ടോക്കിയോ ഗോപുരം

ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോയിലെ മിനാറ്റൊയിൽ സ്ഥിതിചെയ്യുന്ന ഒരു സമ്പ്രേക്ഷണ ഗോപുരവും നിരീക്ഷണ ഗോപുരവുമാണ് ടോക്കിയോ ടവർ അഥവാ ടോക്കിയോ ഗോപുരം (東京タワー Tōkyō tawā?). 332.9 metres (1,092 ft) ഉയരമുള്ള ഈ ഗോപുരം ജപ്പാനിലെ ഏറ്റവും ഉയരംകൂടിയ രണ്ടാമത്തെ നിർമ്മിതിയാണ്. പാരീസിലെ ഐഫൽ ഗോപുരത്തിൽനിന്നും പ്രാചോദനം ഉൾക്കൊണ്ട് ലാറ്റിസ് ഗോപുരമായാണ് ഇതും നിർമിച്ചിരിക്കുന്നത്. വ്യോമ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഈ ഗോപുരത്തിന് വെളുപ്പ്, അന്താരാഷ്ട്ര ഓറഞ്ച് എന്നീ നിറങ്ങളിൽ പെയിന്റ് ചെയ്തിരിക്കുന്നു.

ടോക്കിയൊ ഗോപുരം
東京タワー
ടൊക്കിയോ ഗോപുരം 2011ൽ
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിComplete
തരംസമ്പ്രേക്ഷണ ഗോപുരം
നിരീക്ഷണ ഗോപുരം
സ്ഥാനം4-2-8 ഷിബ-കൊയെൻ, മിനാട്ടൊ, ടൊക്കിയോ 105-0011
നിർദ്ദേശാങ്കം35°39′31″N 139°44′44″E / 35.65861°N 139.74556°E / 35.65861; 139.74556
നിർമ്മാണം ആരംഭിച്ച ദിവസംജൂൺ 1957
പദ്ധതി അവസാനിച്ച ദിവസം1958
Opening23 ഡിസംബർ1958
ചിലവ്¥2.8 ബില്ല്യൺ
(1958ലെ US$8.4 മില്യൺ)
ഉടമസ്ഥതനിഹോൺ ഡെൻപാറ്റൊ
(നിപ്പോൺ ടെലിവിഷൻ സിറ്റി കോർപ്പറേഷൻ.)
Height
Architectural333 m (1,093 ft)
Antenna spire332.9 m (1,092 ft)[1]
മുകളിലെ നില249.6 m (819 ft)
Observatory249.6 m (819 ft)
സാങ്കേതിക വിവരങ്ങൾ
നിലകൾ16+
Lifts/elevators4
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിതാച്ചു നൈറ്റൊ[2]
Structural engineerനിക്കെൻ സെക്കെയ് ലി.[3]
പ്രധാന കരാറുകാരൻതക്കെനാക്ക കോർപ്പറേഷൻ[2]

1958-ൽ പണികഴിപ്പിച്ച ഈ ഗോപുരത്തിന്റെ പ്രധാന വരുമാനം വിനോദസഞ്ചാരത്തിൽനിന്നും, മാധ്യമ സംപ്രേഷണത്തിൽനിന്നുമാണ്. ഏകദേശം 15 കോടിയിലധികം ആളുകൾ ഈ ടവർ സന്ദർശിച്ചുകഴിഞ്ഞിരിക്കുന്നു. ഗോപുരത്തിന് കീഴിലുള്ള, ഫൂട്ട്ടൗൺ എന്ന നാലുനില കെട്ടിടത്തിൽ മ്യൂസിയവും, ഭോജനശാലകളും, മറ്റു കടകളുമെല്ലാം പ്രവർത്തിക്കുന്നുണ്ട്. ഗോപുരത്തിൽ രണ്ട് നിരീക്ഷണ ഡെക്കുകളാണുള്ളത് 150 metres (490 ft) ഉയരത്തിൽ രണ്ട് നിലകളിലായുള്ള ഒബ്സർവേറ്ററിയാണ് ആദ്യത്തേത്. 249.6 metres (819 ft) ഉയരത്തിലുള്ള ഒരു ചെറിയ ഒബ്സർവേറ്ററിയാണ് രണ്ടാമത്തേത്.

