രിക് മോട്ടോറാണ് കാറിൻറെ ഹൃദയം.

മോട്ടോർ

ത്രീ-ഫേസ്,4-പോൾ ഇലക്ട്രിക് മോട്ടോറാണ് റോഡ്സ്റ്ററിന് ശക്തി പകരുന്നത്. ആകെ 248 hp (185 kW) പവർ ഈ കാർ ഉല്പാദിപ്പിക്കുന്നു[1]. ഒരു മിനിറ്റിൽ 14,000 തവണ ഇത് കറങ്ങും[അവലംബം ആവശ്യമാണ്].

ബാറ്ററി സംവിധാനം

റോഡ്സ്റ്ററിൻ ബാറ്ററി സംവിധാനത്തെ എനർജി സ്റ്റോറേജ് സിസ്റ്റം എന്നാണ് ടെസ്ല മോട്ടോഴ്സ് വിളിക്കുന്നത്. എനർജി സ്റ്റോറേജ് സിസ്റ്റം ശ്രേണി രീതിയിൽ ഘടിപ്പിച്ച 11 ഷീറ്റുകളിലായി 6831 ലിഥിയം-അയൺ ബാറ്ററികൾ ഉൾക്കൊള്ളുന്നു.

ഹൈ പവർ കണക്ടർ ഉപയോഗിക്കുമ്പോൾ ഏകദേശം 3½ മണിക്കൂർ സമയം കൊണ്ട് ചാർജ്ജ് ചെയ്യും. പ്രായോഗികമായി, ഭാഗികമായി ചാർജ്ജ് ചെയ്യപ്പെട്ട നിലയിലാണ് ബാറ്ററി ചാർജ്ജ് ചെയ്യുന്നതിനാൽ കുറച്ചു സമയം മാത്രമേ വേണ്ടി വരുന്നുള്ളൂ.

അവലംബം

പുറം കണ്ണികൾ


"https:https://www.search.com.vn/wiki/index.php?lang=ml&q=ടെസ്ല_റോഡ്സ്റ്റർ&oldid=3804775" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മുല്ലപ്പെരിയാർ അണക്കെട്ട്‌പ്രധാന താൾപ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾലൈംഗികബന്ധംമലയാളംഇല്യൂമിനേറ്റിപുഴു (ചലച്ചിത്രം)ഇന്ത്യയുടെ ഭരണഘടനകുമാരനാശാൻഡെങ്കിപ്പനിതുഞ്ചത്തെഴുത്തച്ഛൻഅന്താരാഷ്ട്ര കുടുംബദിനംമഞ്ഞപ്പിത്തംഅനുപ്രയോഗംഗൃഹപ്രവേശം (ചലച്ചിത്രം)മലയാള മനോരമ ദിനപ്പത്രംആടുജീവിതംകേരളംപ്രമേഹംചണ്ഡാലഭിക്ഷുകികുഞ്ചൻ നമ്പ്യാർകാഞ്ചൻ‌ജംഗ കൊടുമുടിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപൗരത്വ ഭേദഗതി ആക്റ്റ്, 2019ഉള്ളൂർ എസ്. പരമേശ്വരയ്യർആധുനിക കവിത്രയംരക്താതിമർദ്ദംപ്രാചീനകവിത്രയംവൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻനവരത്നങ്ങൾചെങ്കോട്ടഹംപിസമാസംസകർമ്മകക്രിയമഹാത്മാ ഗാന്ധിമുഹമ്മദ് ബിൻ സൽമാൻ