പെട്രോൾ

പെട്രോളിയത്തിൽ നിന്നുണ്ടാക്കുന്ന ഒരു തരം ഇന്ധനമാണ് പെട്രോൾ അല്ലെങ്കിൽ ഗാസൊലീൻ. ക്രൂഡ് ഓയിൽ വാറ്റുമ്പോൾ ഏറ്റവും അവസാനം ലഭിക്കുന്ന ദ്രവ ഇന്ധനമാണിത് [അവലംബം ആവശ്യമാണ്]. ഇരുചക്ര വാഹനങ്ങളിലും പല കാറുകളിലും ഇന്ധനം ആയി ഉപയോഗിക്കുന്നു. അലിഫാറ്റിക് ഹൈഡ്രോകാർബണുകളാണ്‌ മുഖ്യമായും ഇതിലടങ്ങിയിരിക്കുന്നത്. സാധാരണയായി ഒക്ടേൻ സംഖ്യ (Octane Number) വർദ്ധിപ്പിക്കുന്നതിനായി ടൊളുവീനോ ബെൻസീനോ പോലുള്ള അരോമാറ്റിൿ ഹൈഡ്രോകാർബണുകളോ, ഐസോ-ഒക്ടേനോ ചേർക്കാറുണ്ട്. മുൻകാലങ്ങളിൽ പെട്രോളിന്റെ ഒക്ടേൻ സൂചകം വർദ്ധിപ്പിക്കുന്നതിലേക്കായി ടെട്രാ ഈഥൈൽ ലെഡ് (TEL - Tetra Ethyl Lead) എന്ന രാസപദാർത്ഥം ചേർത്തിരുന്നു. എന്നാൽ ലെഡ് മൂലമൂണ്ടാകുന്ന മലിനീകരണത്തെത്തുടർന്ന് ഇപ്പോൾ ലെഡ് രഹിത പെട്രോളാണ് എല്ലായിടത്തും ലഭ്യമാകുന്നത്. ആന്തരിക ദഹന യന്ത്രങ്ങളിലെ ഇന്ധനമായി പെട്രോൾ ഉപയോഗിക്കാറുണ്ട്.

പെട്രോൾ കാൻ

സാന്ദ്രത

പെട്രോളിൻറെ സാന്ദ്രത 0.71–0.77 kg/l(0.71–0.77 g/cm3) ആണ്[1]. വെള്ളത്തിനേക്കാൾ സാന്ദ്രത കുറവായതിനാൽ പെട്രോൾ മൂലമൂണ്ടാകുന്ന അഗ്നിബാധകൾ ജലം ഉപയോഗിച്ച് കെടുത്താറില്ല.

ഊർജ്ജം

ഒരു ലിറ്റർ പെട്രോളിൽ 34.8 മെഗാ ജൂൾ ഊർജ്ജം അടങ്ങിയിരിക്കുന്നു.

ഇന്ധനം     MJ/litre     MJ/kg    BTU/Imp gal    BTU/US gal    Research octane
number (RON)
സാധാരണ പെട്രോൾ34.844.4[2]150,100125,000Min 91
പ്രീമിയം പെട്രോൾ39.550.4Min 95
ഓട്ടോഗ്യാസ് (LPG) (60% Propane + 40% Butane)26.846108
എഥനോൾ23.531.1[3]101,60084,600129
മെഥനോൾ17.919.977,60064,600123
ബ്യൂട്ടനോൾബ്യൂട്ടനോൾ29.236.691-99
Gasohol (10% ethanol + 90% gasoline)33.7145,200120,90093/94
ഡീസൽ38.645.4166,600138,70025(*)
ഏവിയേഷൻ ഗ്യസോലിൻ (high octane gasoline, not jet fuel)33.546.8144,400120,200
Jet fuel (kerosene based)35.143.8151,242125,935
ദ്രവീകൃത പ്രകൃതി വാതകം25.3~55109,00090,800
ഹൈഡ്രജൻ121130[4]

അഡിറ്റീവുകൾ

ലെഡ്

അവലംബം

പുറം കണ്ണികൾ

Images

"https:https://www.search.com.vn/wiki/index.php?lang=ml&q=പെട്രോൾ&oldid=4074003" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്