ടെലിവിഷൻ സംപ്രേഷണ ആവശ്യങ്ങൾക്കുവേണ്ടി നിർമ്മിച്ച ഈ ഗോപുരത്തിൽ, 1961-ൽ റേഡിയോ ആന്റിനകൾ ഘടിപ്പിക്കുകയുണ്ടായി.പക്ഷെ ഇന്ന് ഗോപുരത്തിൽനിന്ന് എൻ എച്ച് കെ(NHK), റ്റി ബി എസ് (TBS), ഫുജി റ്റി വി മുതലായ ജാപ്പനീസ് ചാനലുകളാണ് സമ്പ്രേക്ഷണം ചെയ്യപ്പെടുന്നത് . ഡിജിറ്റൽ ബ്രോഡ്കാസ്റ്റിങ് ആവശ്യങ്ങൾക്കായി കൂടുതൽ ഉയരമുള്ള മറ്റൊരു ഗോപുരവും പിന്നീട് പണികഴിച്ചു. 2012 ഫെബ്രുവരി 29ന് ആരംഭിച്ച ടോക്കിയോ ആകാശവൃക്ഷമായിരുന്നു അത്.

1958-ൽ ഗോപുരത്തിന്റെ നിർമ്മാണം പൂർത്തിയായതോടെ, ഇത് ടോക്കിയോ നഗരത്തിന്റെ തന്നെ ഒരു പ്രധാന ലാൻഡ്മാർക്ക് ആയിമാറി.

നിർമ്മാണം

1953-ൽ ജപ്പാനിന്റെ പബ്ലിക് ബ്രോഡ്കാസ്റ്റിങ് സ്റ്റേഷനായ NHK നിലവിൽ വന്നതോടുകൂടി, കനാടോ മേഖലയിൽ വലിയൊരു സമ്പ്രേക്ഷണ ഗോപുരത്തിന്റെ ആവശ്യകത വർദ്ധിച്ചു. എൻ എച് കെ യുടെ സ്വന്തം സമ്പ്രേക്ഷണ ഗോപുരം പൂർത്തിയായതിന് ശേഷം, തുടർന്നുള്ള മാസങ്ങളിൽ പ്രൈവറ്റ് കമ്പനികളും ഇത് പ്രയോജനപ്പെടുത്താൻ തുടങ്ങി. വരും കാലങ്ങളിൽ ടൊക്കിയോ നഗരത്തിൽ നിരവധി സമ്പ്രേക്ഷണ ഗോപുരങ്ങൾ നിർമ്മിക്കപ്പെടും എന്ന് ഭരണാധികാരികൾക്ക് ബോധ്യമായി. ഇത്തരത്തിലുള്ള നിരവധി ഗോപുരങ്ങളുടെ നിർമ്മാണം നഗരത്തിന് ഗുണം ചെയ്യില്ല എന്ന ചിന്തയിൽ നിന്നാണ്, ഒരു വലിയ പ്രദേശമാകെ പരിധിയിൽ വരുന്ന ഒരൊറ്റ സമ്പ്രേക്ഷണ ഗോപുരം നിർമ്മിക്കാം എന്ന് ഭരണാധികാരികൾ തീരുമാനിച്ചത്.[4] കൂടാതെ, 1950ഇൽ രാജ്യത്ത് അനുഭവപ്പെട്ട യുദ്ധാനന്തര അഭിവൃദ്ധിയെ തുടർന്ന് രാജ്യത്തെ ഒരു ആഗോള പവർഹൗസ് ആയി പ്രതീകവൽക്കരിക്കാനുതകുന്ന ഒരു നിർമിതിയെക്കുറിച്ചും അവർ ചിന്തിച്ചിരുന്നു.[5][6]

