ട്രാൻ ഹങ് ഡാവോ

ട്രാൻ രാജവംശക്കാലത്ത് വിയറ്റ്നാമിന്റെ പരമോന്നത സേനാധിപനായിരുന്നു ട്രാൻ ഹങ് ഡാവോ (1228–1300).[1][2]

Trần Hưng Đạo
Prince of Hưng Đạo, General

ജീവിതപങ്കാളിNguyên Từ quốc mẫu
മക്കൾ
Trinh
Trần Quốc Nghiễn
Trần Quốc Hiện
Trần Quốc Tảng
പേര്
Trần Quốc Tuấn
Posthumous name
Quốc Công Tiết Chế Hưng Đạo Đại Vương
രാജവംശംTrần Dynasty
പിതാവ്Prince Trần Liễu
മാതാവ്Thiện Đạo quốc mẫu
മതംBuddhism
ട്രാൻ ഹങ് ഡാവോ
Vietnamese name
VietnameseTrần Hưng Đạo
Hán-Nôm

ട്രാൻ ക്വോക് ടുവാൻ രാജകുമാരനായാണ് () ഇദ്ദേഹം ജനിച്ചത്. പതിമൂന്നാം നൂറ്റാണ്ടിൽ വിയറ്റ്നാം കീഴടക്കുവാനായി മംഗോൾ സേന നടത്തിയ മൂന്ന് ആക്രമണങ്ങൾക്കിടെ വിയറ്റ്നാം സേനയെ നയിച്ചത് ഇദ്ദേഹമാണ്.[3] കുബ്ലായി ഖാന്റെ കീഴിലുള്ള യുവാൻ രാജവംശത്തിനെതിരായി ഇദ്ദേഹം നേടിയ വിജയങ്ങൾ ലോക ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച സൈനികവിജയങ്ങളായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം യുദ്ധതന്ത്രങ്ങളെപ്പറ്റി ധാരാലം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ചരിത്രത്തിലെ ഏറ്റവും മികച്ച യുദ്ധതന്ത്രജ്ഞരിൽ ഒരാളായാണ് ഇദ്ദേഹത്തെ കരുതുന്നത്.

കുടുംബം

ട്രാൻ രാജവംശം ലൈ രാജവംശത്തിനുശേഷം 1225 എഡിയിൽ അധികാരത്തിൽ വന്നതിന് ശേഷമാണ് ഇദ്ദേഹം ജനിച്ചത്.

ട്രാൻ ലിയു രാജകുമാരൻ (ട്രാൻ തായി ടോങ് എന്ന കുട്ടിയായിരുന്ന ചക്രവർത്തിയുടെ മൂത്ത സഹോദരൻ) ആയിരുന്നു ട്രാൻ ഹങ് ഡാവോയുടെ അച്ഛൻ. .

ആദ്യ മംഗോൾ ആക്രമണം

1226 എഡിയിൽ രാജ്ഞിയായിരുന്ന ലൈ ചിയെവു തന്റെ ഭർത്താവായിരുന്ന ട്രാൻ കാനിന് അധികാരം കൈമാറിയതോടെ ലൈ രാജവംശത്തിന് ശേഷം ട്രാൻ രാജവം ശം അധികാരത്തിലെത്തി. അധികാരമേറ്റ ട്രാൻ രാജവംശം അവർക്ക് ഭീഷണിയായ എല്ലാവരെയും ഇല്ലായ്മ ചെയ്യുകയും അധികാരത്തിൽ പിടിമുറുക്കുകയും ചെയ്തു.

ഈ സമയത്ത് മംഗോളുകൾ മദ്ധ്യേഷയും കിഴക്കൻ യൂറോപ്പും കീഴടക്കിയിരുന്നു. ഇവർ ദാലി രാജ്യവും സോങ് ചൈനയും കീഴടക്കുവാനായി തെക്കോട്ട് വന്നു. 1254 എഡിയിൽ ദാലി രാജ്യത്തെ മംഗോളുകൾ തുടച്ചുനീക്കി. ഇതിനുശേഷം ഡായി വെറ്റ് രാജ്യത്തേയ്ക്ക് (വിയറ്റ്നാം) ഇവർ സന്ദേശവാഹകരെ അയച്ചു. സോങ് രാജ്യത്തെ ആക്രമിക്കുവാനായി തങ്ങളുടെ സൈന്യത്തിന് വിയറ്റ്നാമിലൂടെ നീങ്ങാൻ അനുമതി നൽകണം എന്നായിരുന്നു അഭ്യർത്ഥന. മംഗോൾ ആക്രമണത്തിനുള്ള ഒരു തന്ത്രമാണ് ഇതെന്ന് സംശയിച്ച ട്രാൻ ചക്രവർത്തി അനുമതി നിഷേധിച്ചു. 1258-ൽ മംഗോളുകൾ ദായി വെറ്റ് ആക്രമിച്ചു. ഇതായിരുന്നു ആദ്യത്തെ മംഗോൾ-വിയറ്റ്നാം യുദ്ധം.

രണ്ടാം മംഗോൾ ആക്രമണം

1285-ൽ കുബ്ലായി ഖാൻ ഡായി വെറ്റിനോട് തന്റെ സൈന്യത്തിന് ആധുനിക വിയറ്റ്നാമിന്റെ മദ്ധ്യഭാഗത്തായി അന്നുണ്ടായിരുന്ന ചമ്പ രാജ്യം ആക്രമിക്കാനായി പ്രവേശനാനുമതി അഭ്യർത്ഥിച്ചു. ഡായി വെറ്റ് ചക്രവർത്തിയായിരുന്ന ട്രാൻ നാൻ ടോങ് അനുമതി നിഷേധിച്ചു. ടോഗാൻ രാജകുമാരന്റെ നേതൃത്വത്തിൽ ഇതോടെ മംഗോൾ സേന ഡായി വെറ്റ് ആക്രമിച്ചു. ഥാങ് ലോങ് (ആധുനിക ഹാനോയി) എന്ന ഡായി വെറ്റ് തലസ്ഥാനം ഇവർ പിടിച്ചെടുത്തു. തലസ്ഥാനം കത്തിച്ചശേഷം കുലീനവർഗ്ഗം തെക്കോട്ട് രക്ഷപെട്ടു. മംഗോൾ സേനയ്ക്ക് കൊള്ളമുതലൊന്നും ഇവിടെ നിന്ന് ലഭിച്ചില്ല. ട്രാൻ ഹങ് ഡാവോയും സേനാധിപന്മാരും രാജകുടുംബത്തോടൊപ്പം തെക്കോട്ട് കടന്നു. തൊട്ടുപിന്നാലെ മംഗോൾ സേനയുമുണ്ടായിരുന്നു. മംഗോൾ സേനയുടെ സാമാനങ്ങൾ തീരുകയും അസുഖങ്ങൾ ആരംഭിക്കുകയും ചെയ്തതോടെ ട്രാൻ ഹങ് ഡാവോ പ്രത്യാക്രമണങ്ങൾ നടത്താനാരംഭിച്ചു. മംഗോൾ സേനയുടെ കുതിരപ്പടയെ ഉപയോഗിക്കാൻ സാധിക്കാത്ത വിധത്തിൽ നാവിക സേനയെയും മറ്റും ഉപയോഗിച്ചാണ് ഇദ്ദേഹം യുദ്ധത്തിലേർപ്പെട്ടത്. ശക്തമായ മംഗോൾ കുതിരപ്പടയുടെ മേധാവി സോഗേറ്റു യുദ്ധത്തിൽ പരാജയപ്പെട്ടു. ഡായി വെറ്റിൽ നിന്ന് തിരികെപ്പോകുന്ന വഴി ഹ്മോങ് വംശജരും യാവോ വംശജരും മംഗോളുകളെ ആക്രമിച്ചു.

മൂന്നാം മംഗോൾ ആക്രമണം

1287-ൽ കുബ്ലായി ഖാൻ തന്റെ പ്രിയ പുത്രനായ ടോഘാൻ രാജകുമാരനെ ഡായി വെറ്റ് കീഴടക്കാൻ മറ്റൊരു ശ്രമം നടത്താനായി അയച്ചു. അഞ്ച് ലക്ഷം പേർ വരുന്ന കാലാൾപ്പടയും നാവിക സേനയുമായാണ് ആക്രമണം നടത്തിയത്.

അതിർത്തിയിലെ ഡായി വെറ്റ് സൈന്യത്തെ മംഗോളുകൾ പെട്ടെന്നുതന്നെ പരാജയപ്പെടുത്തി. മംഗോൾ നാവികസേന ജനറൽ ജനറൽ ട്രാൻ ഘാൻ ഡുവിന്റെ നാവികസേനയെ വാൻ ഡോണിൽ പരാജയപ്പെടുത്തി. കുതിരപ്പടയും രണ്ട് ഗാരിസണുകൾ പിടിച്ചെടുക്കുന്നതിൽ വിജയിച്ചു. സാമാനങ്ങളുമായി പിന്നാലെ വരുകയായിരുന്ന മംഗോൾ കപ്പലുകൾ ജനറൽ ട്രാൻ ഖാൻ ഡുവിന്റെ സേന തടഞ്ഞു.