ഗോപുരത്തിന്റെ ഉടമസ്ഥരും ഓപ്പറേറ്ററുമയ നിപ്പോൺ ഡെൻപാറ്റോയുടെ പ്രസിഡന്റ് ഹിസാകിചി മെയ്ദ (Hisakichi Maeda) അമേരിക്കയിലെ എമ്പയർ സ്റ്റേറ്റ് ബിൾഡിംഗിനേക്കാളും ഉയരമുള്ള ഒരു നിർമ്മിതിയാണ് വിഭാവനം ചെയ്തിരുന്നത്. നിർമ്മാണ വസ്തുക്കൾ, ഫണ്ടുകൾ എന്നിവയുടെ കുറവുമൂലം ഈ ആശയം ഉപേക്ഷിക്കേണ്ടി വന്നു. കാന്റോ മേഖലയിൽ ഡിജിറ്റൽ സമ്പ്രേക്ഷണത്തിന് ആവശ്യമാകുന്ന തരത്തിൽ ഗോപുരത്തിന്റെ ഉയരം പിന്നീട് തീരുമാനിക്കപ്പെട്ടു. ജപ്പാനിൽ അമ്പരചുംബികളുടെ നിരമ്മാണത്തിൽ പ്രശസ്തിയാർജ്ജിച്ച വാസ്തു ശില്പി താച്ചു നൈറ്റൊയെ പുതിയ ഗോപുരത്തിന്റെ രൂപരേഖ തയ്യാറാക്കുവാൻ നിയോഗിച്ചു.[7] പാശ്ചാത്യ ലോകത്ത്നിന്നും പ്രചോദനമുൾക്കൊണ്ട് പാരീസിലെ ഐഫൽ ടവറിനോട് സാമ്യമുള്ള ഒരു നിർമ്മിതിയാണ് നൈറ്റോ രൂപകല്പന ചെയ്തത്.[8] നിക്കെൻ സെക്കെയ് ലി. എന്ന കമ്പനിയ്ക്കായിരുന്നു ഗോപുരത്തിന്റെ സ്ട്രക്ചറൽ ഡിസൈൻ ചുമതല. കമനിയുടെ അവകാശവാദം എന്തെന്നാൽ, ഗോപുരത്തിന് 1923ലെ കാന്റോ മഹാ ഭൂകമ്പത്തേക്കാളും രണ്ടിരട്ടി തീവ്രമായതോ അല്ലെങ്കിൽ 220 കിലോമീറ്റർ വേഗതയുള്ള ടൈഫൂണുകളെയും പ്രധിരോധിക്കാൻ സുസജ്ജമായതാണ് എന്നാണ്.[7]

പരിപാലനം

ഓരോ 5 വർഷം കൂടുമ്പോഴും ഗോപുരത്തിൽ പെയിന്റ് അടിക്കാറുണ്ട്. ഒരു വർഷത്തോളം ഈ പെയിന്റുപണി നീണ്ടുനിൽക്കുന്നു. 2019ലാണ് ടോക്കിയോ ടവറിലെ അടുത്ത പെയിന്റ് പണി വരാനിരിക്കുന്നത്.[9][10]

ഉപയോഗങ്ങൾ

ഡിജിറ്റൽ സമ്പ്രേക്ഷണവും, വിനോദസഞ്ചാരവുമാണ് ടോക്കിയോ ഗോപുരത്തിന്റെ രണ്ട് പ്രധാന വരുമാന മാർഗ്ഗങ്ങൾ. റേഡിയോ ടെലിവിഷൻ ആന്റിനകളെ വഹിക്കുന്നതിനോടൊപ്പം, വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പലതും ഗോപുരത്തോട് ചേർന്ന് നിർമിച്ചിട്ടുണ്ട്. 1958 പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തതിനു ശേഷം ഏതാണ്ട് 150 മില്യണിലധികം ആളുകൾ ടോക്കിയോ ടവർ സന്ദർശിച്ചിട്ടുള്ളതായ് കണക്കാക്കുന്നു.[11] ഇടക്കാലത്ത് ടവർ സന്ദർശകരുടെ എണ്ണം പണ്ടത്തേതിലും അപേക്ഷിച്ച് ഇന്ന് കുറഞ്ഞുവന്നിരുന്നു. 2000ത്തിൽ ഇവിടം സന്ദർശിച്ചത് 23 ലക്ഷം ആളുകളാണ്.[12][11] വിനോദസഞ്ചാരികൾ ആദ്യമായി എത്തുന്നത് ഗോപുരത്തിനു കീഴിൽ നിർമ്മിച്ചിരിക്കുന്ന ഫൂട്ട്ടൗൺ എന്ന നാലുനില കെട്ടിടത്തിലേക്കാണ്. ഫൂട്ട് ടൗണിൽ മ്യൂസിയം, ഭോജനശാലകൾ, കടകൾ എന്നിവ പ്രവർത്തിക്കുന്നു. ഫൂട്ട്ടൗണിൽനിന്നും പുറപ്പെടുന്ന ലിഫ്റ്റ് വഴി സന്ദർശകർക്ക് ഗോപുരത്തിന്റെ പ്രധാന നിരീക്ഷണ കേന്ദ്രത്തിലേക്ക് എത്താവുന്നതാണ്.[13] പ്രധാന നിരീക്ഷണ ഡെക്കിനും ഉയരത്തിലായി ക്രമീകരിച്ചിരിക്കുന്ന രണ്ടാമത്തെ നിരീക്ഷണ ഡെക്കിലേക്ക് പ്രത്യേക ടിക്കറ്റ് ആവശ്യമാണ്.[14]

ഇതും കാണുക

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ടോക്കിയോ_ഗോപുരം&oldid=3633033" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്