ഡായി വെറ്റ് സേന മംഗോളുകൾക്കെതിരേ ഗറില്ല യുദ്ധമുറ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തി. ഥാങ് ലോങ്ങിലേയ്ക്ക് മംഗോളുകൾ തങ്ങളുടെ കുതിരപ്പടയുടെ ശക്തിയിൽ മുന്നേറുന്നുണ്ടായിരുന്നു. ചക്രവർത്തി ഥാങ് ലോങ് ചുട്ടെരിക്കാനുള്ള ഉത്തരവ് ഇതിനിടെ നൽകി. മംഗോളുകൾ കരയിൽ വിജയം നേടിയെങ്കിലും നാവിക യുദ്ധത്തിൽ പരാജയം നേരിട്ടു.

ബാക്ക് ദാങ് നദിയിലെ യുദ്ധം

മംഗോൾ സേനയ്ക്ക് ഈ നദിയുടെ പ്രത്യേകതകൾ അറിയാമായിരുന്നില്ല. മംഗോൾ സേനയുടെ വഴി മനസ്സിലാക്കിയ ട്രാൻ ഹങ് ഡാവൊ നദിയിൽ വേലിയേറ്റ സമയത്ത് കാണാൻ സാധിക്കാത്ത രീതിൽ ഉരുക്ക് മുനകളോട് കൂടിയ കുന്തങ്ങൾ സ്ഥാപിച്ചു. ചെറിയ നൗകകളുപയോഗിച്ച് വിയറ്റ്നാം സേന മംഗോളുകളുടെ കപ്പലുകളെ ഈ കുന്തങ്ങളിലേയ്ക്ക് നയിച്ചു. ധാരാളം മംഗോൾ കപ്പലുകൾ മുങ്ങിപ്പോയി. 400 കപ്പലുകൾ വിയറ്റ്നാം സേന കത്തിച്ചുകളഞ്ഞു. മംഗോൾ നാവികസേനയുടെ മേധാവി ഒമാറിനെ പിടികൂടി വധിച്ചു.

ടോഘാൻ രാജകുമാരന്റെ കുതിരപ്പട ചൈനയിലേയ്ക്ക് പിൻവാങ്ങി. ഇതിനിടെ പല സ്ഥലങ്ങളിൽ വച്ച് അവർ ആക്രമിക്കപ്പെട്ടു.

ഭരണകൂടത്തോടുള്ള കൂറ്

ട്രാൻ സൈന്യം പൂർണ്ണമായി ഇദ്ദേഹത്തിന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഒരിക്കലും ഭരണകൂടത്തിനെതിരായി ഇദ്ദേഹം നീങ്ങിയിരുന്നില്ല.

സ്ഥാനമാനങ്ങൾ കൊടുക്കുവാനുള്ള അനുമതി

ട്രാൻ ഹങ് ഡാവോ, ഗുയെൻ രാജവംശം.

ഡായി വെറ്റിന്റെ പരമോന്നത കമാൻഡർ എന്ന സ്ഥാനം ചക്രവർത്തി ഇദ്ദേഹത്തിന് നൽകുകയുണ്ടായി. സ്ഥാനങ്ങൾ ആർക്ക് വേണമെങ്കിലും നൽകാൻ ചക്രവർത്തി ഇദ്ദേഹത്തിന് അനുവാദവും നൽകി. ഇദ്ദേഹം പക്ഷേ ഈ അധികാരം ഒരിക്കലും ഉപയോഗിച്ചില്ല. യുവാൻ രാജവംശം ആക്രമിച്ചപ്പോൾ ഇദ്ദേഹം തന്റെ സൈന്യത്തെ സഹായിക്കാൻ പണക്കാരോട് അഭ്യർത്ഥിച്ചു. പക്ഷേ ഇതിന് പകരമായി ചെറിയ സ്ഥാനങ്ങളേ അവർക്ക് നൽകിയുള്ളൂ.

കവി

ഇദ്ദേഹം ഒരു മികച്ച കവിയായിരുന്നു. മംഗോൾ ആക്രമണങ്ങളില്ലായിരുന്നുവെങ്കിൽ ഇദ്ദേഹം ഒരുപക്ഷേ പ്രസിദ്ധനായ ഒരു കവി ആകുമായിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തിന്റെ അറുപത് വർഷം മംഗോളുകളെ തടയാനാണ് ചിലവഴിച്ചത്.

മരണം

1300 എഡിയിൽ അസുഖം ബാധിച്ചാണ് ഇദ്ദേഹം മരിച്ചത്. 73 വയസ്സായിരുന്നു. മൃതദേഹം ദഹിപ്പിക്കുകയും ചാരം ഇദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു ഓക്ക് മരത്തിന്റെ കീഴിൽ വിതറുകയും ചെയ്തു. ഇദ്ദേഹം തന്നെയാണ് ഈ മരം നട്ടിരുന്നത്. മരണശേഷം ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ചക്രവർത്തി "ഹങ് ഡാവോ ഡായി വുവോങ്" (ഗ്രേറ്റ് ലോഡ് ഹങ് ഡാവോ) എന്ന പദവി നൽകി.

ശേഷിപ്പുകൾ

ട്രാൻ ഹങ് ഡാവോ തന്റെ വിജയങ്ങൾ നേടിയത് പരാജമയറിയാതെ നിന്ന മംഗോൾ സേനയോടാണ്. മികച്ച ആയുധങ്ങളോ സംവിധാനങ്ങളോ ഇല്ലാതെ യുദ്ധത്തിനിറങ്ങിയ കർഷകരെക്കൊണ്ടാണ് ഈ വിജയങ്ങൾ അദ്ദേഹം നേടിയത് എന്നത് അത്ഭുതകരമാണ്. യുദ്ധതന്ത്രത്തിലെ മികവാണ് യുദ്ധങ്ങളിലെ വിജയത്തിന് കാരണം.

1285-ൽ മംഗോൾ ആക്രമണത്തിന് മുൻപായി ഇദ്ദേഹം ഓഫീസർമാരോട് നടത്തിയ പ്രഖ്യാപനം പ്രസിദ്ധമാണ്.

ദേവാലയങ്ങൾ

വിയറ്റ്നാം ജനത ഇദ്ദേഹത്തെ ഒരു ദേശീയ ഹീറോ ആയാണ് കണക്കാക്കുന്നത്. ഇദ്ദേഹത്തെ ആരാധിക്കുന്ന പല ദേവാലയങ്ങളുണ്ട്. വിയറ്റ്നാമിലെ മിക്ക നഗരങ്ങളിലും ഒരു റോഡ് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.[4][5][6]

ഇവയും കാണുക

അവലംബം

ഗ്രന്ഥസൂചിക

Hung Dao Resources 2015

പുറത്തേയ്ക്കുള്ള കണ്ണികൾ

"https:https://www.search.com.vn/wiki/index.php?lang=ml&q=ട്രാൻ_ഹങ്_ഡാവോ&oldid=3776080" എന്ന താളിൽനിന്ന് ശേഖരിച്ചത്
🔥 Top keywords: മലയാളംമലയാള മനോരമ ദിനപ്പത്രംപ്രധാന താൾകൊൽക്കത്ത നൈറ്റ് റൈഡേർസ്കേരളത്തിലെ ലോകസഭാമണ്ഡലങ്ങൾറിയൽ മാഡ്രിഡ് സി.എഫ്പ്രത്യേകം:അന്വേഷണംമലയാളം അക്ഷരമാലആടുജീവിതംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.വിഷുരാമനവമികുമാരനാശാൻമനോജ് കെ. ജയൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംതൃശൂർ പൂരംആടുജീവിതം (ചലച്ചിത്രം)തുഞ്ചത്തെഴുത്തച്ഛൻപ്രേമലുകാലാവസ്ഥമമിത ബൈജുലോക ബാങ്ക്ന്യൂനമർദ്ദംകേരളംകേരളത്തിലെ തുമ്പികൾവൈക്കം മുഹമ്മദ് ബഷീർലോകാരോഗ്യദിനംസന്ദീപ് വാര്യർപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.നസ്ലെൻ കെ. ഗഫൂർസുൽത്താൻ ബത്തേരിലോക്‌സഭഇന്ത്യയുടെ ഭരണഘടനഇല്യൂമിനേറ്റിലൈംഗികബന്ധംമഴഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻഎഫ്. സി. ബയേൺ മ്യൂണിക്ക്